Wednesday, April 16, 2008

തെളിയാത്ത രൂപം

മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ 2006ല്‍ വെളിച്ചം കണ്ട മറ്റൊരു കവിത................


ഒറ്റ്പ്പെടലിന്റെ
കൂറ്ത്ത നഖങ്ങള്‍ക്കിടയില്പ്പെട്ട്
ശ്വസിക്കുന്ന വായുവെപ്പോലും
അറച്ചുപോകുന്ന നേരങ്ങളില്‍
ഞാന്‍ കാണാറുണ്ട്
മുടിനാരിഴകള്‍കൊണ്ട് സ്വയം മറച്ച്
ഇരുട്ടിലേക്ക് ഒതുങ്ങിയ ഒരു രൂപം
മൂറ്ച്ചയുള്ള കുപ്പിച്ചില്ലുകള്‍
ശരീരത്തിലേക്കാഴത്തിലിറങ്ങി നോവിച്ചിട്ടും
ഗദ്ഗദപ്പെടാന്‍ മറന്നുപോയ ഒന്ന്
വ്യക്തമല്ലാത്ത ഒരു രൂപം
പലപ്പോഴുമെന്റെ കണ്ണുകള്‍
അവളിലേക്ക് ചൂഴ്ന്നിറങ്ങിയിട്ടുണ്ട്...
ആ മുഖം
എന്റേതു തന്നയല്ലെ എന്നറിയുവാന്‍.....

5 comments:

  1. കൊള്ളാം. അഭിനന്ദനങ്ങള്‍
    :)

    ReplyDelete
  2. ഒരു കുഞ്ഞു ബ്ലോഗറുടെ ഇത്താത്ത എന്ന ബ്ലോഗ്‌ വഴിയാണു ഇവിടെയെത്തിയത്‌.. ഒരു കവയത്രിയെ കണ്ടത്‌..

    അഭിനന്ദനങ്ങള്‍ നേരുന്നു..
    ആ ഇത്താത്ത ഈ ഇത്താത്തയാണോ ?

    പലപ്പൊയുമെണ്ടെ !!
    പിന്നെ പലപ്പോഴുമെന്റെ എന്നല്ലേ ഉദ്ധേശിച്ചത്‌..

    ഞാന്‍ മലയാളമാഷല്ല

    ReplyDelete
  3. athe aa kunju blooggerude ithaaththa njaanaanu

    ReplyDelete

എന്റെ എഴുത്ത് ഇഷ്മായെങ്കിലും ഇല്ലെങ്കിലും ആ അഭിപ്രായം എനിക്ക് വിലപ്പെട്ടതാന്ന്‍
ലുലു