Wednesday, April 30, 2008

"കൊങ്ങം വെള്ളം"......ദി 'ഉത്സവം' ഓഫ് ചേന്നമംഗല്ലൂര്‍

എങ്ങനെ തുടങ്ങണമെന്നറിയില്ല. എന്റെയും എന്റെ പ്രിയപ്പെട്ട നാട്ടുകാരുടെയും സിരകളില്‍ ഒരേ പോലെ ഒഴുകുന്ന ഉന്മാദമാണ്  കൊങ്ങംവെള്ളം. ചേന്നമംഗല്ലുര്‍, എഴുത്തിന്റെ വഴിയില്‍ പോയ ഇവുടുത്തുകാരിൽ പലരും ഒരിക്കലെങ്കിലും എഴുതുകയോ എഴുതണമെന്ന് കരുത്തുകയോ ചെയ്യുന്ന വിഷയം. ഒരിക്കലും നാട്ടിലെ വെള്ളപൊക്കത്തിന്റെ ഹരം അതിന്റെ പൂര്‍ണതയിൽ പകര്‍ത്താനാവില്ലെന്നറിഞ്ഞുകൊണ്ടൊരു പരീക്ഷണമാണ് ഈ കുറിപ്പ്.


ചേന്നമംഗല്ലുര്‍, എന്റെ നാട്,
പ്രകൃതി തന്നെ അതിരുകള്‍ വരച് ബൂഗോളത്തില്‍ ഒപ്പുവെച്ച  ഒരു ചെറിയ ഗ്രാമം. ഇവിടെ പ്രകൃതി അതിരുകള്‍തീര്‍ത്തത് നദികള്‍കൊണ്ടാണ്, ഇരുവഴിഞ്ഞി എന്ന് എല്ലാവരും ഗൗരവമുണ്ടാക്കി പറയും, തേത്തുംകടവ്(തയ്യത്തും കടവ്), തൃക്കേത്ത്, മുസ്ല്ല്യാര്‍കടവ്, എന്നിങ്ങനെ 'ഞ്ഞമ്മളെ' എന്ന് ക്കൂട്ടി നാട്ടുകാര്‍ ഓമനപ്പേരായിവിളിക്കുന്ന കടവുകൾ ഏറെ. ഓരോ പേരിനുമുണ്ട് ഓരോ ചരിത്രം പറയാന്‍, തേത്തുംകടവ് പ്രഥാനകടവായിരുന്നെങ്കില്‍ വേലത്തുംകടവു വേലന്മാരുടെതും തൃക്കേത്ത് നമ്പൂതിരിമാരുടെയും മുസ്ല്ല്യാര്‍കടവ്മുസ്ല്യാരുടെയും സ്വകാര്യ സ്വിമ്മിങ് ഏരിയ ആയിരുന്നത്രേ പിന്നീടീ പേരുകള്‍ നിലനിന്നുപോന്നുവെങ്കിലും ഇരുവഴിഞ്ഞിയുടെ ഒഴുക്കിനൊത്ത് ആചാരങ്ങളില്ലാതായപ്പോ ഇവ നാട്ടിലെ പ്രഥാന വില്ലന്മാരായ വികൃതി കുട്ടികല്‍ ഒന്നടക്കി ഭരിച്ചു.

പുഴ കുഞ്ഞു ശിഖരങ്ങള്‍ തീര്‍ക്കുന്ന പോലെ ചെറുമീനുകളരിക്കുന്ന തോടുകളുണ്ട്, അവ നടവഴിപ്പാതകള്‍ക്കുള്ളിലൂടെ നുഴഞ്ഞുകയറി വലിയ നെൽ  വയലുകളില്‍ വന്നുചേറും. ഓരോ ഋതുക്കളും മാറിവരുമ്പോൾ  വയലുകളുടെ നിറങ്ങളും നനവും മാറിവരും, അതിന്ന് ഞരമ്പുകളായി വേനലിലും പരല്‍മീനുകള്‍ പായുന്ന തോടുകല്‍ വറ്റാതെ നില്‍ക്കും. വയലിന്റെ അറ്റത്ത്  കാലുകുത്തിയാൽ  ആണ്ടുപോയി പുഴയിൽ പൊങ്ങുമെന്ന് പറയപ്പെട്ടിരുന്ന ‘ഞൂനിയും (ചതുപ്പ്)ഉണ്ട്.

നെല്പാടങ്ങള്‍ക്ക് അതികം അകലെ അല്ലാതെ നില്‍ക്കുന്ന കുത്തനെ നില്‍ക്കുന്ന കുന്നുകളുണ്ട്. ചെമ്മണ്‍പാതകള്‍, മുടി നെറുകേ എടുത്ത് വാര്‍ന്ന് നില്‍ക്കുന്ന പൊലെ രണ്ടു ഭാഗ്ങ്ങളിലും പറങ്കിമാവുകല്‍നിറഞ്ഞുനില്‍ക്കുന്ന വഴികൾ. അത് ചെന്നെത്തുക ഒരു കുന്നിന്‍പ്പുറത്താണ്‍. പച്ചപുല്ലുകളും കുറുക്കന്‍പുല്ലും കാക്കപൂവും നിരഞുനില്‍ക്കുന്ന കുന്നിൻ  മൈദാനം, ഇടക്കിടെ പാറക്കെട്ടുകളും  സ്വതത്രമായി മേഞ്ഞുനടക്കുന്ന പശുക്കളുമുണ്ടാകും 

ഇതായിരുന്നു എന്റെ കുട്ടികാലം കണ്ട ചേന്നമംഗല്ലുരിന്റെ ചിത്രം, അന്ന് വേനലിൽ കൊയ്ത്ത് കഴിഞ്ഞ് പാടം വരണ്ടു തുടങ്ങുമ്പോള്‍ അരുകിലായ കുറ്റികാട്ടില്‍ പതിയിരിക്കുന്ന തെച്ചികായകളും കുഞ്ഞി പല തരം പേരറിയാത്ത കുഞ്ഞി പൂക്കളും ഉണ്ടാകും. അവിടെ കളിക്കാൻ  നാട്ടിലെ മുഴുവന്‍ പിള്ളേരും വൈകുന്നേരങ്ങളില്‍ അവിടെ എത്തും. ഒരുപാട് കുട്ടികളുണ്ടാകും, ഒരോരുത്തരും ഇഷ്ട്ടമ്മുള്ള കളികളിൽ ഏർപ്പെട്ടിട്ടുണ്ടാവും. എനിക്കും എന്റെ കൂട്ടുകാരികള്‍ക്കും പ്രധാന പണി തെച്ചിക്കായ പരിക്കലും എണ്ണിനോക്കി  തിന്നുകയും എന്നതുമായിരുന്നു. ചിലപ്പോൾ  ഒരു പടക്കുള്ള ആളുകള്‍ ഉണ്ടാകും എല്ലാരും കൂടി 'രക്ഷ' കളിക്കും. ചിലപ്പൊ കണ്ണാന്‍ഞ്ചുട്ടി മീനുകളെ പിടിക്കും മറ്റു ചിലപ്പൊ വല്യ കാക്കമാരുടെ ക്രിക്കറ്റ്കളി നോക്കിനില്‍ക്കും അതുമല്ലെങ്കില്‍ കളിമണ്ണ് ഉരുട്ടി വീട്ടില്‍ കൊണ്ട്പോയി കൈകൊണ്ട് കുഞ്ഞിപാത്രങ്ങളുണ്ടാക്കും. ചോറും കൂട്ടാനും കളിക്കാന്‍......പിന്നെ ..,അങ്ങനെ പറഞാല്‍ തീരാത്ത കുറെ കളികളും കഥകുളുമുണ്ട് .

വേനല്‍ കഴിഞ്ഞ് കാലം മഴയ്കായ് ഒരുങ്ങുമ്പോളാണ്  "പൂരം", ചേന്നമംഗല്ലുരിന്റെ യതാര്‍ത്ഥ നായകന്‍ എത്തും "കൊങ്ങം വെള്ളം...കൂ യ്..."
അമ്പലോത്സവങ്ങള്‍ നാട്ടില്‍ കുറവാണ്‍ അല്ലെങ്കില്‍ ഇല്ലെന്നു തന്നെ പറയാം, അതിന്നായി അതിര്‍ത്തിനാടുകളിലേക്ക് പോകണം. അതൊക്കെ ആൺകുട്ടികൾക്ക് മാത്രം പറഞ്ഞിട്ടുള്ളതായിരുന്നല്ലോ! പക്ഷെ മഴക്കാലമായാല്‍....മൊത്തത്തിൽ ഉത്സവമല്ലെ നാട്ടില്‍...
(തുടരും)

Thursday, April 17, 2008

ആഴമെന്തെന്നറിയാതെ......

ജനല്പാളികള്‍ക്കുള്ളീലൂടെ മഴക്കുഞ്ഞുങ്ങള്‍ അവളെ കരഞ്ഞുവിളിക്കുന്നുണ്ടായിരുന്നു.അഴിഞ്ഞുകിടക്കുന്ന വസ്ത്രം മാറിലേക്ക് വലിച്ചുടുത്ത് ജനല്‍കമ്പികളില്‍ ചാരിനിന്ന് അവയെ ഒരു നറുപുഞ്ചിരിയോടെ നോക്കിനിന്നു.ആ കണ്ണീരിന്റെ ശ്രുതിയും താളവും തന്നിലേക്കവള്‍ ചേര്‍ത്തു.

ശ്രുതി പിഴക്കുന്നു, ഗന്ധം മാറിവരുന്നു.അവളുടെ കണ്ണുകള്‍ ഉരുണ്ടു മറിഞ്ഞു.
താഴെ ഒരുപാടു താഴെയായ് ഒരു ഗര്‍ത്തം കണ്ടു.ചീഞ്ഞു നാറുന്ന ചോരയും ചലവുമുള്ള ഒരു പടുകുഴി,....
അവള്‍ കണ്ടു പുഴുവരിക്കുന്നപോലെ കുറേ നഗ്നരൂപങ്ങള്‍.

അവളുടെ കണ്ണുകള്‍ എന്തെന്നറിയാതെ അതിലേക്ക് ചൂഴ്ന്നുനോക്കി കാതുകള്‍ക്ക് അകലെയെവിടേയോ ഞരക്കം കേട്ടു മരണത്തിണ്ടെതല്ല അതിലും ദുസ്സഹമായ മറ്റെന്തിന്റെയോ..........കണ്ണുകള്‍ക്ക് കാണാമായിരുന്നു കാഴ്ച്ചക്കടുത്തുള്ള ആ രൂപങ്ങളുടെ ദീനവിലാപം. ഒരു തിരിച്ചുവരവിന്നായ് നീട്ടിയ പൊള്ളിപഴുത്ത കൈകളില്‍ എന്നോ തേച്ചുമിനുക്കിയ സൗന്ദര്യം ഒളികണ്ണിട്ടുനോക്കിയിരുന്നു.കാഴ്ച്ചക്കകലെയായ് ഗര്‍ത്തത്തിന്റെ ആഴങ്ങളില്‍ വൃത്തികെട്ടരൂപങ്ങള്‍ അട്ടഹസിച്ച്ചുകൊണ്ടേയിരിക്കുന്നു.......

അവളുടെ ഹൃദയം അവളുടേ കൈകള്‍ക്കു മുന്നെ സഹായത്തിന്നായ് നീട്ടിനിന്നു,അവളുടെ പാതങ്ങള്‍ പൊള്ളിപഴുത്ത കൈകള്‍ക്കെത്തിപിടിക്കാമെന്നായ്.................കണ്ണൂകള്‍ക്ക് കണാമായിരുന്നു ,കാഴ്ച്ചകളെല്ലാം അടുത്തു വന്നു.അവളുടെ മങ്ങിയ നഗ്നമായ കണ്ണുകള്‍ കരഞ്ഞു.......
പൊഴിഞ്ഞുവീണത് കയ്പ്പാര്‍ന്ന ചൂടുള്ള ചോരയായിരുന്നു......

അവളുടെ പാതങ്ങളെ തൊട്ടുഴിയുന്ന പൊള്ളിപഴുത്ത കൈകള്‍ ദുര്‍ഗന്തമുള്ള പിശാപ്പൂ ചിരിക്കും പോലെ ചിരിചു.....
.............തിരിച്ചുവരവില്ലാത ആഴത്തില് അവര്‍ അട്ടഹസിചു കരയുന്നു,... കരയുകയായിരുന്നു എപ്പൊയും.......
...............കാലുകള്‍ വഴുതി ഗര്‍ത്തത്തിന്റെ ആഴങ്ങളിലുള്ള മതിലുകളുടെ വഴുവഴുപ്പ് അവളറിഞുകൊണ്ടിരുന്നു.
"ഏയ്"
പിന്നില്‍ നിന്നയാള്‍ കാലുകള്‍ നീറായി പോലെ ചുറ്റിവരിഞ്ഞു ആഴമെന്തെന്നറിയാതെ അവള്‍.........

Wednesday, April 16, 2008

നിയോഗത്തിലേക്ക്.......

അറിയില്ല,
ഞാന്‍ പതറുകയാണോ എന്ന്...
പതനത്തിലേക്ക്
എന്റെയക്ഷരങ്ങള്‍ക്ക് ഘനമില്ല
ആകര്‍ഷകമായ മിഴികളില്ല
അതിന്റെ കാഴ്ച്ചകള്‍ മങ്ങും പോലെ..


എന്റെ മഷിത്തുള്ളികള്‍ക്ക്
നിയോഗമായി എതോ അക്ഷരശകലങ്ങള്‍
എവിടെയോ മറഞ്ഞുകിടക്കുന്നപ്പോലെ....
മനസ്സ് മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.


എവിടെയോ മറഞ്ഞു നില്‍ക്കുന്നു
ഞാനറിയാതെ എനിക്കായ്....
ഏതോ മനസ്സിന്റെ പഴുപഴുത്ത മുറിവുകളിലോ
അതോ,
പരുന്തുകള്‍
കാവല്‍ നില്‍ക്കുന്ന മാംസകഷണങ്ങളെക്കുറിച്ചോ......

അറിയില്ല അതെന്തെന്ന്....
എങ്കിലും വിശ്വസിക്കുന്നു
അങ്ങനെയെന്തോ ഒന്ന്
കരിയിലകള്‍ക്കുള്ളിലോ മറ്റോ
മറഞ്ഞുകിടക്കുന്നുണ്ടെന്ന്.....


പക്ഷെ,
ആ അക്ഷരങ്ങള്‍ എന്നെ എത്തിപ്പിടിക്കും മുന്നെ
എന്റെ വാക്കുകള്‍ മങ്ങിയാല്‍...
നനുത്ത മണ്‍കൂനകള്‍ പോലും അശ്ലേഷിക്കാതെ
ഒരുപക്ഷെ അത് ജീര്‍ണിചുപോകും..........

അറിയില്ല,
എന്റെ നിയോഗമെന്തെന്ന്,
എന്റെ പേനയുടെ ചലനം നഷിക്കുമോയെന്നും........

തെളിയാത്ത രൂപം

മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ 2006ല്‍ വെളിച്ചം കണ്ട മറ്റൊരു കവിത................


ഒറ്റ്പ്പെടലിന്റെ
കൂറ്ത്ത നഖങ്ങള്‍ക്കിടയില്പ്പെട്ട്
ശ്വസിക്കുന്ന വായുവെപ്പോലും
അറച്ചുപോകുന്ന നേരങ്ങളില്‍
ഞാന്‍ കാണാറുണ്ട്
മുടിനാരിഴകള്‍കൊണ്ട് സ്വയം മറച്ച്
ഇരുട്ടിലേക്ക് ഒതുങ്ങിയ ഒരു രൂപം
മൂറ്ച്ചയുള്ള കുപ്പിച്ചില്ലുകള്‍
ശരീരത്തിലേക്കാഴത്തിലിറങ്ങി നോവിച്ചിട്ടും
ഗദ്ഗദപ്പെടാന്‍ മറന്നുപോയ ഒന്ന്
വ്യക്തമല്ലാത്ത ഒരു രൂപം
പലപ്പോഴുമെന്റെ കണ്ണുകള്‍
അവളിലേക്ക് ചൂഴ്ന്നിറങ്ങിയിട്ടുണ്ട്...
ആ മുഖം
എന്റേതു തന്നയല്ലെ എന്നറിയുവാന്‍.....