ആ 'മുഠായി 'പിന്നെ ഞാന്‍ ഒരിക്കലും കഴിച്ചിട്ടില്ല....അത് എക്സ്ക്ള്‌ുസീവായിരുന്നു...
ചെമ്പനാക്കയുടെ ഓലപ്പീടികയില്‍ മാത്രം കിട്ടുന്ന മുഠായി. ചെമ്പനാക്ക, അന്ന് കുട്ടികളെ ചോറുതിന്നിക്കാന്‍ ചെമ്പനാക്ക വന്ന് പിടിചോണ്ട് പോകും എന്ന് ചേന്നമങല്ലൂരിലെ ഉമ്മമാര്‍ പറയുമായിരുന്നു.....എനിക്കും ആ വെളുത്ത് വളഞ്ഞൊടിഞ്ഞ ചുളിഞ മേലും കൂര്‍ത്ത കണ്ണൂകളുള്ള അയാളെ പേടിയായിരുന്നു.....
അങ്ങാടിയോട് ചേര്‍ന്ന് നില്‍കുന്ന വിശാലമായ സ്കൂള്‍മൈധാനമായിരുന്നു എന്റെയും എന്റെ കളിക്കൂട്ടുകാരി മുന്നിയുടെയും പ്രധാന സന്ങ്ങേതം പക്ഷെ നേരെ നോക്കിയാല്‍ ഞങളെ കാണില്ല.....
മേലൊട്ട് നോക്കണം അവിടെ കുറെ മരങ്ങളുണ്ട് അവിടെയാ ഞങളെ സാധാരണയായ് കാണുക...എന്നാലും ഗ്രാമത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഞങള്‍ എത്തിനോക്കാതെ പോയിട്ടില്ലായിരുന്നു...ആ കഥകള്‍ പറയാന്‍ വേറെ തന്നെയുണ്ട് .
സ്കൂളില്‍ നിന്ന് അങ്ങാടിയിലേക്ക് പോകാന്‍ ധാരാളം കൊചുകൊചു ഇടവഴികളുണ്ടായിരുന്നു,അങനെയുള്ള ഒരു ഇടവഴി വായതുറക്കുന്നത്...ചെമ്പനാക്കയുടെ പീടികയിലേക്കാണ്‍....ഒരു ദിവസം എനിക്കും മുന്നിക്കും എന്തിനോ ആ ഇടവഴിയിലൂടെ പോകേണ്ടതായി വന്നു,രണ്ടുപേരും കുറെ നേരം ആലോചിച്ചു നിന്നു...എന്നിട്ട് എന്തായാലും പോകാം എന്ന് വച് ഞങ്ങള് നടന്നു അവിടെ ചെമ്പനാക്ക ഉണ്ടാവല്ലെ എന്ന് പ്രാര്‍ത്ഥിച്ചാ ഞങ്ങള്‍ നടന്നത്,പീടികയുടെ മുമ്പിലെത്തി....അവിടേക്ക് നൊക്കാതെ നടക്കുകയായിരുന്നു ....ഓടാന്‍ തുടങുകയായിരുന്നു...
"ക്കൂട്ട്യൊ"............
പിറകില്‍ നിന്ന് വിളികേട്ട് ഞാനും മുന്നിയും നടുങ്ങി...എന്ത് ചെയ്യണമെന്നറിയാതെ നിക്കുംമ്പയാ അടുത്തത്..."ങ്ങ്ട്ട് ബാ ക്കുട്ട്യളേ", ഞങള്‍ മെല്ലെ ഓലപ്പീടികയിലേക്കു നീങി...ചെമ്പനാക്കയുടെ പുറകില്‍ നിന്ന് കൗസുത്താത,,,,ചിരിക്കുന്നത് ഞാന്‍ കണ്ടു......
ഞങല്‍ മൂപ്പരുടെ മുമ്പില്‍ മിണ്ടാതെ നിന്നു..."ജ്ജി കാനൂതെതല്ലെ ക്കുട്ടിയൊ......"മൂതൊന്റെ....ലെ " എന്ന് ചോതിച്ച് കൗസുതാത്ത നെ നോക്കി....."ങാ നെജീബുട്ടിന്റെതാ..."എന്നെ ക്കുറിച്ചായിരുന്നു വിവരണ...മുന്നിയെ നോക്കി എന്തൊ മൂപ്പര്‍ കൗസുതാത്തയോട് ചോദിച്ചു....."അത് കാസിമാഷ്റ്റര്‍ടെ പൊരെന്റെ ബേക്കിലുള്ള പൊരേലെ കൊടുവള്ളിക്കാരന്റെ മൊളാ...." "ല്ലൊട്ട്യൂ" എന്ന് അവളോട് "ഉം"......എന്ന് പേടിച്ചവളും പരഞു....
ചെമ്പനാക്ക എന്തോ തിരയുന്നുണ്ടായിരുന്നു.....'പടച്ചോനെ വല്ല കത്തിയോ കൊടുവാളൊ ആയിരിക്കുമൊ.....ഏയ് കത്തി അരയില്‍ തന്നെയുണ്ട്
കടുംചുവപ്പ് നിറമുള്ള കോഴിമുട്ടയുടെ ആക്രിതിയുള്ള കുറെ മുഠായി എടുത്ത് ചുളിഞ കൈകള്‍ കൊണ്ട് ഞങ്ങള്‍ക്ക് തന്നു." ഞ്ഞി മക്കള്‍ പൊയ്ക്കോളി ബെയ്ല്‍ കൊണ്ട് കര്‍ത്തൂവണ്ട....ട്ടൊ"
ദൈവമേ ഇത്രയും സ്നേഹമുള്ള മനുഷ്യനെയാണൊ അളുകള്‍ ഇങനെയാക്കിയത്.....ചെമ്പനാക്കെയെ ഞാന്‍ ശെരിക്കും ഇഷ്ട്ടപ്പെട്ടു തുടങി....പിന്നീട് അതൊരു പതിവാകി....സാധാരണ മറ്റുള്ള പീടികയുടെ മുമ്പില്‍കൂടെ പോകുന്നപൊലെ ചെമ്പനാക്കയുടെ ഓലപ്പീടികയുടെ മുമ്പില്‍ കൂടിയും പോകും........ചുവന്ന മധുരമുള്ള ഉള്ളില്‍ പരിപ്പുള്ള മുട്ടായി കിട്ടാന്‍.....
ചെമ്പനാക്കയും കൗസുതാത്തയും ഇന്ന് വെറും ഒര്‍മ്മ കൂടെ ആ മധുരമുള്ള'മുഠായിയും'........
Showing posts with label ബാല്യകാല സ്മരണകള്‍. Show all posts
Showing posts with label ബാല്യകാല സ്മരണകള്‍. Show all posts
Friday, March 7, 2008
Wednesday, March 5, 2008
മൂടിനിന്ന മഴമേഘങ്ങള്‍.....
അന്നും മഴമേഘങള്‍ മൂടിനില്‍ക്കുന്നുണ്ടായിരുന്നു ...........
വീര്‍പ്പുമുട്ടല്‍ അവസാനിച്ചത് അപ്പോയാണ്, ഏട്ടന്‍ എനിക്കൊരു നല്ല കേള്വിക്കാരനായപ്പോള്‍. ഒരു പക്ഷെ ഈ കുഞുടുപ്പുകാരിയുടെ മനസ്സില്‍ ഇത്രയും വിഷമങളുണ്ടോ എന്ന് അവനും തോന്നിക്കാണും .........
........മഴയെ ഞാന്‍ എന്നും സ്നേഹിച്ചിട്ടുണ്ട് കൗമാരതില്‍ പ്രണയിച്ചിട്ടുണ്ട്.......വേനലില്‍ വിരഹവുമായിട്ടുണ്ട്..........
പക്ഷെ അന്ന് ഏട്ടന്‍ കേള്വിക്കരനാകുംവരെ, മൂടിക്കെട്ടിനില്‍ക്കുന്ന മഴമേഘങള്‍... എനിക്ക്, ഒരു തരം ശ്വാസംമുട്ടലായിരുന്നു....മരണത്തിന്റെ ദൂതന്‍ എന്റെ അടുത്തെത്തുന്നപോലെ...
ഇന്ന് ഞാന്‍ ചിന്തിക്കുംബോള്‍ അതങ്ങനെയൊക്കെയാ.......
......പക്ഷെ അന്ന് ഞാന്‍ ചിന്തിച്ചദിത്രമാത്രം....ഞാന്‍ മരിച്ചാലും എന്നെ മണ്ണൂ മൂടില്ലെ , അപ്പൊ ഞാനെങനെ എന്റെ ഉമ്മയെ കാണും...ഉമ്മ എനിക്കെങനെ ചോറുവാരിത്തരും.....ഞാന്‍ കിടക്കുന്ന മണ്ണീനു മേലെക്കുടേ എന്റെ പ്രിയപ്പെട്ടവര്‍ നടക്കുന്നു....ഞാന്‍ ഉറക്കെ വിളിചിട്ടും...അവര്‍ കേട്ടില്ല...തൊണ്ട പൊട്ടി ഞാന്‍ വിളിചു.....ആരും തിരിഞു നോക്കിയില്ല......
പള്ളിപറംബിന്നടുത്തുള്ള കളിസ്ഥലത്തു എന്റെ കൂട്ടുകാരി തനിച്ച്....ചോറും കൂട്ടാനും വെച്ചും...മരങളില്‍ കയറിയും കളിക്കുന്നു...
........എനിക്ക് ശ്വാസം കിട്ടുന്നില്ല.......
ദാഹിക്കുന്നു......
ആര്‍ക്കും എന്നോട് സ്നേഹമില്ല.....ആരും എന്റടുത്തേക്ക് വരുന്നില്ല......
ഏട്ടന്‍ എന്നെ പൊട്ടത്തി എന്ന് വിളിചു കളിയാക്കി...അതെന്നെ സമാധാനിപ്പിക്കനായിരുന്നു.....പിന്നെ അവന്‍ എന്നെയും കൂട്ടി ഉമ്മയോടു കൂടെ കാര്യങല്‍ പറഞപ്പൊയാ എനിക്കും....സമാധാനമായത്....ശ്വാസം കിട്ടിയത്.

Subscribe to:
Posts (Atom)