Tuesday, March 18, 2008

എന്റെ രഞ്ചു മിസ്സിനെ ആരെങ്കിലും അറിയുമോ........

വീടിന്നടുത്ത സ്കൂള്‍, ബെല്ലടിക്കുമ്പോല്‍ ഓടിയാല്‍ മതി.......നാലാം തരം വരെ അവിടെ, ഓര്‍മയില്‍ സൂക്ക്ഷിക്കാന്‍ ഒരുപാടുണ്ട് .....അക്കൂട്ടതില്‍ പ്രഥമം എന്റെ പ്രിയപ്പെട്ട കുറച്ച് ടീചര്‍മാരാണ്‍ കെ.ജി ക്ലാസില്‍ പടിപ്പിച്ച ജാന്‍സി മിസ്സ്,ഒന്നാം ക്ലാസ്സില്‍ പറ്റിപ്പിച്ച ത്രിശൂര്‍ക്കരി പ്രിന്‍‍സി മിസ്സ്,ജെസിന്ത മിസ്സ്,ഷൈലജ മിസ്സ്...............പിന്നെ എന്റെ പ്രിയപ്പെട്ട രഞ്ചു മിസ്സ്.

എന്റെ ഓര്‍മ ശരിയാണെങ്കില്‍ രഞ്ചു മിസ്സ് ആലുവക്കാരിയായിരുന്നു. അവരെങ്ങനെ കോഴിക്കൊട്ടെ ഈ ചെറിയ ഗ്രാമത്തിലെ ചെറിയ സ്കൂളില്‍ വന്നു എന്നെനിക്കറിയില്ല.

നന്നായി പഠിപ്പിക്കുകയും നൂള്ളുകയും അടിക്കുകയും ഒക്കെ ചെയ്യുമായിരുന്നെങ്കിലും......ഞ്ഞങ്ങള്‍ക്കൊക്കെ വളരെ ഇഷ്ട്ടമായിരിന്നു മിസ്സിനെ...കാരണം വേറെ ഒന്നുമല്ല ഞങ്ങളുടെ കൂടെ കളിക്കുകയും....കളീപ്പിക്കുകയും ഒക്കെ ചെയ്യുമായിരുന്നു.
ഒരു ദിവസം ഞാനോര്‍ക്കുന്നു,girls and boys വേറെവേറെ കളിക്കുകയായിരുന്നു അടികൂടാന്‍ മാത്രമായിരുന്നു ഒരുമിക്കുക.....അന്ന് രഞ്ചു മിസ്സ് മുന്‍‌കൈയെടുത് എല്ലാവര്‍ക്കും ഒരുമിച് കളിക്കാം എന്ന് തീരുമാനത്തിലെത്തി...boys ക്രിക്കറ്റ് കളിക്കാം എന്ന് പറഞ്ഞു girls സമ്മതിച്ചില്ല അവസാനം ഞാനും രഞ്ചുമിസ്സും ബൊയ്സും ക്രിക്കെറ്റ് കളീക്കാന്‍ പോയി എനിക്ക് ക്രിക്കെറ്റ്നോടുള്ള ഇഷ്ട്ടം കൊണ്ടൊന്നുമല്ല അന്ന് ഞാന്‍ പൊയത് രഞ്ചു മിസ്സ്ന്റെ കൂടെ കളിക്കാന്നായിരുന്നു..........

ദിവസങ്ങളൂം മാസങ്ങളും അങ്ങനെ കടന്നു പോയി.....കുറച്ച് നാളായ് മിസ്സിനെ സ്കൂളില്‍ കാണുന്നില്ല.....എല്ലാര്‍ക്കും വിശമമായ്.നമ്മളൊട് പറയാതെ മിസ്സ് പോകുമൊ....പിന്നീടറിയാന്‍ പറ്റി മിസ്സിന്റെ അമ്മ മരിച്ചു എന്ന്....

കുറച്ച് ദിവസത്തിനു ശേഷം ഒരു കാറില്‍കുറച്ച് പേര്‍‌ വന്നിറങ്ങി ......ക്ലാസ് ജനലിലൂടെ ഞ്ഞങ്ങള്‍ എല്ലരും ഏന്തി നോക്കി .....രഞ്ചു മിസ്സും ഇറങ്ങി....ഞങ്ങല്‍ സന്തോഷിച്ചു.....മിസ്സ് ആകെ ക്ഷീണിച്ചിരുന്നു
.റിസയ്ന്‍ ചയ്യാന്‍ വന്നതായിരുന്നു അവര്‍ എന്നറിയാന്‍ പറ്റി

ഞങ്ങളോടാരോടും പറയാതെ മിസ്സ് പൊയി അന്നൊരുപാട് വിശമിച്ചു.......................
പിന്നിട് ഒരു വര്‍ഷത്തിനു ശേഷം ഞാനന്ന് നാലാം ക്ലാസ്സില്‍.... പുതിയ റ്റീച്ചര്‍ സോഷ്യല്‍ ക്ലാസിന്‍ വരുമെന്നറിഞു......
.....................വന്നത് ഞങ്ങളുടെ പ്രിപ്പെട്ട രഞ്ചു മിസ്സയിരുന്നു....
നാലാം ക്ലാസ്സ് കയിഞാല്‍ വേറെ സ്കൂളിലേക്ക് മാറണം.....ആ സ്കൂളും അവിടത്തെ ടീച്ചര്‍മാരെയും രഞ്ചുമിസ്സിനെയും വിട്ടു പോകാന്‍ ഒട്ടും ഇഷ്ട്ടമുണ്ടായിരുന്നില്ല.......'GOOD HOPE' അതായിരുന്നു ഞങ്ങളൂടെ സ്കൂള്‍ നല്ല ആശകളും ആശയങ്ങളും തന്ന സ്കൂള്‍‍ വിടാനായ്.....പക്ഷെ രഞ്ചു മിസ്സ് ഞങ്ങള്‍ക്കുമുമ്പെ പോയി....ഇത്തവണ ഞങ്ങളോട് യാത്ര പറഞു......ഞ്ഞങ്ങള്‍ക്ക് ഉപദേശങ്ങള്‍ തന്നു...നെറുകയില്‍ തലോടി.......മീസ്സിന്റെ അദ്ദ്രസ്സ് തന്ന് എയുത്തയക്കന്‍ പറഞു......................

ആ വര്‍ഷം ഞങ്ങളും(me,naja,salwa,sharmina,safnas,basil,irshad,anoop,shafi,febin)സ്കൂളിന്റെ പടിയിറങ്ങി.

........പുതിയ്യ സ്കൂളീല്‍ ഞങ്ങള്‍‍ വീണ്ടും ഒരുമിച്ചു രണ്ടു മൂന്ന് പേരൊഴികെ ആ വര്‍‌ഷം എനിക്കും ബാസിലിനും മിസ്സിണ്ടെ എഴുത്തുണ്ടായിരുന്നു ബാക്കി എല്ലാവരുമായ് പങ്കുവെക്കാന്‍ പറഞ്ഞു നന്നായി പഠിക്കനം എന്നും കൂടെ കുറെ നെയ്ം സ്ലിപ്സും ഉണ്ടായിരുന്നു....................അന്ന് മറുപടി അയച്ചു...........................

പിന്നീട് എഴുത്തും ഇല്ല മറുപടിയും ഇല്ല.....അദ്ദ്രെസ്സ് ഞങ്ങളുടെ കയ്യില്‍ നിന്ന് നഷ്ട്ടപ്പെടുകയും ചെയ്തു...പഴയ സ്കൂളില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്കും അറിയില്ല.......................................
..........ഇന്ന് മിസ്സ് എവിടെയായിരിക്കും.....കല്യാണമൊക്കെ കയിഞ്ഞ് കുട്ടികളുമായ് സുഖമായ് എവിടെയെങ്കിലും ഉണ്ടാകും........എന്നെയും എന്റെ കൂട്ടുകാരെയുമെന്നെങ്കിലുമൊക്കെ ഓര്‍ക്കുന്നുണ്ടാകുമായിരിക്കും.........

വെളിച്ചം കണ്ട ആദ്യ കവിത.....മനസ്സിന്റെ മൗനത്തിലെവിടെയോ
ഉണങ്ങാത്ത മുറിവുകളിലെവിടെയോ
വ്രിത്തികെട്ട ഒരു വേദയായ്
ഇറ്റക്കിടെ അത് പതുങ്ങിനോക്കുന്നു.


ഇലകൊഴിയുന്ന ശിശിരത്തിലും
തണുത്ത രാവുകളുള്ള ഹേമന്തത്തിലും....
ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പോലും
അതെന്നെ ഒറ്റപ്പെടുത്തുന്നു.
ഹൃദയം ഇടുങ്ങിയ പാറക്കെട്ടുകളായ്
എന്നെ ശ്വാസമ്മുട്ടിക്കുന്നു.


പൂര്‍നേന്തുവും മഴയുമെന്നില്‍
ആശ്വാസമാകുന്നില്ല.
തീക്ഷ്ണമായ ആ വികാരത്തില്‍
സ്വയം നിലതെറ്റിവീഴവെയും
ഞാനറിയാതെ എവിടെയോ
ഒരു സുഗന്ധം,മരണത്തിന്റെ
നേര്‍ത്ത സുഖം
ജീവിതമായ കയതോടുള്ള
ഭയം ഉണര്‍ന്നിരിക്കുന്നു.

ഉറവുപൊട്ടുന്ന പനിനീരും
കുഞുകുഞിഷ്ട്ടങ്ങളും
ഞാന്‍ കാണാതെ മറഞു പോയി,ഭയം.


എല്ലാം മറന്ന്,
ഉറക്കമാകുന്ന മരണത്തില്‍
ജീവിക്കവെ
വീണ്ടും
അര്‍ഥമില്ലത്തൊരു സ്വപ്നമായ്
കടുത്ത തനുപ്പിലും
വിണ്ടൂകീറിയ നിലങ്ങളിലേക്ക്
ഞാന്‍ വഴുതു വീഴുന്നു
ഉണരുമ്പോള്‍ ഞാനറിയുന്നു
അതെന്റെ ഉള്‍മനസ്സിന്റെ
വെന്തുനീറുന്ന ഭയമായിരുന്നു എന്ന്.


ഉണരുമ്പോള്‍ കതില്‍ കേള്‍ക്കുന്ന
ദേവാലയ ഗീതവുമിന്നെന്നില്
എന്തിനെന്നറിയാതെ
രക്തഗന്തമുള്ള വികാരമുണര്‍ത്തുന്നു
ഭയം എന്ന വികാരം,
ഇവിടെയും വിജയിക്കുന്നു.

Tuesday, March 11, 2008

മഴയെ പ്രണയിച്ച വേനല്പ്പൂവ്....

കാഴ്ച്ചയില്‍ നീ വെറും മഴനൂലുകള്‍
കൈപിടിയില്‍ ജലകണങ്ങളും
എന്നിട്ടും എന്റെ മസ്തിഷ്ക്കത്തില്‍
നീ പ്രണയം,
അതുകൊണ്ട് വിരഹവും നീ തന്നെ
നീ ഇല്ലാതാകുംതോറും
എന്റെ പ്രാണാക്ഷരങ്ങളും
മൗനനൊമ്പരങ്ങളും
മരണത്തെ പ്രണയിക്കുന്നു........

* * *
നീ പെയ്തിറങ്ങുമ്പോള്‍
എന്റെ നാളങ്ങളോരോന്നും
നിന്നോട് എന്തോ പറയാന്‍ വെമ്പുന്നു.
നിന്റെ മര്‍മരം
എന്നോട് വാചാലമാകുന്നു
മഴ, സാഫല്യമാണ്‍

ഞാനീ ജന്മം...
നിന്റെ ആയുസ്സിന്നായ്
പ്രാര്‍ത്തിച്ചു.....
നിന്റെ മരണം
ഞാനാഗ്രഹിച്ചില്ല..
നീ തോരാതെ പെയ്യുമോ
ഇന്നും എന്നും

* * *
ആകാശത്തിന്റെ ദര്‍പ്പണത്തില്‍
എന്റെ വര്‍ണ്ണം ഇല്ലാതാവും വരെയെങ്കിലും
ഞാന്‍ നിന്നെ ക്കുറിച്ച്...
നിന്റെ നേര്‍ത്ത നൂലുകളെ ക്കുറിച്ച്
വാചാലയായ്ക്കൊള്ളട്ടെ
ആരുമറിയാതെ ഞാന്‍ നിന്നോട് പറഞതും
നീ എനിക്കായ് മാത്രം
പറഞുത്തന്ന രഹസ്യങ്ങളും..
.....നിന്റെ കണ്ണൂകളീലെ തിളക്കം കണ്ടല്ല..
പക്ഷെ അറിയില്ല
ഞാനെന്തിനേറെ നിന്നെയിഷ്ട്ടപ്പെടുന്നുവെന്ന്
നേര്‍ത്ത നൂലുകളായ്
പെയ്തിറങ്ങുമ്പോള്‍
നീ എനിക്ക്
അനുഭൂതിയാണ്‍
ദൈവീകമായ.....
അനുഗ്രഹവും ....ആശ്വാസവും.

* * *
നീ മേഘങ്ങളായ് മൂടിനില്‍ക്കവെ
എന്റെ ഹൃദയം വിങ്ങാറുണ്ട്
പേരെടുത്തു പറയാനാവാത്ത വേദന
ബാല്യത്തില്‍ മരണം
വിരഹമായ് കൗമാരതിലും....
മൂടിക്കെട്ടിയ മേഘങ്ങ്ങള്‍
നീയായ് പയ്തിറങ്ങുമ്പോള്‍..
നീ നിന്റെ തന്നെ സാഫല്യമാകുന്നു
നിന്റെ സാഫല്യം എന്റെ പ്രണയവും
നീ മണ്ണീന്നുള്ളം നനക്കുമ്പോള്‍
എന്റെ നീറിവെന്ത...
വേദനകല്‍ മായുന്നു....

* * *
നിന്നെ ഞാന്‍ പ്രണയിച്ചു
നീയെന്നെയറിഞു പെയ്തു
ഞാന്‍ കരയുമ്പോള്‍
നീ പേമാരിയായ്
എന്റെ തേങ്ങല്‍
എന്റേ കാതുകല്‍ക്കുപ്പോലും
നീയന്യമാക്കി..ൊന്നു മാത്രം ചോദിക്കുന്നു
നീ എന്റെ വേദനകള്‍ നിണ്ടേതാക്കിയൊ
വേദനകല്‍ ഒപ്പിയെടുത്ത് നീയെത്താന്‍
ഒരുപാട് വയ്കുന്നു....
എന്റെ വേദനകള്‍
എന്നും എന്റെതു മാത്രമായ്ക്കൊള്ളട്ടെ...
എന്റെ സ്വകാര്യതയില്‍ വിങ്ങിപ്പൊട്ടട്ടെ...
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കും
കാരണം നീ മഴയാണ്‍
നീ തന്നെ കണ്ണീരാണ്‍, സാന്ത്വനവും
നീ പെയ്ത് മടങ്ങിടുമ്പോള്‍
എന്റെ കണ്ണുകളീള്‍ നീ പെയ്യും...
നീ ഒടൂങ്ങരുത്..
എന്റെ കണ്ണൂകളടയും മുമ്പ്.....


* * *
നിയെനിക്ക് സ്വാര്‍ഥതയാണ്‍
നീയെന്റെ താേന്ന വിശ്വാസവും...,
നീ വാനോടിയുകി ചേര്‍ന്നാല്‍
അന്ന്,
എന്റെ കണ്ണുകള്‍ അന്ധവും
കാതുകല്‍ മൂകവുമായിരുന്നെങ്കില്‍...
.....................................
മഴ,
നീ എന്റെ പ്രണയം.

മഴയായ്.....

ജനനവും മരണവും
പ്രണയവും വിരഹവും
..ഏതോ
ബന്ധുവിന്റെ മുഖ്ഛായയും
നിന്റെ പ്രതിരൂപമായ് തെളീയുന്നു

* * *
മഴ,
ഇന്നൊരത്ഭുതമാകുന്നു
പ്രതീക്ഷിക്കാത്ത നിമിഷങ്ങളില്‍
പേമാരിയായും
പ്രതീക്ഷിക്കുന്ന നേരം
വരള്‍ച്ചയുടെ പേക്കൂത്തായും.......

മഴത്തുള്ളികളായിരുന്നെങ്കില്‍..........

വേനലിന്റെ വറുതിയിലെപ്പൊഴോ
രാത്രിയുടെ മയക്കത്തില്‍
മണ്ണിനെ ചുംബിച്ചുണര്ന്ന മഴയെ
നോക്കി ഞാന്‍ കൊതിച്ചു
ഏകാന്തതയില്‍ പൊട്ടിപ്പിളരുന്ന
വര്‍ഷമേഘങ്ങളുടെ
മഴത്തുള്ളികളായിരുന്നെങ്കില്‍
മാനതിന്റെ ആദിയില്‍ പങ്കുചേര്‍ന്ന്
ഭൂമിക്കൊരു പുഞിരിയേകാമായിരുന്നു
എന്തിന്‍
എന്നെ പ്പോലെ
മഴയെ പ്രണയിക്കുന്നവരുടെ
പ്രണയിനിയാകാമായിരുന്നില്ലെ എനിക്കെന്നും..........

Friday, March 7, 2008

പുലര്‍ക്കാല സ്വപ്നം ഫലിക്കുമൊ???

ഇല പൊഴിയുന്ന ശിശിരം
പുലര്‍ക്കാലെ ഞാന്‍ കണ്ട സ്വപ്നത്തില്‍
ഞാനൊരു പൂവായ് വിരിഞ്ഞു
ഇതളുകള്‍ പൊഴിഞ്ഞ്...
കായായ്..കുരുത്തു...
അത് വിളഞ്ഞ് മണ്ണിനെ ചുംബിച്ചു
കിളിര്‍ത്തു ഞാനൊരു....അരുമച്ചെടിയായ്..
അതില്‍,ഞാനൊരു മൊട്ടായ് തുടങ്ങി...
സൂര്യകിരണങല്‍ പിറക്കുവാന്‍ നേരമില്ലിനി
...ഉണരൂ നീയൊരു സുന്ദരപുശ്പമായ്
മൊഴിയുന്നു.....നനുത്ത മഞ്ഞുകണങ്ങളെന്നോട്...
കണ്ണൂതുറക്കവെ ഞാന്‍ കണ്ടു
അലസമായൊരു ജീവിതമെനിക്കുമുന്നില്‍,
ഫലിക്കുമൊ പുലര്‍ക്കാലെ ഞാന്‍ കണ്ട സ്വപ്നം....???!!!

ചെമ്പനാക്കയുടെ സ്പെഷല്‍ മുഠായി......

ആ 'മുഠായി 'പിന്നെ ഞാന്‍ ഒരിക്കലും കഴിച്ചിട്ടില്ല....അത് എക്സ്ക്ള്‌ുസീവായിരുന്നു...
ചെമ്പനാക്കയുടെ ഓലപ്പീടികയില്‍ മാത്രം കിട്ടുന്ന മുഠായി. ചെമ്പനാക്ക, അന്ന് കുട്ടികളെ ചോറുതിന്നിക്കാന്‍ ചെമ്പനാക്ക വന്ന് പിടിചോണ്ട് പോകും എന്ന് ചേന്നമങല്ലൂരിലെ ഉമ്മമാര്‍ പറയുമായിരുന്നു.....എനിക്കും ആ വെളുത്ത് വളഞ്ഞൊടിഞ്ഞ ചുളിഞ മേലും കൂര്‍ത്ത കണ്ണൂകളുള്ള അയാളെ പേടിയായിരുന്നു.....

അങ്ങാടിയോട് ചേര്‍ന്ന് നില്‍കുന്ന വിശാലമായ സ്കൂള്‍മൈധാനമായിരുന്നു എന്റെയും എന്റെ കളിക്കൂട്ടുകാരി മുന്നിയുടെയും പ്രധാന സന്ങ്ങേതം പക്ഷെ നേരെ നോക്കിയാല്‍ ഞങളെ കാണില്ല.....
മേലൊട്ട് നോക്കണം അവിടെ കുറെ മരങ്ങളുണ്ട് അവിടെയാ ഞങളെ സാധാരണയായ് കാണുക...എന്നാലും ഗ്രാമത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഞങള്‍ എത്തിനോക്കാതെ പോയിട്ടില്ലായിരുന്നു...ആ കഥകള്‍ പറയാന്‍ വേറെ തന്നെയുണ്ട് .

സ്കൂളില്‍ നിന്ന് അങ്ങാടിയിലേക്ക് പോകാന്‍ ധാരാളം കൊചുകൊചു ഇടവഴികളുണ്ടായിരുന്നു,അങനെയുള്ള ഒരു ഇടവഴി വായതുറക്കുന്നത്...ചെമ്പനാക്കയുടെ പീടികയിലേക്കാണ്‍....ഒരു ദിവസം എനിക്കും മുന്നിക്കും എന്തിനോ ആ ഇടവഴിയിലൂടെ പോകേണ്ടതായി വന്നു,രണ്ടുപേരും കുറെ നേരം ആലോചിച്ചു നിന്നു...എന്നിട്ട് എന്തായാലും പോകാം എന്ന് വച് ഞങ്ങള് നടന്നു അവിടെ ചെമ്പനാക്ക ഉണ്ടാവല്ലെ എന്ന് പ്രാര്‍ത്ഥിച്ചാ ഞങ്ങള്‍ നടന്നത്,പീടികയുടെ മുമ്പിലെത്തി....അവിടേക്ക് നൊക്കാതെ നടക്കുകയായിരുന്നു ....ഓടാന്‍ തുടങുകയായിരുന്നു...
"ക്കൂട്ട്യൊ"............
പിറകില്‍ നിന്ന് വിളികേട്ട് ഞാനും മുന്നിയും നടുങ്ങി...എന്ത് ചെയ്യണമെന്നറിയാതെ നിക്കുംമ്പയാ അടുത്തത്..."ങ്ങ്ട്ട് ബാ ക്കുട്ട്യളേ", ഞങള്‍ മെല്ലെ ഓലപ്പീടികയിലേക്കു നീങി...ചെമ്പനാക്കയുടെ പുറകില്‍ നിന്ന് കൗസുത്താത,,,,ചിരിക്കുന്നത് ഞാന്‍ കണ്ടു......
ഞങല്‍ മൂപ്പരുടെ മുമ്പില്‍ മിണ്ടാതെ നിന്നു..."ജ്ജി കാനൂതെതല്ലെ ക്കുട്ടിയൊ......"മൂതൊന്റെ....ലെ " എന്ന് ചോതിച്ച് കൗസുതാത്ത നെ നോക്കി....."ങാ നെജീബുട്ടിന്റെതാ..."എന്നെ ക്കുറിച്ചായിരുന്നു വിവരണ...മുന്നിയെ നോക്കി എന്തൊ മൂപ്പര്‍ കൗസുതാത്തയോട് ചോദിച്ചു....."അത് കാസിമാഷ്റ്റര്‍ടെ പൊരെന്റെ ബേക്കിലുള്ള പൊരേലെ കൊടുവള്ളിക്കാരന്റെ മൊളാ...." "ല്ലൊട്ട്യൂ" എന്ന് അവളോട് "ഉം"......എന്ന് പേടിച്ചവളും പരഞു....

ചെമ്പനാക്ക എന്തോ തിരയുന്നുണ്ടായിരുന്നു.....'പടച്ചോനെ വല്ല കത്തിയോ കൊടുവാളൊ ആയിരിക്കുമൊ.....ഏയ് കത്തി അരയില്‍ തന്നെയുണ്ട്

കടുംചുവപ്പ് നിറമുള്ള കോഴിമുട്ടയുടെ ആക്രിതിയുള്ള കുറെ മുഠായി എടുത്ത് ചുളിഞ കൈകള്‍ കൊണ്ട് ഞങ്ങള്‍‍ക്ക് തന്നു." ഞ്ഞി മക്കള്‍ പൊയ്ക്കോളി ബെയ്ല്‍ കൊണ്ട് കര്‍ത്തൂവണ്ട....ട്ടൊ"

ദൈവമേ ഇത്രയും സ്നേഹമുള്ള മനുഷ്യനെയാണൊ അളുകള്‍ ഇങനെയാക്കിയത്.....ചെമ്പനാക്കെയെ ഞാന്‍ ശെരിക്കും ഇഷ്ട്ടപ്പെട്ടു തുടങി....പിന്നീട് അതൊരു പതിവാകി....സാധാരണ മറ്റുള്ള പീടികയുടെ മുമ്പില്‍കൂടെ പോകുന്നപൊലെ ചെമ്പനാക്കയുടെ ഓലപ്പീടികയുടെ മുമ്പില്‍ കൂടിയും പോകും........ചുവന്ന മധുരമുള്ള ഉള്ളില്‍ പരിപ്പുള്ള മുട്ടായി കിട്ടാന്‍.....

ചെമ്പനാക്കയും കൗസുതാത്തയും ഇന്ന് വെറും ഒര്‍മ്മ കൂടെ ആ മധുരമുള്ള'മുഠായിയും'........

Thursday, March 6, 2008

അടുക്കളപ്പെണ്ണ്

ഞാനും ഒരു അടുക്കളക്കാരിയായ് വിലസുകയാണീപ്പൊല്‍ ...നിങല്‍ വിജാരിക്കുന്നുണാകും അടുക്കളയിലെന്താ ഇത്ര വിലസാന്‍ എന്നു.....ശരിയല്ലെ

അതികം വിഭവസമ്രുധ്ധമായ ഭക്ഷണം ഒന്നും ഉന്ദാക്കാനറീയാതത എന്നെ പ്രിയ പത്നിയായ് സ്വീകരിചത് ഒരു ഭാഗ്യവാനായ ഭക്ഷണപ്രേമിയാണ്‍ അതും ഒരു മധുരപ്രേമി അങനെ ഞാന്‍ അദ്ദേഹത്തിനുള്ള
ഭക്ഷനങള്‍ ഉന്ദാക്കി പരീക്ഷിചു തുടങി...............സ്വാഭാവികമായും അവയ്ക് നല്ല ഫീദ്ബാക്ക് കിട്ടിയാല്‍ പുളിക്കില്ലല്ലൊ....................പുളിക്കില്ലെന്നുമാത്രമല്ല വിലസുകതന്നെ ചെയ്യും.

ഒരു മധുരപ്രേമിയായ ഭര്‍ത്താവിന്നുന്ദാക്കുന്ന നമ്മുടെ തനതായ തോരനില്‍ അതവ ഉപ്പേരിയില്‍ ഉപ്പിന്‍ പകരം പഞസാര വീണുപോയാല്‍...........എങനെയുന്ദാകും.....നിങള്‍ ഒരു ഭര്യയാണൊ എങ്ക്കില്‍ നിങളൂദെ ഭര്‍ത്താവ് ഇത്തരമൊരു സാഹചര്യതതില്‍ എങനെ പ്രതികരിക്കും...........ഇനി നിങള്‍ ഒരു ഭര്‍ത്താവാണോ എങ്കില്‍ നിങല്‍ നിങലുടെ ഭാര്യയോട് എങനെ പെരുമാരും..........??????

ഞാന്‍ ഒരു ഭാര്യ ,
ഉപ്പേരി അടുപ്പത്ത് കിടന്ന് വേവുന്നു ഉപ്പുപ്പാത്രം കന്ദപ്പൊല്‍ മനസ്സില്‍ വന്നത്......മതുരക്കൊതിയനയ എന്റെ ഭര്‍ത്താവിനെയാണ്‍ ഞാന്‍ സ്വയം ചിരിച്ചുകൊന്ദ് പഞസാര പാത്രമെടുത്ത് ഒരഞ്ചാറ് ടേബില്‍സ്പൂണ്‍ പഞസാര അതിലേക്ക് ഇട്ടു...........
ഉച്ചക്ക് അദ്ദേഹം വന്നപ്പൊള്‍ തന്നെ ഞാന്‍ പറഞു ഇന്നൊരു സ്പെഷല്‍ ഇറ്റെം ഉന്ദെന്നു ആകെ ആകാംക്ഷ ഞാന്‍ ചോദിച്ചു മതുരമാണ് ചോറിനു കൂടെ വെണോ അതോ കയിഞിട്ടൊ
ചോറിന്നു കൂടെ തന്നെ ഇങോട്ട് പൊരട്ടെ എന്ന് അദ്ദേഹം പരഞ പ്രകാരം ഞാന്‍ വിളംബി
..........അദ്ദേഹതിന്ദെ കണ്ണൊന്ന് തള്ളി ......വയക്ക് കേല്‍ക്കും തീര്‍ച......എന്ദെ കാദ് അതിന്നായ് ഞാന്‍ ശരിപ്പെടുതതി വെചു.......
" മ്മ്മ്മ്മ്മ്മ്മ്................നല്ല സ്വാതുന്ദ് മോളെ ........മ്മ്മ്മ്ം.....നിനക്ക് ഇത്രയൊക്കെ പാചകം അരിയാമൊ.........
എന്നിട്ടാ................"

ശരിക്കും ഞാന്‍ വിലസിയില്ലെ............................
വിലെസിയെന്നു മാത്രമല്ല കസരുകതന്നെ ചെയ്തു.........................
..........."നിനക്ക് പറ്റിയ പണി ഇതുതന്നെ......."
...........നീയിനി ജോലിക്കൊന്നും പൊകെന്ദെടീ......ഇന്നതെ പൊലെ എന്നും ലീവെടൂത്ത് ഇവിടെ ഇരുന്നൊ.......അതാ നിനക്ക് നല്ലത്........."
അങനെ ഞനൊരു അടുക്കളക്കാരിയായ്................എന്റെ ഭര്‍തതാവിന്ദെ പ്രിയപ്പെട്ട അടുക്കളക്കാരി................................

Wednesday, March 5, 2008

മൂടിനിന്ന മഴമേഘങ്ങള്‍.....

അന്നും മഴമേഘങള്‍ മൂടിനില്‍ക്കുന്നുണ്ടായിരുന്നു ...........

വീര്‍പ്പുമുട്ടല്‍ അവസാനിച്ചത് അപ്പോയാണ്, ഏട്ടന്‍ എനിക്കൊരു നല്ല കേള്വിക്കാരനായപ്പോള്‍. ഒരു പക്ഷെ ഈ കുഞുടുപ്പുകാരിയുടെ മനസ്സില്‍ ഇത്രയും വിഷമങളുണ്ടോ എന്ന് അവനും തോന്നിക്കാണും .........

........മഴയെ ഞാന്‍ എന്നും സ്നേഹിച്ചിട്ടുണ്ട് കൗമാരതില്‍ പ്രണയിച്ചിട്ടുണ്ട്.......വേനലില്‍ വിരഹവുമായിട്ടുണ്ട്..........
പക്ഷെ അന്ന് ഏട്ടന്‍ കേള്വിക്കരനാകുംവരെ, മൂടിക്കെട്ടിനില്‍ക്കുന്ന മഴമേഘങ‍ള്‍... എനിക്ക്, ഒരു തരം ശ്വാസംമുട്ടലായിരുന്നു....മരണത്തിന്റെ ദൂതന്‍ എന്റെ അടുത്തെത്തുന്നപോലെ...
ഇന്ന് ഞാന്‍ ചിന്തിക്കുംബോള്‍ അതങ്ങനെയൊക്കെയാ.......

......പക്ഷെ അന്ന് ഞാന്‍ ചിന്തിച്ചദിത്രമാത്രം....ഞാന്‍ മരിച്ചാലും എന്നെ മണ്ണൂ മൂടില്ലെ , അപ്പൊ ഞാനെങനെ എന്റെ ഉമ്മയെ കാണും...ഉമ്മ എനിക്കെങനെ ചോറുവാരിത്തരും.....ഞാന്‍ കിടക്കുന്ന മണ്ണീനു മേലെക്കുടേ എന്റെ പ്രിയപ്പെട്ടവര്‍ നടക്കുന്നു....ഞാന്‍ ഉറക്കെ വിളിചിട്ടും...അവര്‍ കേട്ടില്ല...തൊണ്ട പൊട്ടി ഞാന്‍ വിളിചു.....ആരും തിരിഞു നോക്കിയില്ല......
പള്ളിപറംബിന്നടുത്തുള്ള കളിസ്ഥലത്തു എന്റെ കൂട്ടുകാരി തനിച്ച്....ചോറും കൂട്ടാനും വെച്ചും...മരങളില്‍ കയറിയും കളിക്കുന്നു...

........എനിക്ക് ശ്വാസം കിട്ടുന്നില്ല.......
ദാഹിക്കുന്നു......
ആര്‍ക്കും എന്നോട് സ്നേഹമില്ല.....ആരും എന്റടുത്തേക്ക് വരുന്നില്ല......

ഏട്ടന്‍ എന്നെ പൊട്ടത്തി എന്ന് വിളിചു കളിയാക്കി...അതെന്നെ സമാധാനിപ്പിക്കനായിരുന്നു.....പിന്നെ അവന്‍ എന്നെയും കൂട്ടി ഉമ്മയോടു കൂടെ കാര്യങല്‍ പറഞപ്പൊയാ എനിക്കും....സമാധാനമായത്....ശ്വാസം കിട്ടിയത്.

Monday, March 3, 2008

ഇന്നലെകളൂടെ മഴസ്പര്‍ഷം..............

മഴ എന്നിലെ ധമനികളീലൂടെ ഒഴുകുന്ന പ്രണയം........................
മഴ എന്റെ വികാരങളുടേ നനുതത സ്പര്‍ഷം.........
.......................
മഴ പ്പെയ്യുന്ന രാവുകളില്‍ .....ഇരുള്‍ മൂടിയ മുറിയില്‍......
തനിച്ച്......കാതില്‍ ന്നേര്‍ത്ത ഹിന്തുസ്താനി സംഗീതവും‍........പിന്നെ...
പൊയിഞ്ഞുവീണ കരിയിലകളുടെ ഞരംബുകളിലേക്ക്..................
ഇന്നലെകെളിലേക്ക്........
ഇന്നലെകളുടെ സായാഹ്ന്നം ......
ബാല്യതിന്റെ മധുരവും....
..............
ഒരിക്കല്‍ കൂദി വന്നിരുന്നെങ്കില്‍...............