ഒരുപാട് വൈകിയായിരുന്നു എന്റെ ഉമ്മയുടെ വയറ്റില്‍ ഒരു കുഞ്ഞുവാവയുണ്ടെന്ന് ഞാനറിഞ്ഞത്.അറിഞ്ഞാല്‍ എനിക്കിഷ്ട്ടപ്പെടില്ല
എന്ന് വിചാരിച്ചാവും പറയാഞ്ഞത്.അന്ന് ഞാന്‍ നാലാം ക്ലാസില്‍,എന്റെ കൂട്ടുകാരി ഒരു ദിവസം എന്നോട് ചോദിച്ചു “നിന്റെ ഉമ്മയുടെ
വയറ്റില്‍കുഞ്ഞാവയുണ്ടോ വല്യ വയറായിട്ടുണ്ട്”.അന്ന് ഞാനെന്ത് മറുപടി നല്‍കിയെന്നെനിക്കോര്‍മ്മയില്ല.പക്ഷെ പിന്നീടെപ്പോഴോ
കുടുംബത്തിലാരോ പറഞ്ഞപ്പൊഴാൺ ഞാൻ വിശ്വസിച്ചത്.
പിന്നെ എനിക്കെല്ലാരോടും ദേഷ്യമായിരുന്നു.ഉമ്മയോടും ഉപ്പയോടും ഇക്കാക്കമാരോടും ഒക്കെ.ഇതുവരെ ഞാനായിരുന്നു വീട്ടിലെ
കുഞ്ഞുവാവ.ഒറ്റമോൾ,ഏക അനിയത്തികുട്ടി...ഇതൊക്കെ പോകുമല്ലൊ ആലോചിച്ചപ്പോൾ എനിക്ക് സങ്കടം വന്നു.ആരോടും മിണ്ടതെ
ആരും കാണാതെ ഒറ്റക്കിരുന്ന് കരയും.
ഒരു ദിവസം ഉമ്മ വലിയ വയറുമായ് ബാഗിൽ കുറേ സാധനമൊക്കെയായ് വണ്ടിയിൽ കയറി പോയി കൂടെ ഉപ്പയും പിന്നാലെ കുറെ
ബന്ധുക്കളും.
ഒന്നോ രണ്ടോ ദിവസം കയിഞ്ഞു കാണും ഞാനും ഇക്കക്കമാരും വീട്ടിലുള്ളപ്പോൾ ഉപ്പ ഹോസ്പിറ്റലിൽ നിന്ന് വന്ന് തിരക്കിട്ട് പോകാൻ
നിക്കുകയായിരുന്നു അപ്പൊയാൺ ആ ഫോൺ വന്നത്.ഉപ്പ ഫോണെടുത്തു
“എപ്പൊ,കൊഴപ്പൊന്നുല്ലല്ലൊ,,,,ആൺകുട്ടിയാല്ലെ......”
ഇതു കേട്ടതും ഞാൻ ഭൂമിയിലൊന്നുമല്ലായിരുന്നു അവസാനത്തെ പിടിവള്ളിയായിരുന്നു ആൺകുട്ടിയാവുക എന്നത് എനിക്ക്.ഞാൻ
തുള്ളിച്ചാടി പാട്ടും കോഴിഡാൻസും തുടങ്ങി....”അനിയത്തിപ്രാവിനു പ്രിയരിവർ നൽകും.....”ആ ഫിലിം ഇറങ്ങിയ സമയമായിരുന്നു അത്.
ഉപ്പ ഒച്ചവെച്ചു”മിണ്ടാണ്ടിരി കേൽക്ക്ണില്ല” “പിരാന്തായോ” എന്ന് ഇക്കാക്കമാരും. അപ്പോഴേക്കും സങ്കടം വന്ന് കണ്ണ് നിറഞ്ഞു. ഉപ്പ
ഹോസ്പിറ്റലെക്ക് പോയി എന്നെ കൂട്ടിയില്ല.
അന്ന് വൈകുന്നേരം ഇളാപ്പയുടെ മോൾ വന്നു അവൾ ഹോസ്പിറ്റൽന്ന് വരുന്ന വഴിയാ “നിന്റെ ഉമ്മയുടെ വാവയെ ഞാൻ കണ്ടു
അന്നക്കാൾ(നിന്നെക്കാൾ) മുമ്പെ ഞാൻ കണ്ടല്ലൊ.ഒരു കുഞ്ഞി ചോന്ന വാവ”.അവൾക്കല്ലേലും എന്നെ ദേഷ്യം പിടിപ്പിക്കലാൺ
ഹോബി.
പിറ്റേന്ന് ഇളാപ്പയുടെ കൂടെ ഞാൻ വാവയെ കാണാൻ പോയി.അതിനെ കണ്ടപ്പൊ എനിക്ക് അത്ഭുതവും സന്തോഷവും വന്നു
ദേഷ്യമൊക്കെ പോയി...ഞാനതിനെ കളിപ്പിച്ചു നോക്കി പക്ഷെ കരച്ചിൽ തന്നെ.
രണ്ടു ദിവസം കഴിഞ്ഞ് ഉമ്മയും വാവയും വീട്ടിലേക്ക് വന്നു.കൂടെ ഒരു വട്ടത്തി ഈറ്റിച്ചി തള്ളയും പിന്നെ ഉമ്മയുടെ വീട്ടിൽനിന്ന് വന്ന ഒരു
പണിക്കാരിയും.
രണ്ട്പെണ്ണുങളും ഉമ്മയെയും വാവയെയും നോക്കും.അതല്ലെങ്കിൽ അടുക്കള യുദ്ധക്കളമാക്കും.എന്നെ ആരും നോക്കിയില്ല,പക്ഷെ ഉമ്മ
വാവയെക്കാളേറെ എന്നെ നോക്കിയിരുന്നു എന്റെ ഉള്ളീലെ കോമ്പ്ല്ക്സ് ഉമ്മക്ക് മനസ്സിലായിക്കാണും.ഒരു ദിവസം ഉമ്മ ഭകഷണം
കഴിക്കാൻ വിളിച്ചപ്പൊ ഞാൻ കട്ടിനടിയിൽ പോയിരുന്നു ഒറ്റക്ക് ശബ്ദമുണ്ടാക്കതെ കരയായിരുന്നു.ഏത് നേരവുമുള്ള എന്റ കരച്ചിൽ
കണ്ട് ഉമ്മ സഹികെട്ടു.”ഈ പെണ്ണ് വെറുതേ ഏത് നേരവും കരഞ്ഞ് കരഞ് എന്തേലും അസുഖം വരുത്തി വെക്കും”ഇതും പറഞ്ഞോണ്ട്
ഉമ്മ അടുക്കളയിലേക്ക് പോയി.
പിന്നെയെപ്പോയോ വാവയെ എനിക്ക് ജീവനായ്.ഞാനവനെ ഇഷ്ട്ടമുള്ള പേരുകൾ വിളിക്കും.ചിരിപ്പിക്കും അവന്റെ വായിലെ ഉമിനീരിൻ
മധുരമാണോന്ന് നോക്കും.ആരും കാണാതെ അവൻ എഴഞ്ഞ് ഏതെങ്കിലും മൂലയിൽ പോയിരുന്ന് മണ്ണ് തിന്നും എന്നിട്ട് ഞാനവനെ
കണ്ട്പിടിക്കാൻ നടക്കും..എന്നോട് പഠിക്കാൻ പറയുമ്പോ ഞാനവന്റെ കൂടെ കളിക്കൻ പോകും.
വലുതാവുംതോറും ഞങ്ങൾ കൂടുതൽ അടികൂടാൻ തുടങ്ങി.ഞങ്ങളെ വഴക്ക് പറഞ്ഞ് ഉമ്മ മടുക്കും.എത്ര അടികൂടിയാലും എനിക്ക് വല്ല
മുറിവും പറ്റിയാൽ അവന്ന് പാവമാകും “താത്താ വേദനണ്ടോ”എന്ന് ചോദിക്കുന്നത് കണ്ടാൽ അവനെപ്പോലെ ഒരു പാവം ഇല്ലെന്ന്
തോന്നും.
അവൻ കളിക്കാൻ പോയാലും സൈക്കളോടിച്ച് റോഡിൽ പോയാലും സ്കൂളിൽ നിന്ന് ടൂർ പോയാലുമൊക്കെ എനിക്ക് പേടിയാ അവൻ
വരുന്ന വരെ.ഇപ്പയും............................
അന്നെന്റെ കല്യാണദിവസം.
പരിപാടികളൊക്കെ കഴിഞ്ഞ് എനിക്ക് ഇറങ്ങാനായി.കരയരുതെന്ന് മനസ്സിനെ പറഞ്ഞ് വെച്ചതായിരുന്നു.ഉമ്മയെ കണ്ടപ്പോയേക്കും
എന്റെ കന്റ്രോൽ പോയി കരഞ്ഞു.ശ്വാസമൊക്കെ പോയി കണ്ടുനിന്നവരും കരഞ്ഞു.അപ്പോയേക്കും ഇറങ്ങാൻ പറഞ്ഞ് എല്ലാരും
തിരക്ക് കൂട്ടി.ആരോടും യാത്ര ചോദിക്കാനും ബാക്കിയാരെയും ശ്രദ്ധിക്കാനുമൊന്നും കഴിഞ്ഞില്ല.അനിയനെയും, അവനെയാരും കണ്ടില്ല
ആ ഭാഗത്തെവിടെയും.അവനെ കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ ഞാനവിടുന്ന് ഇറങ്ങില്ലായിരുന്നിരിക്കം.
പെണ്ണിറങ്ങി കൂടെ തേടികളും(ചെക്കന്റെ വീട്ടിൽ നിന്ന് വന്നവർ) പുതുക്കക്കാരും(പെണ്ണിന്റെ വീട്ടിൽ നിന്ന് ചെക്കെന്റെ വീടു കാണാൻ
പോകുന്നവർ) ഇറങ്ങി.വീട്ടിൽ ഉമ്മയും ഉപ്പയും മാത്രമായി.
എല്ലാരും പോയി രാത്രിയാവറായി ഭർത്ര്വീട്ടിൽ പന്തലഴിച്ചു തുടങ്ങി.രാത്രി വീട്ടിൽ നിന്ന് എന്നെ വിളിച്ചു.അനിയനെവിടെ എന്ന്
ചോതിച്ചപ്പോഴാൺ കാര്യങ്ങളറിയുന്നത്. എല്ലരും പുതുക്കം പോയപ്പോൾ അവൻ അവിടെ ഒറ്റക്കിരുന്ന് കരയായിരുന്നു പോലും ആരും
അവനെ ശ്രദ്ധിച്ച് കാണില്ല.ഉമ്മയാൺ പിന്നെ അവനെ കണ്ടത്.കുടുംബക്കാരൊക്കെ തിരിച്ചെത്തിയപ്പോ എല്ലരും അവനെ
ആശ്വസിപ്പിക്കാൻ നോക്കി.അത്രയും നേരം അടക്കി പിടിച്ചതും കൂടെ പോന്നു പോലും .ഉറക്കെ കരഞിട്ട് “താത്ത ഇല്ലാണ്ട് ഞാനിവിടെ
നിക്കില്ല“ഇതും പറഞ്ഞ് അവൻ ഇളാപ്പയുടെ കൂടെ അവരുടെ വീട്ടിലേക്ക് പോയി.അവിടെ അവൻ കളിക്കാൻ ആളുണ്ട്.അവിടെപോയാൽ
മൂഡ് ശെരിയാകും എന്ന് വിചാരിച്ച് അവനെ ഉമ്മയും പറഞ്ഞയച്ചു.
രാത്രി അവനും എന്നെ വിളിച്ചു ചിരിച്ചു കൊണ്ടാ അവൻ സംസാരിച്ചത് “താത്ത ഞാനിവിടെയാ” എനിക്കതികം സംസാരിക്കൻ പറ്റിയില്ല
ഞാൻ കരഞ്ഞു പോകും എന്നെനിക്കറിയാമായിരുന്നു.അവൻ ഫോൺ വെച്ച ശേഷം ഞാൻ ആരും കാണാതെ കുറച്ച് കരഞ്ഞു
അങ്ങനെയെങ്കിലും കുറച്ച് ആശ്വാസം കിട്ടട്ടെ എന്ന് വിചാരിച്ചു.
അന്ന് ഭർത്താവിനോട് ആദ്യം പറഞ്ഞതും ഇതായിരുന്നു “എനിക്ക് അനിയനെ കാണണം.അവനില്ലാണ്ട് നിക്കാൻ കഴിയില്ല”പിന്നെയും
കുറെ കരഞ്ഞു..................................
ഇപ്പൊ കുറെയൊക്കെ ശീലമായെങ്കിലും അവനെപ്പൊഴും കൂടെയുണ്ടെങ്കിൽ എന്ന് വിചാരിക്കാറുണ്ട്.
ഇന്നീ കുഞ്ഞനിയൻ ഒരു കുഞ്ഞമ്മാവനാവാൻ പോകുന്നു.ഇപ്പൊ അവനെന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക.അന്ന് ഞാൻ ചിന്തിച്ച
പൊലെ...ഇന്ന്,താത്തക്ക് എന്നോടുള്ള സ്നേഹം കുറയുമോ എന്ന് സംശയിക്കുന്നുണ്ടാകുമോ.ഉണ്ടാവരുതേ എന്നാണെന്റെ പ്രാർതന.
എന്തായാലും ഒന്നേ അവനോട് പറയാനുള്ളൂ...“ആരൊക്കെ വന്നാലും
നീ താത്തന്റെ കുഞനിയനല്ലെ, താത്തന്റെ ഏറ്റവും പ്രിയപ്പെട്ട ഫറുട്ടൻ(പേർ)......”
Showing posts with label ഓര്‍മക്കുറിപ്പ്.. Show all posts

Wednesday, February 25, 2009
Wednesday, June 4, 2008
"കൊങ്ങം വെള്ളം"......ദി 'ഉത്സവം' ഓഫ് ചേന്നമംഗല്ലൂര്‍ " -2
മഴക്കാലമായ്, ചേന്നമംഗല്ലൂരിൽ എല്ലാവരും ഇനി കൊങ്ങംവെള്ളം കുത്തി ഒലിച്ചു വരുന്ന തോടുകളിലും വയലുകളിലും നോക്കി നില്‍ക്കുന്നുണ്ടാവും.
ഉരുൾ പൊട്ടലുണ്ടായാലും ശക്ത്തിയായ് മഴപെയ്താലും ഈ തോടുകളിലൂടെ വെള്ളം അടിച്ച് കയറും. കുട്ടികളും വയസ്സന്മാരുമൊക്കെ ചൂണ്ടലും വലയുമൊക്കെ ശെരിയാക്കി വെക്കും.
നാടിന്റെ അറ്റത്തായി നില്‍ക്കുന്ന ഒരു ചെറിയ അങ്ങാടിയുണ്ട് ഇവടത്തെ പീടികയിലെ കാക്കമാര്‍ സാധനങ്ങള്‍ മുകളിലേക്ക് കഴറ്റാനുള്ള സംവിധാനം ചെയ്ത് വെക്കും കൂട്ടത്തില്‍ വയലിന്നടുത്ത് വീടുള്ളവരും. അതില്‍ ഞങ്ങളുടെ വീട് ആദ്യം കാലിയാക്കേണ്ട കൂട്ടത്തില്‍ വരും...എന്നാലുണ്ടോ വല്ല കൂസൽ.
തോടുകളിലൂടെ പുഴനിറഞ്ഞൊഴുകുന്ന വെള്ളം പാടങ്ങളിലേക്കും പിന്നെ അതിനോടൊട്ടിനില്‍ക്കുന്ന പറമ്പിലേക്കും കയറും. പിന്നെ റോഡിലേക്കും വീട്ടിലേക്കുമൊക്കെ ആശാനങ്ങ് കേറിവരും...
പാടത്ത് മുട്ടെറ്റം വെള്ളമുള്ളപ്പോല്‍ പോലും മൂപ്പര്‍ക്ക് ഭോറടിക്കില്ല കുട്ടി കുറുമ്പന്മാരും കുരുമ്പികളും കാണും നിറയെ. വെള്ളം കൂടിയാലും അവരവിടെ കാണും, (എന്നെപോലെ ) നീന്തമറിയില്ലെന്ന ചിന്തയൊന്നും കൊങ്ങം വെള്ളം വന്നാല്‍ ആരെയും അലട്ടില്ല. വാഴകൊണ്ടൂണ്ടാക്കിയ 'പാണ്ടി'യും പല നിറത്തിലുള്ള റ്റൂബുകളും കന്നാസുമൊക്കെയായ് എല്ലാവരും ഇറങ്ങും, നാടുമൊത്തം ഒരു വാട്ടര്‍-തീം പാര്‍ക്കാകും.
വീട്ടുമുറ്റത്തേക്ക് കയറാന്‍ ഒരുങ്ങി നില്‍ക്കുന്ന വെള്ളത്തിനെ കയറ്റാന്‍ ഞാന്‍ ഒരുപാട് ചാലുണ്ടാക്കികൊടുത്തിട്ടുണ്ട്. വെള്ളം മുറ്റത്തെത്തിയാല്‍ പറയണ്ട വീടിന്റെ കോലായില്‍ നിന്നും ഒറ്റ ചാട്ടമാണ്...അങ്ങനെ അങ്ങനെ...
മരങ്ങളും ഇടവഴിപാതകളും കടന്ന് വെള്ളം വിശാലമായ കായല്‍ തീര്‍ക്കും. മഴ പെയ്യുമ്പോൾ വെള്ളത്തില്‍ കഴുത്തെറ്റം മുങി നില്‍ക്കാന്‍ എന്ത് രസമാണെന്നറിയോ... ആ നിമിശത്തിന്റെ സൗന്ദര്യവും സന്തോശവും ഒരോ മനുഷ്യനും അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്, കാരണം, പറഞ്ഞറിയിക്കാൻ അറിയില്ല. പ്രക്രതിയുടെ വികൃതിയിലൊരു നിർവൃതി...
ചേന്നമങ്ങല്ലൂരിലെ ഓരോരുത്തര്‍ക്കുമുണ്ടാകും പറയാന്‍ കൊങ്ങം വെള്ളത്തെ പറ്റി...
രാഷ്ടീയവും മറ്റുമായ് പരസ്പരം പാരവെച്ചു കഴിയുന്ന എല്ലാരും അതൊന്നും മനസ്സില്‍ വെക്കാതെ കൊങ്ങം വെള്ളം ഉത്സവമാക്കുനത് ഞാന്‍ കണ്ടിട്ടുണ്ട്.
നാട്ടിലെ പകുതി മുക്കാല്‍ ചെറുപ്പകാരും ഗല്‍ഫിലാണ്...കൊങ്ങം-വെള്ളം കണക്കാക്കി വരുന്നവരാണ് മിക്കവാറൂം പേര്‍.
സ്കൂളീനും ഗതാഗതത്തിനും എല്ലാം അപ്പൊ അവധിയായിരിക്കും നാട്ടില്‍...വലിയ മണൽ തോണികൾ റോഡിലിറങ്ങും. കുട്ടികളും വയസ്സന്മാരും എല്ലാം കളിച്ചുല്ലസിച്ച് പുഴയായ റോട്ടിൽ കാണും.
വെള്ളം ഇറങ്ങിപോകുന്നത് വിശമത്തോടെ ഞാനുള്‍പ്പെടെ പലരും തോട്ടുവക്കില്‍ നോക്കിനിന്നിട്ടുണ്ട്.
" കൊങ്ങംവെള്ളം ചേന്നമങ്ങല്ലൂരിന്റെ ഉത്സവം തന്നെ..."

Wednesday, April 30, 2008
"കൊങ്ങം വെള്ളം"......ദി 'ഉത്സവം' ഓഫ് ചേന്നമംഗല്ലൂര്‍
എങ്ങനെ തുടങ്ങണമെന്നറിയില്ല. എന്റെയും എന്റെ പ്രിയപ്പെട്ട നാട്ടുകാരുടെയും സിരകളില്‍ ഒരേ പോലെ ഒഴുകുന്ന ഉന്മാദമാണ് കൊങ്ങംവെള്ളം. ചേന്നമംഗല്ലുര്‍, എഴുത്തിന്റെ വഴിയില്‍ പോയ ഇവുടുത്തുകാരിൽ പലരും ഒരിക്കലെങ്കിലും എഴുതുകയോ എഴുതണമെന്ന് കരുത്തുകയോ ചെയ്യുന്ന വിഷയം. ഒരിക്കലും നാട്ടിലെ വെള്ളപൊക്കത്തിന്റെ ഹരം അതിന്റെ പൂര്‍ണതയിൽ പകര്‍ത്താനാവില്ലെന്നറിഞ്ഞുകൊണ്ടൊരു പരീക്ഷണമാണ് ഈ കുറിപ്പ്.
ചേന്നമംഗല്ലുര്‍, എന്റെ നാട്,
പ്രകൃതി തന്നെ അതിരുകള്‍ വരച് ബൂഗോളത്തില്‍ ഒപ്പുവെച്ച ഒരു ചെറിയ ഗ്രാമം. ഇവിടെ പ്രകൃതി അതിരുകള്‍തീര്‍ത്തത് നദികള്‍കൊണ്ടാണ്, ഇരുവഴിഞ്ഞി എന്ന് എല്ലാവരും ഗൗരവമുണ്ടാക്കി പറയും, തേത്തുംകടവ്(തയ്യത്തും കടവ്), തൃക്കേത്ത്, മുസ്ല്ല്യാര്‍കടവ്, എന്നിങ്ങനെ 'ഞ്ഞമ്മളെ' എന്ന് ക്കൂട്ടി നാട്ടുകാര്‍ ഓമനപ്പേരായിവിളിക്കുന്ന കടവുകൾ ഏറെ. ഓരോ പേരിനുമുണ്ട് ഓരോ ചരിത്രം പറയാന്‍, തേത്തുംകടവ് പ്രഥാനകടവായിരുന്നെങ്കില്‍ വേലത്തുംകടവു വേലന്മാരുടെതും തൃക്കേത്ത് നമ്പൂതിരിമാരുടെയും മുസ്ല്ല്യാര്‍കടവ്മുസ്ല്യാരുടെയും സ്വകാര്യ സ്വിമ്മിങ് ഏരിയ ആയിരുന്നത്രേ പിന്നീടീ പേരുകള്‍ നിലനിന്നുപോന്നുവെങ്കിലും ഇരുവഴിഞ്ഞിയുടെ ഒഴുക്കിനൊത്ത് ആചാരങ്ങളില്ലാതായപ്പോ ഇവ നാട്ടിലെ പ്രഥാന വില്ലന്മാരായ വികൃതി കുട്ടികല്‍ ഒന്നടക്കി ഭരിച്ചു.
പുഴ കുഞ്ഞു ശിഖരങ്ങള്‍ തീര്‍ക്കുന്ന പോലെ ചെറുമീനുകളരിക്കുന്ന തോടുകളുണ്ട്, അവ നടവഴിപ്പാതകള്‍ക്കുള്ളിലൂടെ നുഴഞ്ഞുകയറി വലിയ നെൽ വയലുകളില്‍ വന്നുചേറും. ഓരോ ഋതുക്കളും മാറിവരുമ്പോൾ വയലുകളുടെ നിറങ്ങളും നനവും മാറിവരും, അതിന്ന് ഞരമ്പുകളായി വേനലിലും പരല്‍മീനുകള്‍ പായുന്ന തോടുകല്‍ വറ്റാതെ നില്‍ക്കും. വയലിന്റെ അറ്റത്ത് കാലുകുത്തിയാൽ ആണ്ടുപോയി പുഴയിൽ പൊങ്ങുമെന്ന് പറയപ്പെട്ടിരുന്ന ‘ഞൂനിയും (ചതുപ്പ്)ഉണ്ട്.
നെല്പാടങ്ങള്‍ക്ക് അതികം അകലെ അല്ലാതെ നില്‍ക്കുന്ന കുത്തനെ നില്‍ക്കുന്ന കുന്നുകളുണ്ട്. ചെമ്മണ്‍പാതകള്‍, മുടി നെറുകേ എടുത്ത് വാര്‍ന്ന് നില്‍ക്കുന്ന പൊലെ രണ്ടു ഭാഗ്ങ്ങളിലും പറങ്കിമാവുകല്‍നിറഞ്ഞുനില്‍ക്കുന്ന വഴികൾ. അത് ചെന്നെത്തുക ഒരു കുന്നിന്‍പ്പുറത്താണ്‍. പച്ചപുല്ലുകളും കുറുക്കന്‍പുല്ലും കാക്കപൂവും നിരഞുനില്‍ക്കുന്ന കുന്നിൻ മൈദാനം, ഇടക്കിടെ പാറക്കെട്ടുകളും സ്വതത്രമായി മേഞ്ഞുനടക്കുന്ന പശുക്കളുമുണ്ടാകും
ഇതായിരുന്നു എന്റെ കുട്ടികാലം കണ്ട ചേന്നമംഗല്ലുരിന്റെ ചിത്രം, അന്ന് വേനലിൽ കൊയ്ത്ത് കഴിഞ്ഞ് പാടം വരണ്ടു തുടങ്ങുമ്പോള്‍ അരുകിലായ കുറ്റികാട്ടില്‍ പതിയിരിക്കുന്ന തെച്ചികായകളും കുഞ്ഞി പല തരം പേരറിയാത്ത കുഞ്ഞി പൂക്കളും ഉണ്ടാകും. അവിടെ കളിക്കാൻ നാട്ടിലെ മുഴുവന്‍ പിള്ളേരും വൈകുന്നേരങ്ങളില്‍ അവിടെ എത്തും. ഒരുപാട് കുട്ടികളുണ്ടാകും, ഒരോരുത്തരും ഇഷ്ട്ടമ്മുള്ള കളികളിൽ ഏർപ്പെട്ടിട്ടുണ്ടാവും. എനിക്കും എന്റെ കൂട്ടുകാരികള്‍ക്കും പ്രധാന പണി തെച്ചിക്കായ പരിക്കലും എണ്ണിനോക്കി തിന്നുകയും എന്നതുമായിരുന്നു. ചിലപ്പോൾ ഒരു പടക്കുള്ള ആളുകള്‍ ഉണ്ടാകും എല്ലാരും കൂടി 'രക്ഷ' കളിക്കും. ചിലപ്പൊ കണ്ണാന്‍ഞ്ചുട്ടി മീനുകളെ പിടിക്കും മറ്റു ചിലപ്പൊ വല്യ കാക്കമാരുടെ ക്രിക്കറ്റ്കളി നോക്കിനില്‍ക്കും അതുമല്ലെങ്കില്‍ കളിമണ്ണ് ഉരുട്ടി വീട്ടില്‍ കൊണ്ട്പോയി കൈകൊണ്ട് കുഞ്ഞിപാത്രങ്ങളുണ്ടാക്കും. ചോറും കൂട്ടാനും കളിക്കാന്‍......പിന്നെ ..,അങ്ങനെ പറഞാല്‍ തീരാത്ത കുറെ കളികളും കഥകുളുമുണ്ട് .
വേനല്‍ കഴിഞ്ഞ് കാലം മഴയ്കായ് ഒരുങ്ങുമ്പോളാണ് "പൂരം", ചേന്നമംഗല്ലുരിന്റെ യതാര്‍ത്ഥ നായകന്‍ എത്തും "കൊങ്ങം വെള്ളം...കൂ യ്..."
അമ്പലോത്സവങ്ങള്‍ നാട്ടില്‍ കുറവാണ്‍ അല്ലെങ്കില്‍ ഇല്ലെന്നു തന്നെ പറയാം, അതിന്നായി അതിര്‍ത്തിനാടുകളിലേക്ക് പോകണം. അതൊക്കെ ആൺകുട്ടികൾക്ക് മാത്രം പറഞ്ഞിട്ടുള്ളതായിരുന്നല്ലോ! പക്ഷെ മഴക്കാലമായാല്‍....മൊത്തത്തിൽ ഉത്സവമല്ലെ നാട്ടില്‍...
(തുടരും)

Subscribe to:
Posts (Atom)