എങ്ങനെ തുടങ്ങണമെന്നറിയില്ല. എന്റെയും എന്റെ പ്രിയപ്പെട്ട നാട്ടുകാരുടെയും സിരകളില്‍ ഒരേ പോലെ ഒഴുകുന്ന ഉന്മാദമാണ് കൊങ്ങംവെള്ളം. ചേന്നമംഗല്ലുര്‍, എഴുത്തിന്റെ വഴിയില്‍ പോയ ഇവുടുത്തുകാരിൽ പലരും ഒരിക്കലെങ്കിലും എഴുതുകയോ എഴുതണമെന്ന് കരുത്തുകയോ ചെയ്യുന്ന വിഷയം. ഒരിക്കലും നാട്ടിലെ വെള്ളപൊക്കത്തിന്റെ ഹരം അതിന്റെ പൂര്‍ണതയിൽ പകര്‍ത്താനാവില്ലെന്നറിഞ്ഞുകൊണ്ടൊരു പരീക്ഷണമാണ് ഈ കുറിപ്പ്.
ചേന്നമംഗല്ലുര്‍, എന്റെ നാട്,
പ്രകൃതി തന്നെ അതിരുകള്‍ വരച് ബൂഗോളത്തില്‍ ഒപ്പുവെച്ച ഒരു ചെറിയ ഗ്രാമം. ഇവിടെ പ്രകൃതി അതിരുകള്‍തീര്‍ത്തത് നദികള്‍കൊണ്ടാണ്, ഇരുവഴിഞ്ഞി എന്ന് എല്ലാവരും ഗൗരവമുണ്ടാക്കി പറയും, തേത്തുംകടവ്(തയ്യത്തും കടവ്), തൃക്കേത്ത്, മുസ്ല്ല്യാര്‍കടവ്, എന്നിങ്ങനെ 'ഞ്ഞമ്മളെ' എന്ന് ക്കൂട്ടി നാട്ടുകാര്‍ ഓമനപ്പേരായിവിളിക്കുന്ന കടവുകൾ ഏറെ. ഓരോ പേരിനുമുണ്ട് ഓരോ ചരിത്രം പറയാന്‍, തേത്തുംകടവ് പ്രഥാനകടവായിരുന്നെങ്കില്‍ വേലത്തുംകടവു വേലന്മാരുടെതും തൃക്കേത്ത് നമ്പൂതിരിമാരുടെയും മുസ്ല്ല്യാര്‍കടവ്മുസ്ല്യാരുടെയും സ്വകാര്യ സ്വിമ്മിങ് ഏരിയ ആയിരുന്നത്രേ പിന്നീടീ പേരുകള്‍ നിലനിന്നുപോന്നുവെങ്കിലും ഇരുവഴിഞ്ഞിയുടെ ഒഴുക്കിനൊത്ത് ആചാരങ്ങളില്ലാതായപ്പോ ഇവ നാട്ടിലെ പ്രഥാന വില്ലന്മാരായ വികൃതി കുട്ടികല്‍ ഒന്നടക്കി ഭരിച്ചു.
പുഴ കുഞ്ഞു ശിഖരങ്ങള്‍ തീര്‍ക്കുന്ന പോലെ ചെറുമീനുകളരിക്കുന്ന തോടുകളുണ്ട്, അവ നടവഴിപ്പാതകള്‍ക്കുള്ളിലൂടെ നുഴഞ്ഞുകയറി വലിയ നെൽ വയലുകളില്‍ വന്നുചേറും. ഓരോ ഋതുക്കളും മാറിവരുമ്പോൾ വയലുകളുടെ നിറങ്ങളും നനവും മാറിവരും, അതിന്ന് ഞരമ്പുകളായി വേനലിലും പരല്‍മീനുകള്‍ പായുന്ന തോടുകല്‍ വറ്റാതെ നില്‍ക്കും. വയലിന്റെ അറ്റത്ത് കാലുകുത്തിയാൽ ആണ്ടുപോയി പുഴയിൽ പൊങ്ങുമെന്ന് പറയപ്പെട്ടിരുന്ന ‘ഞൂനിയും (ചതുപ്പ്)ഉണ്ട്.
നെല്പാടങ്ങള്‍ക്ക് അതികം അകലെ അല്ലാതെ നില്‍ക്കുന്ന കുത്തനെ നില്‍ക്കുന്ന കുന്നുകളുണ്ട്. ചെമ്മണ്‍പാതകള്‍, മുടി നെറുകേ എടുത്ത് വാര്‍ന്ന് നില്‍ക്കുന്ന പൊലെ രണ്ടു ഭാഗ്ങ്ങളിലും പറങ്കിമാവുകല്‍നിറഞ്ഞുനില്‍ക്കുന്ന വഴികൾ. അത് ചെന്നെത്തുക ഒരു കുന്നിന്‍പ്പുറത്താണ്‍. പച്ചപുല്ലുകളും കുറുക്കന്‍പുല്ലും കാക്കപൂവും നിരഞുനില്‍ക്കുന്ന കുന്നിൻ മൈദാനം, ഇടക്കിടെ പാറക്കെട്ടുകളും സ്വതത്രമായി മേഞ്ഞുനടക്കുന്ന പശുക്കളുമുണ്ടാകും
ഇതായിരുന്നു എന്റെ കുട്ടികാലം കണ്ട ചേന്നമംഗല്ലുരിന്റെ ചിത്രം, അന്ന് വേനലിൽ കൊയ്ത്ത് കഴിഞ്ഞ് പാടം വരണ്ടു തുടങ്ങുമ്പോള്‍ അരുകിലായ കുറ്റികാട്ടില്‍ പതിയിരിക്കുന്ന തെച്ചികായകളും കുഞ്ഞി പല തരം പേരറിയാത്ത കുഞ്ഞി പൂക്കളും ഉണ്ടാകും. അവിടെ കളിക്കാൻ നാട്ടിലെ മുഴുവന്‍ പിള്ളേരും വൈകുന്നേരങ്ങളില്‍ അവിടെ എത്തും. ഒരുപാട് കുട്ടികളുണ്ടാകും, ഒരോരുത്തരും ഇഷ്ട്ടമ്മുള്ള കളികളിൽ ഏർപ്പെട്ടിട്ടുണ്ടാവും. എനിക്കും എന്റെ കൂട്ടുകാരികള്‍ക്കും പ്രധാന പണി തെച്ചിക്കായ പരിക്കലും എണ്ണിനോക്കി തിന്നുകയും എന്നതുമായിരുന്നു. ചിലപ്പോൾ ഒരു പടക്കുള്ള ആളുകള്‍ ഉണ്ടാകും എല്ലാരും കൂടി 'രക്ഷ' കളിക്കും. ചിലപ്പൊ കണ്ണാന്‍ഞ്ചുട്ടി മീനുകളെ പിടിക്കും മറ്റു ചിലപ്പൊ വല്യ കാക്കമാരുടെ ക്രിക്കറ്റ്കളി നോക്കിനില്‍ക്കും അതുമല്ലെങ്കില്‍ കളിമണ്ണ് ഉരുട്ടി വീട്ടില്‍ കൊണ്ട്പോയി കൈകൊണ്ട് കുഞ്ഞിപാത്രങ്ങളുണ്ടാക്കും. ചോറും കൂട്ടാനും കളിക്കാന്‍......പിന്നെ ..,അങ്ങനെ പറഞാല്‍ തീരാത്ത കുറെ കളികളും കഥകുളുമുണ്ട് .
വേനല്‍ കഴിഞ്ഞ് കാലം മഴയ്കായ് ഒരുങ്ങുമ്പോളാണ് "പൂരം", ചേന്നമംഗല്ലുരിന്റെ യതാര്‍ത്ഥ നായകന്‍ എത്തും "കൊങ്ങം വെള്ളം...കൂ യ്..."
അമ്പലോത്സവങ്ങള്‍ നാട്ടില്‍ കുറവാണ്‍ അല്ലെങ്കില്‍ ഇല്ലെന്നു തന്നെ പറയാം, അതിന്നായി അതിര്‍ത്തിനാടുകളിലേക്ക് പോകണം. അതൊക്കെ ആൺകുട്ടികൾക്ക് മാത്രം പറഞ്ഞിട്ടുള്ളതായിരുന്നല്ലോ! പക്ഷെ മഴക്കാലമായാല്‍....മൊത്തത്തിൽ ഉത്സവമല്ലെ നാട്ടില്‍...
(തുടരും)
Wednesday, April 30, 2008
Subscribe to:
Post Comments (Atom)
വിവരണമെല്ലാം നന്ന്. എങ്കിലും അക്ഷരത്തെറ്റുകള്‍ കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നില്ലല്ലോ.
ReplyDeleteശ്രീ ഇത്തവണ മെനകെട്ടുതന്നെ ഇരുന്നു അതിന്റെ editing പണിക്കിടെയാണ്‍ ശ്രീയുടെ വായന നടന്നത്..........എന്റെ പരമാവതി ഞാന്‍ ശ്രമിക്കുന്നുണ്ട് ...ബാക്കിയുണ്ടെങ്കില്‍ ക്ഷമിക്കുമെന്ന്
ReplyDeleteപ്രതീക്ഷയോടെ..............................
നന്ദി....
Very Nice.Ur correct, the flood is really a common festival of Cmr. Actually I was waitng for a long time, an article about flood. I am happy now. Nice presentation. Keep it up and waiting for the next part....
ReplyDelete“......................ഇതായിരുന്നു എന്റെ കുട്ടികാലം കാണാന്‍ കാത്തുനിന്ന ചേന്നമംഗല്ലുരിന്റെ ചിത്രം“
ReplyDeleteഓ, പറയുന്നത് കേട്ടാല്‍തോന്നും ഇപ്പൊ വലിയ പ്രായമായിപ്പോയി എന്ന്‍, 20 വയസ് കുട്ടിക്കാലത്തില്‍ പെട്ടതു തന്ന്യാടോ...
(വെറുതെ പറഞ്ഞതാണേ... ഹാര്‍ഡ്ഫീലിംഗ്സ് പാടില്ല)
തന്റെ ഈ ബ്ലോഗ് ചിന്ത റോളില്‍ ലിസ്റ്റ് ചെയ്യപ്പെടാറില്ലേ? ഞാന്‍ ഇതുവരെ കണ്ടിട്ടില്ല....
കേരളാ ബ്ലോഗ്രോള്‍ എന്റെ പേരിന്റെ തൊട്ടു മുകളില്‍ തന്നെ ലിസ്റ്റ് ചെയ്തത് കൊണ്ടാണ് ഞാന്‍ ഇങ്ങോട്ട് കയറി നോക്കിയത്. വന്നിട്ടില്ലായിരുന്നെങ്കില്‍ മോശമായിപ്പോയേനേ...
തന്റെ വിവരണം ഇഷ്ടപ്പെട്ടു. നല്ല ചേലുള്ള വിവരണം...
ബാക്കി കൂടെ വായിച്ചിട്ട് വരാം...
കുറ്റ്യാടിക്കാരന്‍
ReplyDelete...thank u for the coplmnt..... :-)ഹാര്‍ഡ്ഫീലിംഗ്സ് nte kaaryamonnumillallo mashe
ചിന്തയില്‍ വരാന്‍ എന്താ വഴി..??
ചിന്തിക്കേണ്ട കാര്യം തന്നെ...
ReplyDeleteഎന്റെ ബ്ലോഗ് അവര്‍ സാധാരണ ലിസ്റ്റ് ചെയ്യാറുണ്ട്. എങ്ങനെയാണെന്നറിയില്ല.