Tuesday, March 18, 2008

എന്റെ രഞ്ചു മിസ്സിനെ ആരെങ്കിലും അറിയുമോ........

വീടിന്നടുത്ത സ്കൂള്‍, ബെല്ലടിക്കുമ്പോല്‍ ഓടിയാല്‍ മതി.......നാലാം തരം വരെ അവിടെ, ഓര്‍മയില്‍ സൂക്ക്ഷിക്കാന്‍ ഒരുപാടുണ്ട് .....അക്കൂട്ടതില്‍ പ്രഥമം എന്റെ പ്രിയപ്പെട്ട കുറച്ച് ടീചര്‍മാരാണ്‍ കെ.ജി ക്ലാസില്‍ പടിപ്പിച്ച ജാന്‍സി മിസ്സ്,ഒന്നാം ക്ലാസ്സില്‍ പറ്റിപ്പിച്ച ത്രിശൂര്‍ക്കരി പ്രിന്‍‍സി മിസ്സ്,ജെസിന്ത മിസ്സ്,ഷൈലജ മിസ്സ്...............പിന്നെ എന്റെ പ്രിയപ്പെട്ട രഞ്ചു മിസ്സ്.

എന്റെ ഓര്‍മ ശരിയാണെങ്കില്‍ രഞ്ചു മിസ്സ് ആലുവക്കാരിയായിരുന്നു. അവരെങ്ങനെ കോഴിക്കൊട്ടെ ഈ ചെറിയ ഗ്രാമത്തിലെ ചെറിയ സ്കൂളില്‍ വന്നു എന്നെനിക്കറിയില്ല.

നന്നായി പഠിപ്പിക്കുകയും നൂള്ളുകയും അടിക്കുകയും ഒക്കെ ചെയ്യുമായിരുന്നെങ്കിലും......ഞ്ഞങ്ങള്‍ക്കൊക്കെ വളരെ ഇഷ്ട്ടമായിരിന്നു മിസ്സിനെ...കാരണം വേറെ ഒന്നുമല്ല ഞങ്ങളുടെ കൂടെ കളിക്കുകയും....കളീപ്പിക്കുകയും ഒക്കെ ചെയ്യുമായിരുന്നു.
ഒരു ദിവസം ഞാനോര്‍ക്കുന്നു,girls and boys വേറെവേറെ കളിക്കുകയായിരുന്നു അടികൂടാന്‍ മാത്രമായിരുന്നു ഒരുമിക്കുക.....അന്ന് രഞ്ചു മിസ്സ് മുന്‍‌കൈയെടുത് എല്ലാവര്‍ക്കും ഒരുമിച് കളിക്കാം എന്ന് തീരുമാനത്തിലെത്തി...boys ക്രിക്കറ്റ് കളിക്കാം എന്ന് പറഞ്ഞു girls സമ്മതിച്ചില്ല അവസാനം ഞാനും രഞ്ചുമിസ്സും ബൊയ്സും ക്രിക്കെറ്റ് കളീക്കാന്‍ പോയി എനിക്ക് ക്രിക്കെറ്റ്നോടുള്ള ഇഷ്ട്ടം കൊണ്ടൊന്നുമല്ല അന്ന് ഞാന്‍ പൊയത് രഞ്ചു മിസ്സ്ന്റെ കൂടെ കളിക്കാന്നായിരുന്നു..........

ദിവസങ്ങളൂം മാസങ്ങളും അങ്ങനെ കടന്നു പോയി.....കുറച്ച് നാളായ് മിസ്സിനെ സ്കൂളില്‍ കാണുന്നില്ല.....എല്ലാര്‍ക്കും വിശമമായ്.നമ്മളൊട് പറയാതെ മിസ്സ് പോകുമൊ....പിന്നീടറിയാന്‍ പറ്റി മിസ്സിന്റെ അമ്മ മരിച്ചു എന്ന്....

കുറച്ച് ദിവസത്തിനു ശേഷം ഒരു കാറില്‍കുറച്ച് പേര്‍‌ വന്നിറങ്ങി ......ക്ലാസ് ജനലിലൂടെ ഞ്ഞങ്ങള്‍ എല്ലരും ഏന്തി നോക്കി .....രഞ്ചു മിസ്സും ഇറങ്ങി....ഞങ്ങല്‍ സന്തോഷിച്ചു.....മിസ്സ് ആകെ ക്ഷീണിച്ചിരുന്നു
.റിസയ്ന്‍ ചയ്യാന്‍ വന്നതായിരുന്നു അവര്‍ എന്നറിയാന്‍ പറ്റി

ഞങ്ങളോടാരോടും പറയാതെ മിസ്സ് പൊയി അന്നൊരുപാട് വിശമിച്ചു.......................
പിന്നിട് ഒരു വര്‍ഷത്തിനു ശേഷം ഞാനന്ന് നാലാം ക്ലാസ്സില്‍.... പുതിയ റ്റീച്ചര്‍ സോഷ്യല്‍ ക്ലാസിന്‍ വരുമെന്നറിഞു......
.....................വന്നത് ഞങ്ങളുടെ പ്രിപ്പെട്ട രഞ്ചു മിസ്സയിരുന്നു....
നാലാം ക്ലാസ്സ് കയിഞാല്‍ വേറെ സ്കൂളിലേക്ക് മാറണം.....ആ സ്കൂളും അവിടത്തെ ടീച്ചര്‍മാരെയും രഞ്ചുമിസ്സിനെയും വിട്ടു പോകാന്‍ ഒട്ടും ഇഷ്ട്ടമുണ്ടായിരുന്നില്ല.......'GOOD HOPE' അതായിരുന്നു ഞങ്ങളൂടെ സ്കൂള്‍ നല്ല ആശകളും ആശയങ്ങളും തന്ന സ്കൂള്‍‍ വിടാനായ്.....പക്ഷെ രഞ്ചു മിസ്സ് ഞങ്ങള്‍ക്കുമുമ്പെ പോയി....ഇത്തവണ ഞങ്ങളോട് യാത്ര പറഞു......ഞ്ഞങ്ങള്‍ക്ക് ഉപദേശങ്ങള്‍ തന്നു...നെറുകയില്‍ തലോടി.......മീസ്സിന്റെ അദ്ദ്രസ്സ് തന്ന് എയുത്തയക്കന്‍ പറഞു......................

ആ വര്‍ഷം ഞങ്ങളും(me,naja,salwa,sharmina,safnas,basil,irshad,anoop,shafi,febin)സ്കൂളിന്റെ പടിയിറങ്ങി.

........പുതിയ്യ സ്കൂളീല്‍ ഞങ്ങള്‍‍ വീണ്ടും ഒരുമിച്ചു രണ്ടു മൂന്ന് പേരൊഴികെ ആ വര്‍‌ഷം എനിക്കും ബാസിലിനും മിസ്സിണ്ടെ എഴുത്തുണ്ടായിരുന്നു ബാക്കി എല്ലാവരുമായ് പങ്കുവെക്കാന്‍ പറഞ്ഞു നന്നായി പഠിക്കനം എന്നും കൂടെ കുറെ നെയ്ം സ്ലിപ്സും ഉണ്ടായിരുന്നു....................അന്ന് മറുപടി അയച്ചു...........................

പിന്നീട് എഴുത്തും ഇല്ല മറുപടിയും ഇല്ല.....അദ്ദ്രെസ്സ് ഞങ്ങളുടെ കയ്യില്‍ നിന്ന് നഷ്ട്ടപ്പെടുകയും ചെയ്തു...പഴയ സ്കൂളില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്കും അറിയില്ല.......................................
..........ഇന്ന് മിസ്സ് എവിടെയായിരിക്കും.....കല്യാണമൊക്കെ കയിഞ്ഞ് കുട്ടികളുമായ് സുഖമായ് എവിടെയെങ്കിലും ഉണ്ടാകും........എന്നെയും എന്റെ കൂട്ടുകാരെയുമെന്നെങ്കിലുമൊക്കെ ഓര്‍ക്കുന്നുണ്ടാകുമായിരിക്കും.........

4 comments:

  1. തീര്‍ച്ചയായും മിസ്സ് ഓര്‍ക്കുന്നുണ്ടാകും.....മിസ്സിന്റെ കൂടെ ക്രിക്കറ്റ് കളിക്കാന്‍ ചെന്ന ഏക പെണ്‍‍‍തരിയല്ലേ..എങ്ങനെ മറക്കും.....പിന്നെ ജീവിതത്തിന്റെ ഓരോ തിരക്കുകളില്‍ പെട്ടു എഴുത്തു നിര്‍ത്തിയതായിരിക്കും.....എന്നെങ്കിലും എവിടെയെങ്കിലും വച്ചു മിസ്സിനെ കണ്ടുമുട്ടാന്‍ പറ്റട്ടെ......

    ReplyDelete
  2. നല്ല ഓര്‍മ്മക്കുറിപ്പ്.

    മിസ്സ് ഓര്‍ക്കുന്നുണ്ടായിരിയ്ക്കുമെന്നേ... ഇനിയും എവിടെ വച്ചെങ്കിലും കണ്ടുമുട്ടാനാകട്ടെ എന്ന് ആശംസിയ്ക്കുന്നു.

    ReplyDelete
  3. rare rose.....നന്ദി കെട്ടൊ ഈ വഴി വന്നതിന്‍...
    അഭിപ്രായങ്ങള്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു........
    ശ്രീയെ കുറെ നാളായിട്ട് ബൂലോകത്തിന്റെ ഈ ചെറിയ കോണില്‍ കണ്ടില്ലല്ലൊ
    എന്ന് ഞാന്‍ വിജാരിചിരുന്നു......എന്തായാലും സന്തോഷം.

    ReplyDelete

എന്റെ എഴുത്ത് ഇഷ്മായെങ്കിലും ഇല്ലെങ്കിലും ആ അഭിപ്രായം എനിക്ക് വിലപ്പെട്ടതാന്ന്‍
ലുലു