Thursday, July 10, 2008

ആത്മാവില്‍ നിന്ന് മരണത്തിലേക്കൊരു യാത്ര......

നീയും മരണവും ദൈവത്തിന്റെ സൃഷ്ട്ടി തന്നെ
നിന്റെയാത്മാവിന്ന് ഭുമിയില്
പിറന്നു വീഴുമ്പോള്‍,
മരണമെന്ന സ്രിഷ്ട്ടിയെ കണ്ടുമുട്ടും വരെ
അവന്റെ നിയോഗത്തിലൂടെയല്ലാതെ
അതിനെ പോറലുകളേല്പ്പിക്കാതെ
തിരിച്ചേല്പ്പിക്കാന്‍
ഒരിക്കലവന്‍ മണ്ണുകൊണ്
കടഞ്ഞെടുത്ത ഒന്ന്
നിന്നെയേല്പ്പിച്ചു


ഒരിക്കല്‍ നീ
ദുര്‍നിമിത്തങ്ങളുടെ ഊടുവഴികളിലൂടെ
നടന്നകന്നപ്പോള്‍
നീപോലുമറിയാതെ അത് നിന്നെ പിന്തുടര്‍ന്നത്
പരാജയത്തിലേക്കായിരുന്നെങ്കില്‍....
ഒരു പക്ഷെ മരണമെന്ന
മറ്റൊരത്ഭുത സ്രിഷ്ട്ടിയില്‍
സുഖമില്ലാത്ത വീര്യം കൂടിയ
ക്ഷണിക്കപ്പെട്ട വിഷം
നിന്നെ വിഴുങാനോളം
വായ തുറന്ന് ചിരിക്കുമായിരുന്നില്ലേ...


മുന്നോട്ട് നീ,
എന്നും കാണുന്ന
ഇളിഞ്ഞ ചിരികളോട്
പ്രതികരിക്കുന്ന പോലെ
പുച്ചിച്ചു തള്ളുമോ,
മുന്നോട്ടുള്ള യാത്രയില്‍
നീ നീയാകുന്ന ആത്മാവിനെ
കൂട്ടുപിടിക്കുമോ...
ക്ഷണിക്കപ്പെടാതെ വരുന്ന
മരണമെന്ന വീര്യം കൂടിയ
സുഖമറിയുവാനും
നിന്നെയേല്പ്പിച്ചതെന്തോ
അതെല്ലാം
അതിന്റെ
സ്രിഷ്ട്ടാവിന്ന് തിരികെ
നല്‍കാനും...........

3 comments:

  1. കവിത വായിച്ചു. ടൈപ്പിംഗ് പിഴവുകള്‍ ഇനിയും മാറണം. നജീബ്ക്ക് കുറേ മാറി. ഇനി ചില്ലക്ഷരത്തിന്‍റെ പ്രശ്നമേയുള്ളൂ.

    എഴുത്തു തുടരുക

    ReplyDelete
  2. ഹായ് ലുലു,

    കവിത ഇഷ്ടമായി....നല്ല ചിന്തകളും വരികളും...

    കുറെ നാള്‍ മുമ്പ് എനിക്കും “സൃ“ എന്ന അക്ഷരം എഴുതാന്‍ കഴിയില്ലായിരുന്നു..ഇപ്പോള്‍ അറിയാം. sr^ എന്ന് എഴുതിയാല്‍ സൃ കിട്ടും...

    സസ്നേഹം,

    ശിവ.

    ReplyDelete
  3. നന്നായിട്ടുണ്ട്. അക്ഷരത്തെറ്റുകളും കുറഞ്ഞു വരുന്നു.
    :)

    സ്രിഷ്ട്ടി= സൃഷ്ടി [sr^shTi]
    മണ്ണുകൊണ് =മണ്ണു കൊണ്ട്
    വിഴുങാനോളം= വിഴുങ്ങാനോളം

    ReplyDelete

എന്റെ എഴുത്ത് ഇഷ്മായെങ്കിലും ഇല്ലെങ്കിലും ആ അഭിപ്രായം എനിക്ക് വിലപ്പെട്ടതാന്ന്‍
ലുലു