Wednesday, June 11, 2008

മഴയെ പ്രണയിച്ച വേനല്പ്പൂവ്....

കാഴ്ച്ചയില്‍ നീ വെറും മഴനൂലുകള്‍
കൈപിടിയില്‍ ജലകണങ്ങളും
എന്നിട്ടും എന്റെ മസ്തിഷ്ക്കത്തില്‍
നീ പ്രണയം,
അതുകൊണ്ട് വിരഹവും നീ തന്നെ
നീ ഇല്ലാതാകുംതോറും
എന്റെ പ്രാണാക്ഷരങ്ങളും
മൗനനൊമ്പരങ്ങളും
മരണത്തെ പ്രണയിക്കുന്നു........

* * *
നീ പെയ്തിറങ്ങുമ്പോള്‍
എന്റെ നാളങ്ങളോരോന്നും
നിന്നോട് എന്തോ പറയാന്‍ വെമ്പുന്നു.
നിന്റെ മര്‍മരം
എന്നോട് വാചാലമാകുന്നു
മഴ, സാഫല്യമാണ്‍

ഞാനീ ജന്മം...
നിന്റെ ആയുസ്സിന്നായ്
പ്രാര്‍ത്തിച്ചു.....
നിന്റെ മരണം
ഞാനാഗ്രഹിച്ചില്ല..
നീ തോരാതെ പെയ്യുമോ
ഇന്നും എന്നും

* * *
ആകാശത്തിന്റെ ദര്‍പ്പണത്തില്‍
എന്റെ വര്‍ണ്ണം ഇല്ലാതാവും വരെയെങ്കിലും
ഞാന്‍ നിന്നെ ക്കുറിച്ച്...
നിന്റെ നേര്‍ത്ത നൂലുകളെ ക്കുറിച്ച്
വാചാലയായ്ക്കൊള്ളട്ടെ
ആരുമറിയാതെ ഞാന്‍ നിന്നോട് പറഞതും
നീ എനിക്കായ് മാത്രം
പറഞുത്തന്ന രഹസ്യങ്ങളും..
.....നിന്റെ കണ്ണൂകളീലെ തിളക്കം കണ്ടല്ല..
പക്ഷെ അറിയില്ല
ഞാനെന്തിനേറെ നിന്നെയിഷ്ട്ടപ്പെടുന്നുവെന്ന്
നേര്‍ത്ത നൂലുകളായ്
പെയ്തിറങ്ങുമ്പോള്‍
നീ എനിക്ക്
അനുഭൂതിയാണ്‍
ദൈവീകമായ.....
അനുഗ്രഹവും ....ആശ്വാസവും.

* * *
നീ മേഘങ്ങളായ് മൂടിനില്‍ക്കവെ
എന്റെ ഹൃദയം വിങ്ങാറുണ്ട്
പേരെടുത്തു പറയാനാവാത്ത വേദന
ബാല്യത്തില്‍ മരണം
വിരഹമായ് കൗമാരതിലും....
മൂടിക്കെട്ടിയ മേഘങ്ങ്ങള്‍
നീയായ് പയ്തിറങ്ങുമ്പോള്‍..
നീ നിന്റെ തന്നെ സാഫല്യമാകുന്നു
നിന്റെ സാഫല്യം എന്റെ പ്രണയവും
നീ മണ്ണീന്നുള്ളം നനക്കുമ്പോള്‍
എന്റെ നീറിവെന്ത...
വേദനകല്‍ മായുന്നു....

* * *
നിന്നെ ഞാന്‍ പ്രണയിച്ചു
നീയെന്നെയറിഞു പെയ്തു
ഞാന്‍ കരയുമ്പോള്‍
നീ പേമാരിയായ്
എന്റെ തേങ്ങല്‍
എന്റേ കാതുകള്‍ക്കുപ്പോലും
നീയന്യമാക്കി..ഒന്നു മാത്രം ചോദിക്കുന്നു
നീ എന്റെ വേദനകള്‍ നിന്റേതാക്കിയൊ
വേദനകള്‍‍ ഒപ്പിയെടുത്ത് നീയെത്താന്‍
ഒരുപാട് വയ്കുന്നു....
എന്റെ വേദനകള്‍
എന്നും എന്റെതു മാത്രമായ്ക്കൊള്ളട്ടെ...
എന്റെ സ്വകാര്യതയില്‍ വിങ്ങിപ്പൊട്ടട്ടെ...
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കും
കാരണം നീ മഴയാണ്‍
നീ തന്നെ കണ്ണീരാണ്‍, സാന്ത്വനവും
നീ പെയ്ത് മടങ്ങിടുമ്പോള്‍
എന്റെ കണ്ണുകളീല്‍ നീ പെയ്യും...
നീ ഒടൂങ്ങരുത്..
എന്റെ കണ്ണൂകളടയും മുമ്പ്.....


* * *
നിയെനിക്ക് സ്വാര്‍ഥതയാണ്‍
നീയെന്റെ താണെന്ന വിശ്വാസവും...,
നീ വാനോടിഴുകി ചേര്‍ന്നാല്‍
അന്ന്,
എന്റെ കണ്ണുകള്‍ അന്ധവും
കാതുകല്‍ മൂകവുമായിരുന്നെങ്കില്‍...
.....................................
മഴ,
നീ എന്റെ പ്രണയം.

5 comments:

  1. ഈ post വായിച്ചര്രുണ്ടാകും ഇത് എന്റെ വേരെയൊരു blog ആയിരുന്നു എല്ലം ഒന്നിലാക്കുന്നതിന്റെ ഭാഗമായാണ്‍ ഇത്.......

    ReplyDelete
  2. good poem ;but if u dont mind;can make better by rewriting..

    ReplyDelete
  3. നിഗൂഢഭൂമി ,


    അക്ഷരത്തെറ്റുകളാണോ അതോ ഒരു മൊത്തം തിരുത്തോ?

    ReplyDelete
  4. മഴക്കാടുകളിലൂടെ സഞ്ജരിപ്പിച്ച്, മഴയുടെ താളത്തിനൊത്ത് തുള്ളിച്ച്, മറവിയുടെ കുട ചോര്‍ന്നൊലിച്ച്, നനഞ്ഞൊലിച്ച് നനഞ്ഞൊലിച്ച്..........
    ആശംസകള്‍ ലുലു..

    ReplyDelete
  5. പ്രണയം എത്ര സുന്ദരമാണ് മനസില്‍ ഒരു മയില്പീലി പോലെ മഴതുള്ളിപോലെ അത് നിറഞ്ഞു നിലക്കുന്നു

    ReplyDelete

എന്റെ എഴുത്ത് ഇഷ്മായെങ്കിലും ഇല്ലെങ്കിലും ആ അഭിപ്രായം എനിക്ക് വിലപ്പെട്ടതാന്ന്‍
ലുലു