കവിതയില്‍ ആദ്യാക്ഷരങ്ങളെഴുതിയപ്പോള്‍
ഒരിക്കല്‍ ഞാന്‍ കണ്ടു വിരിഞ്ഞു നില്‍ക്കുന്ന
നിങ്ങളെ.....
എനിക്കു പ്രിയപ്പെട്ട ടീച്ചറുടെ കവിതകളിലൂടെ
അന്ന് ഞാന്‍ കൊതിച്ചു
ആരുമില്ലാതെ തനിച്ച്
ഒരിക്കല്‍ മഞ്ഞു പെയ്യുന്ന ഇളം പ്രഭാതത്തില്‍..
എന്റെ പറമ്പിലെ പേരറിയാ പൂക്കളെ പ്പോലെ
നിങ്ങളെയും ഒരിക്കലൊന്നോമനിക്കണമെന്ന്...
കിന്നാരം പറയണമെന്ന്............
പിന്നീടെപ്പൊഴോ ഒരു തുണ്ടു പത്രത്തിൽ
നിങ്ങളൊരുമിച്ച് ഒരു ഹ്രുദയം പൊലെ
നീലഗിരിയെ പുതപ്പിച്ച്
ഒന്നായ് ചിരിക്കുന്നത് കണ്ടു,
അന്ന് ഞാൻ കൊതിച്ചു
എന്റെ സ്വപ്നത്തിലെ രാജകുമാരനോടൊന്നിച്ച്
നിന്റെയരികിൽ വന്ന് മൌനമായ് പ്രണയിക്കണമെന്ന്...
ഇനിയും ഞാൻ നിന്റെയരികിൽ വന്നില്ല...
കാലത്തിന്റെ തിക്കിലും തിരക്കിലും പെട്ടരയുമ്പോൽ...
അറിയില്ല ഞാനൊരിക്കൽ
നിന്റെയരികിൽ വരുമോയെന്ന്.....
ഒരു പക്ഷെ
ഈ ജന്മമതിനായില്ലെങ്കിൽ
നിനക്കന്യമായ് പോകുന്ന മണ്ണായ്
ഒരിക്കൽ ഞാൻ വരുമായ്യിരിക്കും.......