മനസ്സിന്റെ മൗനത്തിലെവിടെയോ
ഉണങ്ങാത്ത മുറിവുകളിലെവിടെയോ
വ്രിത്തികെട്ട ഒരു വേദയായ്
ഇറ്റക്കിടെ അത് പതുങ്ങിനോക്കുന്നു.
ഇലകൊഴിയുന്ന ശിശിരത്തിലും
തണുത്ത രാവുകളുള്ള ഹേമന്തത്തിലും....
ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പോലും
അതെന്നെ ഒറ്റപ്പെടുത്തുന്നു.
ഹൃദയം ഇടുങ്ങിയ പാറക്കെട്ടുകളായ്
എന്നെ ശ്വാസമ്മുട്ടിക്കുന്നു.
പൂര്‍നേന്തുവും മഴയുമെന്നില്‍
ആശ്വാസമാകുന്നില്ല.
തീക്ഷ്ണമായ ആ വികാരത്തില്‍
സ്വയം നിലതെറ്റിവീഴവെയും
ഞാനറിയാതെ എവിടെയോ
ഒരു സുഗന്ധം,മരണത്തിന്റെ
നേര്‍ത്ത സുഖം
ജീവിതമായ കയതോടുള്ള
ഭയം ഉണര്‍ന്നിരിക്കുന്നു.
ഉറവുപൊട്ടുന്ന പനിനീരും
കുഞുകുഞിഷ്ട്ടങ്ങളും
ഞാന്‍ കാണാതെ മറഞു പോയി,ഭയം.
എല്ലാം മറന്ന്,
ഉറക്കമാകുന്ന മരണത്തില്‍
ജീവിക്കവെ
വീണ്ടും
അര്‍ഥമില്ലത്തൊരു സ്വപ്നമായ്
കടുത്ത തനുപ്പിലും
വിണ്ടൂകീറിയ നിലങ്ങളിലേക്ക്
ഞാന്‍ വഴുതു വീഴുന്നു
ഉണരുമ്പോള്‍ ഞാനറിയുന്നു
അതെന്റെ ഉള്‍മനസ്സിന്റെ
വെന്തുനീറുന്ന ഭയമായിരുന്നു എന്ന്.
ഉണരുമ്പോള്‍ കതില്‍ കേള്‍ക്കുന്ന
ദേവാലയ ഗീതവുമിന്നെന്നില്
എന്തിനെന്നറിയാതെ
രക്തഗന്തമുള്ള വികാരമുണര്‍ത്തുന്നു
ഭയം എന്ന വികാരം,
ഇവിടെയും വിജയിക്കുന്നു.
നന്നായിട്ടോ വരികള്‍....ഇത്രക്കും ഭയമെന്തിനാ ലുലു??...ഇനിയും എഴുതുക....:-)
ReplyDeleteലുലൂ, ലുലാവായിരുന്നുവല്ലേ ആ കുട്ടി. സുഹാന ലുലു കെ.ടി. മാതൃഭൂമിയില്‍ പണ്ട് കവിത കണ്ടപ്പോള്‍ ആ കൊച്ചു കവയിത്രിയെക്കുറിച്ച് ഞാന്‍ അന്വേഷിച്ചിരുന്നു.
ReplyDeleteകവിതയെഴുത്തു നിര്‍ത്തരുത്. നമ്മുടെ അയല്‍നാട്ടിലൊരു കവയിത്രി ഉണ്ടാകട്ടെ.
ചേന്ദമംഗല്ലൂരില്‍ ഒരുപാട് എഴുത്തുകാരുണ്ടെങ്കിലും സാഹിത്യകാരന്മാര്‍ ആരുമില്ലെന്നതല്ലേ നേര്.
ബ്ലോഗിലെ പോസ്‌റ്റുകളും കൊള്ളാം. ഉപ്പയുടേതും മോളുടേതും. കുറച്ചു കൂടി അടുക്കും ചിട്ടയോടും കൂടി എഴുതിയാല്‍ ഉപ്പയുടേത് നല്ല ഓര്‍മക്കുറിപ്പുകളാണ്.
ടൈപ് ചെയ്യാന്‍ വേറെ ഏതെങ്കിലും ഫോണ്ട് കണ്ടെത്തണം. ഒരുപാട് തെറ്റുകള്‍ വായന തടസ്സപ്പെടുത്തുന്നു. നല്ല പോസ്‌റ്റുകള്‍ക്ക് വായനാ തടസ്സമുണ്ടാകുന്നത് വായനക്കാരന് സഹിക്കില്ല.
ഞാന്‍ കാത്തിരിക്കുന്ന ബ്ലോഗുകളില്‍ ഇനി ലുലുവിന്റേയും നജീബ് ചേന്ദമംഗല്ലൂരിന്റേയും കൂടി ഉണ്ടാകും.