Thursday, April 17, 2008

ആഴമെന്തെന്നറിയാതെ......

ജനല്പാളികള്‍ക്കുള്ളീലൂടെ മഴക്കുഞ്ഞുങ്ങള്‍ അവളെ കരഞ്ഞുവിളിക്കുന്നുണ്ടായിരുന്നു.അഴിഞ്ഞുകിടക്കുന്ന വസ്ത്രം മാറിലേക്ക് വലിച്ചുടുത്ത് ജനല്‍കമ്പികളില്‍ ചാരിനിന്ന് അവയെ ഒരു നറുപുഞ്ചിരിയോടെ നോക്കിനിന്നു.ആ കണ്ണീരിന്റെ ശ്രുതിയും താളവും തന്നിലേക്കവള്‍ ചേര്‍ത്തു.

ശ്രുതി പിഴക്കുന്നു, ഗന്ധം മാറിവരുന്നു.അവളുടെ കണ്ണുകള്‍ ഉരുണ്ടു മറിഞ്ഞു.
താഴെ ഒരുപാടു താഴെയായ് ഒരു ഗര്‍ത്തം കണ്ടു.ചീഞ്ഞു നാറുന്ന ചോരയും ചലവുമുള്ള ഒരു പടുകുഴി,....
അവള്‍ കണ്ടു പുഴുവരിക്കുന്നപോലെ കുറേ നഗ്നരൂപങ്ങള്‍.

അവളുടെ കണ്ണുകള്‍ എന്തെന്നറിയാതെ അതിലേക്ക് ചൂഴ്ന്നുനോക്കി കാതുകള്‍ക്ക് അകലെയെവിടേയോ ഞരക്കം കേട്ടു മരണത്തിണ്ടെതല്ല അതിലും ദുസ്സഹമായ മറ്റെന്തിന്റെയോ..........കണ്ണുകള്‍ക്ക് കാണാമായിരുന്നു കാഴ്ച്ചക്കടുത്തുള്ള ആ രൂപങ്ങളുടെ ദീനവിലാപം. ഒരു തിരിച്ചുവരവിന്നായ് നീട്ടിയ പൊള്ളിപഴുത്ത കൈകളില്‍ എന്നോ തേച്ചുമിനുക്കിയ സൗന്ദര്യം ഒളികണ്ണിട്ടുനോക്കിയിരുന്നു.കാഴ്ച്ചക്കകലെയായ് ഗര്‍ത്തത്തിന്റെ ആഴങ്ങളില്‍ വൃത്തികെട്ടരൂപങ്ങള്‍ അട്ടഹസിച്ച്ചുകൊണ്ടേയിരിക്കുന്നു.......

അവളുടെ ഹൃദയം അവളുടേ കൈകള്‍ക്കു മുന്നെ സഹായത്തിന്നായ് നീട്ടിനിന്നു,അവളുടെ പാതങ്ങള്‍ പൊള്ളിപഴുത്ത കൈകള്‍ക്കെത്തിപിടിക്കാമെന്നായ്.................കണ്ണൂകള്‍ക്ക് കണാമായിരുന്നു ,കാഴ്ച്ചകളെല്ലാം അടുത്തു വന്നു.അവളുടെ മങ്ങിയ നഗ്നമായ കണ്ണുകള്‍ കരഞ്ഞു.......
പൊഴിഞ്ഞുവീണത് കയ്പ്പാര്‍ന്ന ചൂടുള്ള ചോരയായിരുന്നു......

അവളുടെ പാതങ്ങളെ തൊട്ടുഴിയുന്ന പൊള്ളിപഴുത്ത കൈകള്‍ ദുര്‍ഗന്തമുള്ള പിശാപ്പൂ ചിരിക്കും പോലെ ചിരിചു.....
.............തിരിച്ചുവരവില്ലാത ആഴത്തില് അവര്‍ അട്ടഹസിചു കരയുന്നു,... കരയുകയായിരുന്നു എപ്പൊയും.......
...............കാലുകള്‍ വഴുതി ഗര്‍ത്തത്തിന്റെ ആഴങ്ങളിലുള്ള മതിലുകളുടെ വഴുവഴുപ്പ് അവളറിഞുകൊണ്ടിരുന്നു.
"ഏയ്"
പിന്നില്‍ നിന്നയാള്‍ കാലുകള്‍ നീറായി പോലെ ചുറ്റിവരിഞ്ഞു ആഴമെന്തെന്നറിയാതെ അവള്‍.........

4 comments:

  1. പിന്നില്‍ നിന്നയാള്‍ കാലുകള്‍ നീറായി പോലെ ചുറ്റിവരിഞ്ഞു ആഴമെന്തെന്നറിയാതെ അവള്‍.........


    nice one

    ReplyDelete
  2. oru shakthamaya mazha vannu aa ayathil vellam nirachu avale kara kayattatte ...

    ReplyDelete
  3. ചിരിക്കാന്‍ ഒന്നുമില്ലാത്ത ഭൂലോകത്തിന്റെ ഈ കോണ്‍ില്‍ വന്ന് ഒപ്പു വെചതില്‍ g.m നും.(അങനെ പറായാല്ലൊ ലെ) ഇന്ധു വിനും........
    “എനിക്ക് സന്തോശായിട്ടൊ”

    ReplyDelete
  4. കൊള്ളാം നന്നായിട്ടുണ്ട്‌ ഇനിയും എഴുതൂ!

    ReplyDelete

എന്റെ എഴുത്ത് ഇഷ്മായെങ്കിലും ഇല്ലെങ്കിലും ആ അഭിപ്രായം എനിക്ക് വിലപ്പെട്ടതാന്ന്‍
ലുലു