Wednesday, June 4, 2008

"കൊങ്ങം വെള്ളം"......ദി 'ഉത്സവം' ഓഫ് ചേന്നമംഗല്ലൂര്‍ " -2

മഴക്കാലമായ്, ചേന്നമംഗല്ലൂരിൽ  എല്ലാവരും ഇനി കൊങ്ങംവെള്ളം കുത്തി ഒലിച്ചു വരുന്ന തോടുകളിലും വയലുകളിലും നോക്കി  നില്‍ക്കുന്നുണ്ടാവും.
ഉരുൾ പൊട്ടലുണ്ടായാലും ശക്ത്തിയായ് മഴപെയ്താലും ഈ തോടുകളിലൂടെ വെള്ളം അടിച്ച് കയറും. കുട്ടികളും വയസ്സന്മാരുമൊക്കെ ചൂണ്ടലും വലയുമൊക്കെ ശെരിയാക്കി വെക്കും.
നാടിന്റെ അറ്റത്തായി നില്‍ക്കുന്ന ഒരു ചെറിയ അങ്ങാടിയുണ്ട് ഇവടത്തെ പീടികയിലെ കാക്കമാര്‍ സാധനങ്ങള്‍ മുകളിലേക്ക് കഴറ്റാനുള്ള സംവിധാനം ചെയ്ത് വെക്കും കൂട്ടത്തില്‍ വയലിന്നടുത്ത് വീടുള്ളവരും. അതില്‍ ഞങ്ങളുടെ വീട് ആദ്യം കാലിയാക്കേണ്ട കൂട്ടത്തില്‍ വരും...എന്നാലുണ്ടോ വല്ല കൂസൽ.
തോടുകളിലൂടെ പുഴനിറഞ്ഞൊഴുകുന്ന വെള്ളം പാടങ്ങളിലേക്കും പിന്നെ അതിനോടൊട്ടിനില്‍ക്കുന്ന പറമ്പിലേക്കും കയറും. പിന്നെ റോഡിലേക്കും വീട്ടിലേക്കുമൊക്കെ ആശാനങ്ങ് കേറിവരും...

പാടത്ത് മുട്ടെറ്റം വെള്ളമുള്ളപ്പോല്‍ പോലും മൂപ്പര്‍ക്ക് ഭോറടിക്കില്ല കുട്ടി കുറുമ്പന്മാരും കുരുമ്പികളും കാണും നിറയെ. വെള്ളം കൂടിയാലും അവരവിടെ കാണും, (എന്നെപോലെ ) നീന്തമറിയില്ലെന്ന ചിന്തയൊന്നും കൊങ്ങം വെള്ളം വന്നാല്‍ ആരെയും അലട്ടില്ല. വാഴകൊണ്ടൂണ്ടാക്കിയ 'പാണ്ടി'യും പല നിറത്തിലുള്ള റ്റൂബുകളും കന്നാസുമൊക്കെയായ് എല്ലാവരും ഇറങ്ങും, നാടുമൊത്തം ഒരു വാട്ടര്‍-തീം പാര്‍ക്കാകും.

വീട്ടുമുറ്റത്തേക്ക് കയറാന്‍ ഒരുങ്ങി നില്‍ക്കുന്ന വെള്ളത്തിനെ കയറ്റാന്‍ ഞാന്‍ ഒരുപാട് ചാലുണ്ടാക്കികൊടുത്തിട്ടുണ്ട്. വെള്ളം മുറ്റത്തെത്തിയാല്‍ പറയണ്ട വീടിന്റെ കോലായില്‍ നിന്നും ഒറ്റ ചാട്ടമാണ്...അങ്ങനെ അങ്ങനെ...

മരങ്ങളും ഇടവഴിപാതകളും കടന്ന് വെള്ളം വിശാലമായ കായല്‍ തീര്‍ക്കും. മഴ പെയ്യുമ്പോൾ വെള്ളത്തില്‍ കഴുത്തെറ്റം മുങി നില്‍ക്കാന്‍ എന്ത് രസമാണെന്നറിയോ... ആ നിമിശത്തിന്റെ സൗന്ദര്യവും സന്തോശവും ഒരോ മനുഷ്യനും അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്, കാരണം, പറഞ്ഞറിയിക്കാൻ അറിയില്ല. പ്രക്രതിയുടെ വികൃതിയിലൊരു നിർവൃതി...

ചേന്നമങ്ങല്ലൂരിലെ ഓരോരുത്തര്‍ക്കുമുണ്ടാകും പറയാന്‍ കൊങ്ങം വെള്ളത്തെ പറ്റി...

രാഷ്ടീയവും മറ്റുമായ് പരസ്പരം പാരവെച്ചു കഴിയുന്ന എല്ലാരും അതൊന്നും മനസ്സില്‍ വെക്കാതെ കൊങ്ങം വെള്ളം ഉത്സവമാക്കുനത് ഞാന്‍ കണ്ടിട്ടുണ്ട്.
നാട്ടിലെ പകുതി മുക്കാല്‍ ചെറുപ്പകാരും ഗല്‍ഫിലാണ്...കൊങ്ങം-വെള്ളം കണക്കാക്കി വരുന്നവരാണ് മിക്കവാറൂം പേര്‍.

സ്കൂളീനും ഗതാഗതത്തിനും എല്ലാം അപ്പൊ അവധിയായിരിക്കും നാട്ടില്‍...വലിയ മണൽ തോണികൾ  റോഡിലിറങ്ങും. കുട്ടികളും വയസ്സന്മാരും എല്ലാം കളിച്ചുല്ലസിച്ച് പുഴയായ റോട്ടിൽ കാണും.
വെള്ളം ഇറങ്ങിപോകുന്നത് വിശമത്തോടെ ഞാനുള്‍പ്പെടെ പലരും തോട്ടുവക്കില്‍ നോക്കിനിന്നിട്ടുണ്ട്.

" കൊങ്ങംവെള്ളം  ചേന്നമങ്ങല്ലൂരിന്റെ ഉത്സവം തന്നെ..."

9 comments:

  1. മഴവെള്ളം വന്ന് തോടും പുഴയുമെല്ലാം നിറയുന്നതിനെ ആണോ ‘കൊങ്ങം വെള്ളം’ എന്നതു കൊണ്ടുദ്ദേശ്ശിയ്ക്കുന്നത്? കൊങ്ങം വെള്ളം എന്ന് വേറേ എവിടേയും കേട്ടിട്ടില്ല. അതൊരു പ്രാദേശികമായ വിളിപ്പേരാണോ?

    വിവരണം നന്നായി. ആ അവസ്ഥ ഊഹിച്ചെടുക്കാനാകുന്നുണ്ട്.

    (പക്ഷേ ലുലു അക്ഷരത്തെറ്റുകള്‍ ഇനിയും ഒഴിവാക്കാന്‍ ശ്രമിയ്ക്കുന്നില്ലല്ലോ.)

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. കൊങ്ങന്‍ വെള്ളം വന്നു എന്നറിഞ്ഞാല്‍ പിന്നെ ഞങ്ങള്‍ പാണ്ടി ഉണ്ടാക്കി ത്തുടങ്ങും.വാഴയുടേ തടി എട്ടോ പത്തോ കൂട്ടി മരക്കമ്പില്‍ കോര്‍ത്താണ് പാണ്ടി അഥാവാ‍ ചങ്ങാടം ഉണ്ടാക്കുന്നത്.മറ്റു ദേശക്കാര്‍ക്ക് വെള്ളപ്പൊക്കം ഒരു തലവേദനയാണെങ്കില്‍ ചേന്ദമൊഗല്ലൂരുകാര്‍ക്കും ചേന്ദമംഗല്ലൂര്‍പാഴൂരുകാര്‍ക്കും അത് ആഘോഷമായിരിക്കും.തോണീയില്‍ പോകേണ്ട ആവശ്യമില്ലെങ്കിലും വെള്ളം വന്നാല്‍ ചുമ്മ ഒന്നു കറങ്ങും. വെള്ളം വരുന്നതോടെ പുല്‍പ്പറമ്പില്‍ ആദ്യം വെള്ളം കയറും , പിന്നെ പൊറ്റശ്ശേരി അങ്ങനെ അങ്ങനെ.....ഓര്‍മകളില്‍ വെള്ളം വന്ന് പാണ്ടി ഉണ്ടാ‍ക്കി ക്കളിച്ചഓര്‍മകള്‍ ഓടിയെത്തി ഈ പോസ്റ്റ് വായിച്ചപ്പോള്‍.


    കഴിഞ്ഞ ഒരുപാട് വര്‍ഷമായി വെള്ളപൊക്കം കണ്ടിട്ട് .പ്രവാസത്തിന്റെ തീ ചൂടില്‍ ഉരുകുന്ന ഈ മരുഭൂമിയില്‍ വെള്ളപ്പൊക്കങ്ങള്‍ കടലാസിലെ ആഘോഷം മാത്രമായി ചുരു‍ങ്ങുന്നു.

    ഓര്‍മകള്‍ കുറെ പിന്നിലേക്ക് പോയി ലുലുവിന്റെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ , നന്ദി ലുലു

    ReplyDelete
  4. വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു ഓര്‍മ്മ
    തുള്ളികള്‍ മഴയായി വീണ്ടും മുന്നിലെത്തുന്നു..
    വെള്ളമേറിവരുന്ന മുറ്റത്തൊന്നിരുന്നിട്ടു
    വള്ളമിട്ട കുരുന്നു നെഞ്ചം കുളിരു കോരുന്നു...


    മഴ മഴ മഴ..

    മഴ നനഞ്ഞ പോസ്റ്റ്..

    ReplyDelete
  5. കൊങ്ങം വെള്ളം എന്നു ആദ്യമായിട്ടാണു കേള്‍ക്കുന്നതെങ്കിലും വരികളിലൂടെ അടുത്തറിയാനായി....ഒരു ഉത്സവം പോലെ ഒരു ദേശം ഇതു കൊണ്ടാടുന്നത് ഓര്‍ത്ത് അതിശയം തോന്നുന്നു....:)

    ReplyDelete
  6. വീടിന്റെ മുറ്റം വരെയെത്തുന്ന പുഴവെള്ളം...

    ഏത് കുലച്ചുനില്‍ക്കുന്ന വാഴയായാലും കുലക്കാന്‍ പോകുന്ന വാഴയായാലും വെട്ടി തെരുപ്പം എന്ന ചങ്ങാടം ഉണ്ടാക്കും...

    വെള്ളത്തില്‍ ഒലിച്ചുവരുന്ന തേങ്ങയും തടിയും നീന്തിയെടുക്കും...

    കൂട്ടുകാരുമായി പന്തയം വച്ച് പുഴയുടെ മറുകര വരെ നീന്തും... എന്നിട്ട് നിലയില്ലാത്ത വെള്ളത്തില്‍ ഒലിച്ച് എങ്ങോ എത്തി, അവിടെ നിന്ന് വെറും തോര്‍ത്തുമുണ്ട് മാത്രം ധരിച്ച് ഇടവഴികള്‍ താണ്ടിയും പറമ്പുകള്‍ ചാടിയും മഴ നനഞ്ഞുകൊണ്ട് തിരിച്ച് വീട്ടിലേക്കുള്ള യാത്ര...

    ഞങ്ങള്‍ക്കും മഴക്കാലം ഉത്സവം തന്നെയായിരുന്നു.

    ഹൊ...

    ഇന്ന് വീട്ടിലേക്ക് വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് മഴയെപറ്റിയായിരുന്നു...

    പുഴയില്‍ വെള്ളമേറാന്‍ തുടങ്ങിപോലും.

    ഈ പോസ്റ്റ് വായിച്ചിട്ട് വീണ്ടും നൊസ്റ്റാള്‍ജിയ അടിച്ചു...

    മഴയെപറ്റിയും വെള്ളത്തെപറ്റിയും എഴുതിയെഴുതി എന്നെയങ്ങട് കൊല്ല്...

    :)

    ReplyDelete
  7. ദൈവമേ ഇത്രയും നല്ല കമന്റ്സ് ആദ്യായിട്ടാ എനിക്ക്......
    സന്തോഷായി......
    കൊങം വെള്ളം എന്ന്പറഞാല്‍ വെള്ളപൊക്കം...ഞങ്ങള്‍ടെ നാട്ടില്‍ അങനെ പറയും.....
    അക്ഷരത്തെറ്റുകല്‍ മാറ്റാന്‍ ശ്രമിക്കാഞ്ഞല്ല ശ്രീ...

    ReplyDelete
  8. അക്ഷരത്തെറ്റുകളൊഴിച്ചാല്‍ ഒരുത്സവ പ്രതീതി ജനിപ്പിച്ചു ഈ പോസ്റ്റ്. ‘കൊങ്ങന്‍ വെള്ളം’ എന്നു ഞാനും ആദ്യമാ കേള്‍ക്കുന്നത്. പ്രാദേശികമായ ചില കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞു. പോസ്റ്റിനു നന്ദി

    ReplyDelete
  9. വെള്ളം കയറുമ്പോള്‍ മാമനുമൊത്ത് മീനിനെ വെട്ടിപ്പിടിക്കാന്‍ പോയിരുന്ന ബാല്യകാലത്തെ ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്.

    ReplyDelete

എന്റെ എഴുത്ത് ഇഷ്മായെങ്കിലും ഇല്ലെങ്കിലും ആ അഭിപ്രായം എനിക്ക് വിലപ്പെട്ടതാന്ന്‍
ലുലു