അറിയില്ല,
ഞാന്‍ പതറുകയാണോ എന്ന്...
പതനത്തിലേക്ക്
എന്റെയക്ഷരങ്ങള്‍ക്ക് ഘനമില്ല
ആകര്‍ഷകമായ മിഴികളില്ല
അതിന്റെ കാഴ്ച്ചകള്‍ മങ്ങും പോലെ..
എന്റെ മഷിത്തുള്ളികള്‍ക്ക്
നിയോഗമായി എതോ അക്ഷരശകലങ്ങള്‍
എവിടെയോ മറഞ്ഞുകിടക്കുന്നപ്പോലെ....
മനസ്സ് മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.
എവിടെയോ മറഞ്ഞു നില്ക്കുന്നു
ഞാനറിയാതെ എനിക്കായ്....
ഏതോ മനസ്സിന്റെ പഴുപഴുത്ത മുറിവുകളിലോ
അതോ,
പരുന്തുകള്‍
കാവല്‍ നില്ക്കുന്ന മാംസകഷണങ്ങളെക്കുറിച്ചോ......
അറിയില്ല അതെന്തെന്ന്....
എങ്കിലും വിശ്വസിക്കുന്നു
അങ്ങനെയെന്തോ ഒന്ന്
കരിയിലകള്‍ക്കുള്ളിലോ മറ്റോ
മറഞ്ഞുകിടക്കുന്നുണ്ടെന്ന്.....
പക്ഷെ,
ആ അക്ഷരങ്ങള്‍ എന്നെ എത്തിപ്പിടിക്കും മുന്നെ
എന്റെ വാക്കുകള്‍ മങ്ങിയാല്‍...
നനുത്ത മണ്‍കൂനകള്‍ പോലും അശ്ലേഷിക്കാതെ
ഒരുപക്ഷെ അത് ജീര്‍ണിചുപോകും..........
അറിയില്ല,
എന്റെ നിയോഗമെന്തെന്ന്,
എന്റെ പേനയുടെ ചലനം നഷിക്കുമോയെന്നും........
Wednesday, April 16, 2008
Subscribe to:
Post Comments (Atom)
....................................
ReplyDelete.........ആ അക്ഷരങ്ങള്‍ എന്നെ എത്തിപ്പിടിക്കും മുന്നെ
എന്റെ വാക്കുകള്‍ മങ്ങിയാല്‍...
നനുത്ത മണ്‍കൂനകള്‍ പോലും അശ്ലേഷിക്കാതെ
ഒരുപക്ഷെ അത് ജീര്‍ണിചുപോകും..........
പേനയുടെ ചലനം നിലക്കില്ല... ഇനിയും എഴുതൂ
ReplyDeleteഹൃദയം പകര്‍ന്ന വാക്കുകള്‍...
ReplyDeleteവാക്കുകള്‍ ജീര്ണ്ണിക്കാതിരിക്കട്ടെ