Wednesday, June 11, 2008

മഴയെ പ്രണയിച്ച വേനല്പ്പൂവ്....

കാഴ്ച്ചയില്‍ നീ വെറും മഴനൂലുകള്‍
കൈപിടിയില്‍ ജലകണങ്ങളും
എന്നിട്ടും എന്റെ മസ്തിഷ്ക്കത്തില്‍
നീ പ്രണയം,
അതുകൊണ്ട് വിരഹവും നീ തന്നെ
നീ ഇല്ലാതാകുംതോറും
എന്റെ പ്രാണാക്ഷരങ്ങളും
മൗനനൊമ്പരങ്ങളും
മരണത്തെ പ്രണയിക്കുന്നു........

* * *
നീ പെയ്തിറങ്ങുമ്പോള്‍
എന്റെ നാളങ്ങളോരോന്നും
നിന്നോട് എന്തോ പറയാന്‍ വെമ്പുന്നു.
നിന്റെ മര്‍മരം
എന്നോട് വാചാലമാകുന്നു
മഴ, സാഫല്യമാണ്‍

ഞാനീ ജന്മം...
നിന്റെ ആയുസ്സിന്നായ്
പ്രാര്‍ത്തിച്ചു.....
നിന്റെ മരണം
ഞാനാഗ്രഹിച്ചില്ല..
നീ തോരാതെ പെയ്യുമോ
ഇന്നും എന്നും

* * *
ആകാശത്തിന്റെ ദര്‍പ്പണത്തില്‍
എന്റെ വര്‍ണ്ണം ഇല്ലാതാവും വരെയെങ്കിലും
ഞാന്‍ നിന്നെ ക്കുറിച്ച്...
നിന്റെ നേര്‍ത്ത നൂലുകളെ ക്കുറിച്ച്
വാചാലയായ്ക്കൊള്ളട്ടെ
ആരുമറിയാതെ ഞാന്‍ നിന്നോട് പറഞതും
നീ എനിക്കായ് മാത്രം
പറഞുത്തന്ന രഹസ്യങ്ങളും..
.....നിന്റെ കണ്ണൂകളീലെ തിളക്കം കണ്ടല്ല..
പക്ഷെ അറിയില്ല
ഞാനെന്തിനേറെ നിന്നെയിഷ്ട്ടപ്പെടുന്നുവെന്ന്
നേര്‍ത്ത നൂലുകളായ്
പെയ്തിറങ്ങുമ്പോള്‍
നീ എനിക്ക്
അനുഭൂതിയാണ്‍
ദൈവീകമായ.....
അനുഗ്രഹവും ....ആശ്വാസവും.

* * *
നീ മേഘങ്ങളായ് മൂടിനില്‍ക്കവെ
എന്റെ ഹൃദയം വിങ്ങാറുണ്ട്
പേരെടുത്തു പറയാനാവാത്ത വേദന
ബാല്യത്തില്‍ മരണം
വിരഹമായ് കൗമാരതിലും....
മൂടിക്കെട്ടിയ മേഘങ്ങ്ങള്‍
നീയായ് പയ്തിറങ്ങുമ്പോള്‍..
നീ നിന്റെ തന്നെ സാഫല്യമാകുന്നു
നിന്റെ സാഫല്യം എന്റെ പ്രണയവും
നീ മണ്ണീന്നുള്ളം നനക്കുമ്പോള്‍
എന്റെ നീറിവെന്ത...
വേദനകല്‍ മായുന്നു....

* * *
നിന്നെ ഞാന്‍ പ്രണയിച്ചു
നീയെന്നെയറിഞു പെയ്തു
ഞാന്‍ കരയുമ്പോള്‍
നീ പേമാരിയായ്
എന്റെ തേങ്ങല്‍
എന്റേ കാതുകള്‍ക്കുപ്പോലും
നീയന്യമാക്കി..ഒന്നു മാത്രം ചോദിക്കുന്നു
നീ എന്റെ വേദനകള്‍ നിന്റേതാക്കിയൊ
വേദനകള്‍‍ ഒപ്പിയെടുത്ത് നീയെത്താന്‍
ഒരുപാട് വയ്കുന്നു....
എന്റെ വേദനകള്‍
എന്നും എന്റെതു മാത്രമായ്ക്കൊള്ളട്ടെ...
എന്റെ സ്വകാര്യതയില്‍ വിങ്ങിപ്പൊട്ടട്ടെ...
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കും
കാരണം നീ മഴയാണ്‍
നീ തന്നെ കണ്ണീരാണ്‍, സാന്ത്വനവും
നീ പെയ്ത് മടങ്ങിടുമ്പോള്‍
എന്റെ കണ്ണുകളീല്‍ നീ പെയ്യും...
നീ ഒടൂങ്ങരുത്..
എന്റെ കണ്ണൂകളടയും മുമ്പ്.....


* * *
നിയെനിക്ക് സ്വാര്‍ഥതയാണ്‍
നീയെന്റെ താണെന്ന വിശ്വാസവും...,
നീ വാനോടിഴുകി ചേര്‍ന്നാല്‍
അന്ന്,
എന്റെ കണ്ണുകള്‍ അന്ധവും
കാതുകല്‍ മൂകവുമായിരുന്നെങ്കില്‍...
.....................................
മഴ,
നീ എന്റെ പ്രണയം.

മഴയായ്.....

ജനനവും മരണവും
പ്രണയവും വിരഹവും
..ഏതോ
ബന്ധുവിന്റെ മുഖ്ഛായയും
നിന്റെ പ്രതിരൂപമായ് തെളീയുന്നു

* * *
മഴ,
ഇന്നൊരത്ഭുതമാകുന്നു
പ്രതീക്ഷിക്കാത്ത നിമിഷങ്ങളില്‍
പേമാരിയായും
പ്രതീക്ഷിക്കുന്ന നേരം
വരള്‍ച്ചയുടെ പേക്കൂത്തായും.......

മഴത്തുള്ളികളായിരുന്നെങ്കില്‍..........

വേനലിന്റെ വറുതിയിലെപ്പൊഴോ
രാത്രിയുടെ മയക്കത്തില്‍
മണ്ണിനെ ചുംബിച്ചുണര്ന്ന മഴയെ
നോക്കി ഞാന്‍ കൊതിച്ചു
ഏകാന്തതയില്‍ പൊട്ടിപ്പിളരുന്ന
വര്‍ഷമേഘങ്ങളുടെ
മഴത്തുള്ളികളായിരുന്നെങ്കില്‍
മാനതിന്റെ ആദിയില്‍ പങ്കുചേര്‍ന്ന്
ഭൂമിക്കൊരു പുഞിരിയേകാമായിരുന്നു
എന്തിന്‍
എന്നെ പ്പോലെ
മഴയെ പ്രണയിക്കുന്നവരുടെ
പ്രണയിനിയാകാമായിരുന്നില്ലെ എനിക്കെന്നും..........

അടുക്കളപ്പെണ്ണ്

ഞാനും ഒരു അടുക്കളക്കാരിയായ് വിലസുകയാണീപ്പോള്‍ ...നിങല്‍ വിചാരിക്കുന്നുണ്ടാകും അടുക്കളയിലെന്താ ഇത്ര വിലസാന്‍ എന്നു.....ശരിയല്ലെ

അതികം വിഭവസമ്രുദ്ധ്മായ ഭക്ഷണം ഒന്നും ഉണ്ടാക്കാനറീയാതത എന്നെ പ്രിയ പത്നിയായ് സ്വീകരിച്ചത് ഒരു ഭാഗ്യവാനായ ഭക്ഷണപ്രേമിയാണ്‍ അതും ഒരു മധുരപ്രേമി അങനെ ഞാന്‍ അദ്ദേഹത്തിനുള്ള
ഭക്ഷണങള്‍ ഉണ്ടാക്കി പരീക്ഷിചു തുടങി...............സ്വാഭാവികമായും അവയ്ക് നല്ല ഫീട്ബാക്ക് കിട്ടിയാല്‍ പുളിക്കില്ലല്ലൊ....................പുളിക്കില്ലെന്നുമാത്രമല്ല വിലസുകതന്നെ ചെയ്യും.

ഒരു മധുരപ്രേമിയായ ഭര്‍ത്താവിന്നുണ്ടാക്കുന്ന നമ്മുടെ തനതായ തോരനില്‍ അതവ ഉപ്പേരിയില്‍ ഉപ്പിന്‍ പകരം പഞ്ചസാര വീണുപോയാല്‍...........എങനെയുണ്ടാകും.....നിങള്‍ ഒരു ഭാര്യയാണൊ എങ്ക്കില്‍ നിങളൂദെ ഭര്‍ത്താവ് ഇത്തരമൊരു സാഹചര്യതതില്‍ എങനെ പ്രതികരിക്കും...........ഇനി നിങള്‍ ഒരു ഭര്‍ത്താവാണോ എങ്കില്‍ നിങല്‍ നിങലുടെ ഭാര്യയോട് എങനെ പെരുമാരും..........??????

ഞാന്‍ ഒരു ഭാര്യ ,
ഉപ്പേരി അടുപ്പത്ത് കിടന്ന് വേവുന്നു ഉപ്പുപ്പാത്രം കണ്ടപ്പോള്‍ മനസ്സില്‍ വന്നത്......മതുരക്കൊതിയനയ എന്റെ ഭര്‍ത്താവിനെയാണ്‍ ഞാന്‍ സ്വയം ചിരിച്ചുകൊണ്ട് പഞ്ചസാര പാത്രമെടുത്ത് ഒരഞ്ചാറ് ടേബില്‍സ്പൂണ്‍ പഞസാര അതിലേക്ക് ഇട്ടു...........
ഉച്ചക്ക് അദ്ദേഹം വന്നപ്പോള്‍ തന്നെ ഞാന്‍ പറഞു ഇന്നൊരു സ്പെഷല്‍ ഐറ്റം ഉണ്ടെന്നു ആകെ ആകാംക്ഷ ഞാന്‍ ചോദിച്ചു മതുരമാണ്, ചോറിനു കൂടെ വെണോ അതോ കയിഞിട്ടൊ
ചോറിന്നു കൂടെ തന്നെ ഇങോട്ട് പൊരട്ടെ എന്ന് അദ്ദേഹം പരഞ പ്രകാരം ഞാന്‍ വിളംബി
..........അദ്ദേഹത്തിന്റെ കണ്ണൊന്ന് തള്ളി ......വയക്ക് കേള്‍ക്കും തീറ്ച്ച......എന്റെ കാദ് അതിന്നായ് ഞാന്‍ ശരിപ്പെടുതതി വെചു.......
" മ്മ്മ്മ്മ്മ്മ്മ്................നല്ല സ്വാദുണ്ട് ........മ്മ്മ്മ്ം.....നിനക്ക് ഇത്രയൊക്കെ പാചകം അറിയാമൊ.........
എന്നിട്ടാ................"

ശരിക്കും ഞാന്‍ വിലസിയില്ലെ............................
വിലെസിയെന്നു മാത്രമല്ല കസറുകതന്നെ ചെയ്തു.........................
..........."നിനക്ക് പറ്റിയ പണി ഇതുതന്നെ......."
...........നീയിനി ജോലിക്കൊന്നും പൊകെണ്ടെടീ......ഇന്നത്തെ പോലെ എന്നും ലീവെടൂത്ത് ഇവിടെ ഇരുന്നൊ.......അതാ നിനക്ക് നല്ലത്........."
അങനെ ഞനൊരു അടുക്കളക്കാരിയായ്................എന്റെ ഭര്‍തതാവിന്റെ പ്രിയപ്പെട്ട അടുക്കളക്കാരി................................

Wednesday, June 4, 2008

"കൊങ്ങം വെള്ളം"......ദി 'ഉത്സവം' ഓഫ് ചേന്നമംഗല്ലൂര്‍ " -2

മഴക്കാലമായ്, ചേന്നമംഗല്ലൂരിൽ  എല്ലാവരും ഇനി കൊങ്ങംവെള്ളം കുത്തി ഒലിച്ചു വരുന്ന തോടുകളിലും വയലുകളിലും നോക്കി  നില്‍ക്കുന്നുണ്ടാവും.
ഉരുൾ പൊട്ടലുണ്ടായാലും ശക്ത്തിയായ് മഴപെയ്താലും ഈ തോടുകളിലൂടെ വെള്ളം അടിച്ച് കയറും. കുട്ടികളും വയസ്സന്മാരുമൊക്കെ ചൂണ്ടലും വലയുമൊക്കെ ശെരിയാക്കി വെക്കും.
നാടിന്റെ അറ്റത്തായി നില്‍ക്കുന്ന ഒരു ചെറിയ അങ്ങാടിയുണ്ട് ഇവടത്തെ പീടികയിലെ കാക്കമാര്‍ സാധനങ്ങള്‍ മുകളിലേക്ക് കഴറ്റാനുള്ള സംവിധാനം ചെയ്ത് വെക്കും കൂട്ടത്തില്‍ വയലിന്നടുത്ത് വീടുള്ളവരും. അതില്‍ ഞങ്ങളുടെ വീട് ആദ്യം കാലിയാക്കേണ്ട കൂട്ടത്തില്‍ വരും...എന്നാലുണ്ടോ വല്ല കൂസൽ.
തോടുകളിലൂടെ പുഴനിറഞ്ഞൊഴുകുന്ന വെള്ളം പാടങ്ങളിലേക്കും പിന്നെ അതിനോടൊട്ടിനില്‍ക്കുന്ന പറമ്പിലേക്കും കയറും. പിന്നെ റോഡിലേക്കും വീട്ടിലേക്കുമൊക്കെ ആശാനങ്ങ് കേറിവരും...

പാടത്ത് മുട്ടെറ്റം വെള്ളമുള്ളപ്പോല്‍ പോലും മൂപ്പര്‍ക്ക് ഭോറടിക്കില്ല കുട്ടി കുറുമ്പന്മാരും കുരുമ്പികളും കാണും നിറയെ. വെള്ളം കൂടിയാലും അവരവിടെ കാണും, (എന്നെപോലെ ) നീന്തമറിയില്ലെന്ന ചിന്തയൊന്നും കൊങ്ങം വെള്ളം വന്നാല്‍ ആരെയും അലട്ടില്ല. വാഴകൊണ്ടൂണ്ടാക്കിയ 'പാണ്ടി'യും പല നിറത്തിലുള്ള റ്റൂബുകളും കന്നാസുമൊക്കെയായ് എല്ലാവരും ഇറങ്ങും, നാടുമൊത്തം ഒരു വാട്ടര്‍-തീം പാര്‍ക്കാകും.

വീട്ടുമുറ്റത്തേക്ക് കയറാന്‍ ഒരുങ്ങി നില്‍ക്കുന്ന വെള്ളത്തിനെ കയറ്റാന്‍ ഞാന്‍ ഒരുപാട് ചാലുണ്ടാക്കികൊടുത്തിട്ടുണ്ട്. വെള്ളം മുറ്റത്തെത്തിയാല്‍ പറയണ്ട വീടിന്റെ കോലായില്‍ നിന്നും ഒറ്റ ചാട്ടമാണ്...അങ്ങനെ അങ്ങനെ...

മരങ്ങളും ഇടവഴിപാതകളും കടന്ന് വെള്ളം വിശാലമായ കായല്‍ തീര്‍ക്കും. മഴ പെയ്യുമ്പോൾ വെള്ളത്തില്‍ കഴുത്തെറ്റം മുങി നില്‍ക്കാന്‍ എന്ത് രസമാണെന്നറിയോ... ആ നിമിശത്തിന്റെ സൗന്ദര്യവും സന്തോശവും ഒരോ മനുഷ്യനും അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്, കാരണം, പറഞ്ഞറിയിക്കാൻ അറിയില്ല. പ്രക്രതിയുടെ വികൃതിയിലൊരു നിർവൃതി...

ചേന്നമങ്ങല്ലൂരിലെ ഓരോരുത്തര്‍ക്കുമുണ്ടാകും പറയാന്‍ കൊങ്ങം വെള്ളത്തെ പറ്റി...

രാഷ്ടീയവും മറ്റുമായ് പരസ്പരം പാരവെച്ചു കഴിയുന്ന എല്ലാരും അതൊന്നും മനസ്സില്‍ വെക്കാതെ കൊങ്ങം വെള്ളം ഉത്സവമാക്കുനത് ഞാന്‍ കണ്ടിട്ടുണ്ട്.
നാട്ടിലെ പകുതി മുക്കാല്‍ ചെറുപ്പകാരും ഗല്‍ഫിലാണ്...കൊങ്ങം-വെള്ളം കണക്കാക്കി വരുന്നവരാണ് മിക്കവാറൂം പേര്‍.

സ്കൂളീനും ഗതാഗതത്തിനും എല്ലാം അപ്പൊ അവധിയായിരിക്കും നാട്ടില്‍...വലിയ മണൽ തോണികൾ  റോഡിലിറങ്ങും. കുട്ടികളും വയസ്സന്മാരും എല്ലാം കളിച്ചുല്ലസിച്ച് പുഴയായ റോട്ടിൽ കാണും.
വെള്ളം ഇറങ്ങിപോകുന്നത് വിശമത്തോടെ ഞാനുള്‍പ്പെടെ പലരും തോട്ടുവക്കില്‍ നോക്കിനിന്നിട്ടുണ്ട്.

" കൊങ്ങംവെള്ളം  ചേന്നമങ്ങല്ലൂരിന്റെ ഉത്സവം തന്നെ..."