Tuesday, September 6, 2011

നട്ടുച്ച

പൊരിഞ്ഞ കത്തുന്ന വെയില്‍
ഓടുമേല്‍ക്കുരക്കിടയിലെ ചില്ലുകളില്‍
പൊന്‍വെയില്‍ തീര്‍ത്ത വലയം.
തുടച്ചു മിനുക്കിയിട്ട കാവിനിലം
കോലയില്‍ നീണ്ട തിണ്ണയും വരാന്തയും,
കാലുകഴുകാനൊരു മൊന്തയും.

കാര്ണോര്‍ ചാരുകസേരയിലിരിക്കുന്നു
കാലുകള്‍ രണ്ടും നീട്ടി തിണ്ണയിലേക്കും
ഓലയീര്‍ക്കിള്‍കൊണ്ട് തിന്ന ചോറിനോടു
നന്ദി കാണിക്കാതെ കുത്തിപുറത്താക്കുന്നു
കൈയിലെ തോര്‍ത്തുകൊണ്ടിടക്ക്
വീശി വീശി വിയര്‍പ്പാറ്റുന്നു.

തിണ്ണയിളിരിക്കുന്ന ട്രാന്സിസ്റ്ര്‍
ചിലക്കുന്ന ശബ്ദത്തില്‍
നല്ല മലയാളി പാട്ടുപടുന്നു.
ജോണ്സനും രവീന്ദ്രനും മാറി മാറി.

അകത്തെ മുറിയില്‍ പെണ്ണുങ്ങള്‍
അടുക്കളപ്പണിയും വെപ്പും കുളിയും
തീറ്റിക്കലും തീറ്റയും കഴിഞ്ഞ്
കാച്ചിയ എണ്ണയിട്ട നീണ്ട മുടി
ഉണങ്ങാനഴിചിട്ട് നീണ്ട് നിവര്‍ന്ന്‍ കിടക്കുന്നു
എല്ലും ഞരമ്പും കാണുന്ന വൃത്തിയുള്ള
കാലില്‍ ചുവപ്പ മാഞ്ഞുതുടങ്ങ്ങ്ങിയ മയിലാഞ്ചിപ്പാട്.

അടുക്കിവെച്ച അടുക്കളയില്‍നിന്ന്‍
ഒച്ചകേട്ടോടിയതോര്‍മ്മായുണ്ട്
പിറുപിരുത്തും ശകാരിച്ച്ച്ചും
വിണ്ടും അടുക്കിവച്ചു.
ഒരു ദീര്‍ഘനിശ്വാസതോടെ
കട്ടിലില്‍ വന്നുചരിഞ്ഞു കിടന്നു
കോലായില്‍ കാര്ന്നോര്‍ ക്‌ുര്‍ക്കം തുടങ്ങി

പറമ്പിലെ മരങ്ങള്‍ ആടിയുലഞ്ഞ്
വയലിലെ മണംപേറി കാറ്റ്‌.
അസര്‍മുല്ല പൂക്കള്‍ മുറ്റത്ത് വിരിയാറായ്
ഒപ്പം ഒരു സുലൈമാനിക്കുള്ള ഓടര്‍ അകത്തേക്കും.

Wednesday, February 25, 2009

ഇനിയും കണ്ടിട്ടില്ലാത്ത കുറിഞ്ഞിപ്പൂക്കള്‍ക്ക്........


കവിതയില്‍ ആദ്യാക്ഷരങ്ങളെഴുതിയപ്പോള്‍
ഒരിക്കല്‍ ഞാന്‍ കണ്ടു വിരിഞ്ഞു നില്‍ക്കുന്ന
നിങ്ങളെ.....
എനിക്കു പ്രിയപ്പെട്ട ടീച്ചറുടെ കവിതകളിലൂടെ
അന്ന് ഞാന്‍ കൊതിച്ചു
ആരുമില്ലാതെ തനിച്ച്
ഒരിക്കല്‍ മഞ്ഞു പെയ്യുന്ന ഇളം പ്രഭാതത്തില്‍..
എന്റെ പറമ്പിലെ പേരറിയാ പൂക്കളെ പ്പോലെ
നിങ്ങളെയും ഒരിക്കലൊന്നോമനിക്കണമെന്ന്...
കിന്നാരം പറയണമെന്ന്............

പിന്നീടെപ്പൊഴോ ഒരു തുണ്ടു പത്രത്തിൽ
നിങ്ങളൊരുമിച്ച് ഒരു ഹ്രുദയം പൊലെ
നീലഗിരിയെ പുതപ്പിച്ച്
ഒന്നായ് ചിരിക്കുന്നത് കണ്ടു,
അന്ന് ഞാൻ കൊതിച്ചു
എന്റെ സ്വപ്നത്തിലെ രാജകുമാരനോടൊന്നിച്ച്
നിന്റെയരികിൽ വന്ന് മൌനമായ് പ്രണയിക്കണമെന്ന്...

ഇനിയും ഞാൻ നിന്റെയരികിൽ വന്നില്ല...
കാലത്തിന്റെ തിക്കിലും തിരക്കിലും പെട്ടരയുമ്പോൽ...
അറിയില്ല ഞാനൊരിക്കൽ
നിന്റെയരികിൽ വരുമോയെന്ന്.....
ഒരു പക്ഷെ
ഈ ജന്മമതിനായില്ലെങ്കിൽ
നിനക്കന്യമായ് പോകുന്ന മണ്ണായ്
ഒരിക്കൽ ഞാൻ വരുമായ്യിരിക്കും.......

എന്റെ പ്രിയപ്പെട്ട കുഞ്ഞനിയന്‍........

ഒരുപാട് വൈകിയായിരുന്നു എന്റെ ഉമ്മയുടെ വയറ്റില്‍ ഒരു കുഞ്ഞുവാവയുണ്ടെന്ന് ഞാനറിഞ്ഞത്.അറിഞ്ഞാല്‍ എനിക്കിഷ്ട്ടപ്പെടില്ല

എന്ന് വിചാരിച്ചാവും പറയാഞ്ഞത്.അന്ന് ഞാന്‍ നാലാം ക്ലാസില്‍,എന്റെ കൂട്ടുകാരി ഒരു ദിവസം എന്നോട് ചോദിച്ചു “നിന്റെ ഉമ്മയുടെ

വയറ്റില്‍കുഞ്ഞാവയുണ്ടോ വല്യ വയറായിട്ടുണ്ട്”.അന്ന് ഞാനെന്ത് മറുപടി നല്‍കിയെന്നെനിക്കോര്‍മ്മയില്ല.പക്ഷെ പിന്നീടെപ്പോഴോ

കുടുംബത്തിലാരോ പറഞ്ഞപ്പൊഴാൺ ഞാൻ വിശ്വസിച്ചത്.

പിന്നെ എനിക്കെല്ലാരോടും ദേഷ്യമായിരുന്നു.ഉമ്മയോടും ഉപ്പയോടും ഇക്കാക്കമാരോടും ഒക്കെ.ഇതുവരെ ഞാനായിരുന്നു വീട്ടിലെ

കുഞ്ഞുവാവ.ഒറ്റമോൾ,ഏക അനിയത്തികുട്ടി...ഇതൊക്കെ പോകുമല്ലൊ ആലോചിച്ചപ്പോൾ എനിക്ക് സങ്കടം വന്നു.ആരോടും മിണ്ടതെ

ആരും കാണാതെ ഒറ്റക്കിരുന്ന് കരയും.

ഒരു ദിവസം ഉമ്മ വലിയ വയറുമായ് ബാഗിൽ കുറേ സാധനമൊക്കെയായ് വണ്ടിയിൽ കയറി പോയി കൂടെ ഉപ്പയും പിന്നാലെ കുറെ

ബന്ധുക്കളും.

ഒന്നോ രണ്ടോ ദിവസം കയിഞ്ഞു കാണും ഞാനും ഇക്കക്കമാരും വീട്ടിലുള്ളപ്പോൾ ഉപ്പ ഹോസ്പിറ്റലിൽ നിന്ന് വന്ന് തിരക്കിട്ട് പോകാൻ

നിക്കുകയായിരുന്നു അപ്പൊയാൺ ആ ഫോൺ വന്നത്.ഉപ്പ ഫോണെടുത്തു
“എപ്പൊ,കൊഴപ്പൊന്നുല്ലല്ലൊ,,,,ആൺകുട്ടിയാല്ലെ......”
ഇതു കേട്ടതും ഞാൻ ഭൂമിയിലൊന്നുമല്ലായിരുന്നു അവസാനത്തെ പിടിവള്ളിയായിരുന്നു ആൺകുട്ടിയാവുക എന്നത് എനിക്ക്.ഞാൻ

തുള്ളിച്ചാടി പാട്ടും കോഴിഡാൻസും തുടങ്ങി....”അനിയത്തിപ്രാവിനു പ്രിയരിവർ നൽകും.....”ആ ഫിലിം ഇറങ്ങിയ സമയമായിരുന്നു അത്.
ഉപ്പ ഒച്ചവെച്ചു”മിണ്ടാണ്ടിരി കേൽക്ക്ണില്ല” “പിരാന്തായോ” എന്ന് ഇക്കാക്കമാരും. അപ്പോഴേക്കും സങ്കടം വന്ന് കണ്ണ് നിറഞ്ഞു. ഉപ്പ

ഹോസ്പിറ്റലെക്ക് പോയി എന്നെ കൂട്ടിയില്ല.

അന്ന് വൈകുന്നേരം ഇളാപ്പയുടെ മോൾ വന്നു അവൾ ഹോസ്പിറ്റൽന്ന് വരുന്ന വഴിയാ “നിന്റെ ഉമ്മയുടെ വാവയെ ഞാൻ കണ്ടു

അന്നക്കാൾ(നിന്നെക്കാൾ) മുമ്പെ ഞാൻ കണ്ടല്ലൊ.ഒരു കുഞ്ഞി ചോന്ന വാവ”.അവൾക്കല്ലേലും എന്നെ ദേഷ്യം പിടിപ്പിക്കലാൺ

ഹോബി.

പിറ്റേന്ന് ഇളാപ്പയുടെ കൂടെ ഞാൻ വാവയെ കാണാൻ പോയി.അതിനെ കണ്ടപ്പൊ എനിക്ക് അത്ഭുതവും സന്തോഷവും വന്നു

ദേഷ്യമൊക്കെ പോയി...ഞാനതിനെ കളിപ്പിച്ചു നോക്കി പക്ഷെ കരച്ചിൽ തന്നെ.

രണ്ടു ദിവസം കഴിഞ്ഞ് ഉമ്മയും വാവയും വീട്ടിലേക്ക് വന്നു.കൂടെ ഒരു വട്ടത്തി ഈറ്റിച്ചി തള്ളയും പിന്നെ ഉമ്മയുടെ വീട്ടിൽനിന്ന് വന്ന ഒരു

പണിക്കാരിയും.
രണ്ട്പെണ്ണുങളും ഉമ്മയെയും വാവയെയും നോക്കും.അതല്ലെങ്കിൽ അടുക്കള യുദ്ധക്കളമാക്കും.എന്നെ ആരും നോക്കിയില്ല,പക്ഷെ ഉമ്മ

വാവയെക്കാളേറെ എന്നെ നോക്കിയിരുന്നു എന്റെ ഉള്ളീലെ കോമ്പ്ല്ക്സ് ഉമ്മക്ക് മനസ്സിലായിക്കാണും.ഒരു ദിവസം ഉമ്മ ഭകഷണം

കഴിക്കാൻ വിളിച്ചപ്പൊ ഞാൻ കട്ടിനടിയിൽ പോയിരുന്നു ഒറ്റക്ക് ശബ്ദമുണ്ടാക്കതെ കരയായിരുന്നു.ഏത് നേരവുമുള്ള എന്റ കരച്ചിൽ

കണ്ട് ഉമ്മ സഹികെട്ടു.”ഈ പെണ്ണ് വെറുതേ ഏത് നേരവും കരഞ്ഞ് കരഞ് എന്തേലും അസുഖം വരുത്തി വെക്കും”ഇതും പറഞ്ഞോണ്ട്

ഉമ്മ അടുക്കളയിലേക്ക് പോയി.

പിന്നെയെപ്പോയോ വാ‍വയെ എനിക്ക് ജീവനായ്.ഞാനവനെ ഇഷ്ട്ടമുള്ള പേരുകൾ വിളിക്കും.ചിരിപ്പിക്കും അവന്റെ വായിലെ ഉമിനീരിൻ

മധുരമാണോന്ന് നോക്കും.ആരും കാണാതെ അവൻ എഴഞ്ഞ് ഏതെങ്കിലും മൂലയിൽ പോയിരുന്ന് മണ്ണ് തിന്നും എന്നിട്ട് ഞാനവനെ

കണ്ട്പിടിക്കാൻ നടക്കും..എന്നോട് പഠിക്കാൻ പറയുമ്പോ ഞാനവന്റെ കൂടെ കളിക്കൻ പോകും.

വലുതാവുംതോറും ഞങ്ങൾ കൂടുതൽ അടികൂടാൻ തുടങ്ങി.ഞങ്ങളെ വഴക്ക് പറഞ്ഞ് ഉമ്മ മടുക്കും.എത്ര അടികൂടിയാലും എനിക്ക് വല്ല

മുറിവും പറ്റിയാൽ അവന്ന് പാവമാകും “താത്താ വേദനണ്ടോ”എന്ന് ചോദിക്കുന്നത് കണ്ടാൽ അവനെപ്പോലെ ഒരു പാവം ഇല്ലെന്ന്

തോന്നും.
അവൻ കളിക്കാൻ പോയാലും സൈക്കളോടിച്ച് റോഡിൽ പോയാലും സ്കൂളിൽ നിന്ന് ടൂർ പോയാലുമൊക്കെ എനിക്ക് പേടിയാ അവൻ

വരുന്ന വരെ.ഇപ്പയും............................

അന്നെന്റെ കല്യാണദിവസം.
പരിപാടികളൊക്കെ കഴിഞ്ഞ് എനിക്ക് ഇറങ്ങാനായി.കരയരുതെന്ന് മനസ്സിനെ പറഞ്ഞ് വെച്ചതായിരുന്നു.ഉമ്മയെ കണ്ടപ്പോയേക്കും

എന്റെ കന്റ്രോൽ പോയി കരഞ്ഞു.ശ്വാസമൊക്കെ പോയി കണ്ടുനിന്നവരും കരഞ്ഞു.അപ്പോയേക്കും ഇറങ്ങാൻ പറഞ്ഞ് എല്ലാരും

തിരക്ക് കൂട്ടി.ആരോടും യാത്ര ചോദിക്കാനും ബാക്കിയാരെയും ശ്രദ്ധിക്കാനുമൊന്നും കഴിഞ്ഞില്ല.അനിയനെയും, അവനെയാരും കണ്ടില്ല

ആ ഭാഗത്തെവിടെയും.അവനെ കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ ഞാനവിടുന്ന് ഇറങ്ങില്ലായിരുന്നിരിക്കം.
പെണ്ണിറങ്ങി കൂടെ തേടികളും(ചെക്കന്റെ വീട്ടിൽ നിന്ന് വന്നവർ) പുതുക്കക്കാരും(പെണ്ണിന്റെ വീട്ടിൽ നിന്ന് ചെക്കെന്റെ വീടു കാണാൻ

പോകുന്നവർ) ഇറങ്ങി.വീട്ടിൽ ഉമ്മയും ഉപ്പയും മാത്രമായി.

എല്ലാരും പോയി രാത്രിയാവറായി ഭർത്ര്വീട്ടിൽ പന്തലഴിച്ചു തുടങ്ങി.രാത്രി വീട്ടിൽ നിന്ന് എന്നെ വിളിച്ചു.അനിയനെവിടെ എന്ന്

ചോതിച്ചപ്പോഴാൺ കാര്യങ്ങളറിയുന്നത്. എല്ലരും പുതുക്കം പോയപ്പോൾ അവൻ അവിടെ ഒറ്റക്കിരുന്ന് കരയായിരുന്നു പോലും ആരും

അവനെ ശ്രദ്ധിച്ച് കാണില്ല.ഉമ്മയാൺ പിന്നെ അവനെ കണ്ടത്.കുടുംബക്കാരൊക്കെ തിരിച്ചെത്തിയപ്പോ എല്ലരും അവനെ

ആശ്വസിപ്പിക്കാൻ നോക്കി.അത്രയും നേരം അടക്കി പിടിച്ചതും കൂടെ പോന്നു പോലും .ഉറക്കെ കരഞിട്ട് “താത്ത ഇല്ലാണ്ട് ഞാനിവിടെ

നിക്കില്ല“ഇതും പറഞ്ഞ് അവൻ ഇളാപ്പയുടെ കൂടെ അവരുടെ വീട്ടിലേക്ക് പോയി.അവിടെ അവൻ കളിക്കാൻ ആളുണ്ട്.അവിടെപോയാൽ

മൂഡ് ശെരിയാകും എന്ന് വിചാരിച്ച് അവനെ ഉമ്മയും പറഞ്ഞയച്ചു.

രാത്രി അവനും എന്നെ വിളിച്ചു ചിരിച്ചു കൊണ്ടാ അവൻ സംസാരിച്ചത് “താത്ത ഞാനിവിടെയാ” എനിക്കതികം സംസാരിക്കൻ പറ്റിയില്ല

ഞാൻ കരഞ്ഞു പോകും എന്നെനിക്കറിയാമായിരുന്നു.അവൻ ഫോൺ വെച്ച ശേഷം ഞാൻ ആരും കാണാതെ കുറച്ച് കരഞ്ഞു

അങ്ങനെയെങ്കിലും കുറച്ച് ആശ്വാസം കിട്ടട്ടെ എന്ന് വിചാരിച്ചു.

അന്ന് ഭർത്താവിനോട് ആദ്യം പറഞ്ഞതും ഇതായിരുന്നു “എനിക്ക് അനിയനെ കാണണം.അവനില്ലാണ്ട് നിക്കാൻ കഴിയില്ല”പിന്നെയും

കുറെ കരഞ്ഞു..................................

ഇപ്പൊ കുറെയൊക്കെ ശീലമായെങ്കിലും അവനെപ്പൊഴും കൂടെയുണ്ടെങ്കിൽ എന്ന് വിചാരിക്കാറുണ്ട്.

ഇന്നീ കുഞ്ഞനിയൻ ഒരു കുഞ്ഞമ്മാവനാ‍വാൻ പോകുന്നു.ഇപ്പൊ അവനെന്തായിരിക്കും ചിന്തിക്കുന്നുണ്ടാവുക.അന്ന് ഞാൻ ചിന്തിച്ച

പൊലെ...ഇന്ന്,താത്തക്ക് എന്നോടുള്ള സ്നേഹം കുറയുമോ എന്ന് സംശയിക്കുന്നുണ്ടാകുമോ.ഉണ്ടാവരുതേ എന്നാണെന്റെ പ്രാർതന.

എന്തായാലും ഒന്നേ അവനോട് പറയാനുള്ളൂ...“ആരൊക്കെ വന്നാലും
നീ താത്തന്റെ കുഞനിയനല്ലെ, താത്തന്റെ ഏറ്റവും പ്രിയപ്പെട്ട ഫറുട്ടൻ(പേർ)......”

Friday, August 1, 2008

ഞാന്‍ അതായിരുന്നു .....

മഴയെ പ്രണയിച്ച...........
എന്നും പ്രണയിക്കുന്ന,
മഴത്തുള്ളികളില്‍ കുതിര്‍ന്ന്,
വേനലില്‍ വിണ്ടുകീറിയ നെല്‍ വയലില്‍
നെല്‍കതിരുകള്‍പോലുമില്ലാതെ തനിച്ച്........
മഴയോട് ചേര്‍ന്ന് നില്‍ക്കാന്‍
മോഹിച്ചവള്‍ .

ഇരുള്‍ മയങ്ങുന്ന
രാത്രിയുടെ നിലാവുള്ള യാമങ്ങളില്‍
ജാലകവാതിലോട് ചേര്‍ന്ന് നിന്ന്
ഇരുട്ടിനെ പ്രണയിച്ച,
 മുറിയോട് സല്ലപിക്കാന്‍ വരുന്ന
മുല്ലവള്ളിയില്‍ ഉതിര്‍ന്നു വീഴുന്ന
മഞ്ഞുകണങ്ങളൊട് പിറുപിറുത്തും..
വിരിഞ്ഞുവരുന്ന മുല്ലമൊട്ടിനെ
ഇമവെട്ടാതെ നോക്കിനിന്ന്
ഒന്നതിനെ ചുമ്പിച്ച്
ഉറങാതെ,
തണുത്ത കാറ്റും ഇലകളും
മെല്ലെ പ്രണയം പങ്കുവെക്കുന്നത്
കാതോര്‍ത്ത്,

ഉറങ്ങുവാനായ്
ചുവരുകളെ പോലുമുണര്‍ത്താതെ
ഗസലിന്റെ ഈണം
കേല്‍ക്കാനിഷ്ട്ടപ്പെട്ട
ഒരു പെണ്‍കുട്ടി .

Thursday, July 10, 2008

ആത്മാവില്‍ നിന്ന് മരണത്തിലേക്കൊരു യാത്ര......

നീയും മരണവും ദൈവത്തിന്റെ സൃഷ്ട്ടി തന്നെ
നിന്റെയാത്മാവിന്ന് ഭുമിയില്
പിറന്നു വീഴുമ്പോള്‍,
മരണമെന്ന സ്രിഷ്ട്ടിയെ കണ്ടുമുട്ടും വരെ
അവന്റെ നിയോഗത്തിലൂടെയല്ലാതെ
അതിനെ പോറലുകളേല്പ്പിക്കാതെ
തിരിച്ചേല്പ്പിക്കാന്‍
ഒരിക്കലവന്‍ മണ്ണുകൊണ്
കടഞ്ഞെടുത്ത ഒന്ന്
നിന്നെയേല്പ്പിച്ചു


ഒരിക്കല്‍ നീ
ദുര്‍നിമിത്തങ്ങളുടെ ഊടുവഴികളിലൂടെ
നടന്നകന്നപ്പോള്‍
നീപോലുമറിയാതെ അത് നിന്നെ പിന്തുടര്‍ന്നത്
പരാജയത്തിലേക്കായിരുന്നെങ്കില്‍....
ഒരു പക്ഷെ മരണമെന്ന
മറ്റൊരത്ഭുത സ്രിഷ്ട്ടിയില്‍
സുഖമില്ലാത്ത വീര്യം കൂടിയ
ക്ഷണിക്കപ്പെട്ട വിഷം
നിന്നെ വിഴുങാനോളം
വായ തുറന്ന് ചിരിക്കുമായിരുന്നില്ലേ...


മുന്നോട്ട് നീ,
എന്നും കാണുന്ന
ഇളിഞ്ഞ ചിരികളോട്
പ്രതികരിക്കുന്ന പോലെ
പുച്ചിച്ചു തള്ളുമോ,
മുന്നോട്ടുള്ള യാത്രയില്‍
നീ നീയാകുന്ന ആത്മാവിനെ
കൂട്ടുപിടിക്കുമോ...
ക്ഷണിക്കപ്പെടാതെ വരുന്ന
മരണമെന്ന വീര്യം കൂടിയ
സുഖമറിയുവാനും
നിന്നെയേല്പ്പിച്ചതെന്തോ
അതെല്ലാം
അതിന്റെ
സ്രിഷ്ട്ടാവിന്ന് തിരികെ
നല്‍കാനും...........

Wednesday, June 11, 2008

മഴയെ പ്രണയിച്ച വേനല്പ്പൂവ്....

കാഴ്ച്ചയില്‍ നീ വെറും മഴനൂലുകള്‍
കൈപിടിയില്‍ ജലകണങ്ങളും
എന്നിട്ടും എന്റെ മസ്തിഷ്ക്കത്തില്‍
നീ പ്രണയം,
അതുകൊണ്ട് വിരഹവും നീ തന്നെ
നീ ഇല്ലാതാകുംതോറും
എന്റെ പ്രാണാക്ഷരങ്ങളും
മൗനനൊമ്പരങ്ങളും
മരണത്തെ പ്രണയിക്കുന്നു........

* * *
നീ പെയ്തിറങ്ങുമ്പോള്‍
എന്റെ നാളങ്ങളോരോന്നും
നിന്നോട് എന്തോ പറയാന്‍ വെമ്പുന്നു.
നിന്റെ മര്‍മരം
എന്നോട് വാചാലമാകുന്നു
മഴ, സാഫല്യമാണ്‍

ഞാനീ ജന്മം...
നിന്റെ ആയുസ്സിന്നായ്
പ്രാര്‍ത്തിച്ചു.....
നിന്റെ മരണം
ഞാനാഗ്രഹിച്ചില്ല..
നീ തോരാതെ പെയ്യുമോ
ഇന്നും എന്നും

* * *
ആകാശത്തിന്റെ ദര്‍പ്പണത്തില്‍
എന്റെ വര്‍ണ്ണം ഇല്ലാതാവും വരെയെങ്കിലും
ഞാന്‍ നിന്നെ ക്കുറിച്ച്...
നിന്റെ നേര്‍ത്ത നൂലുകളെ ക്കുറിച്ച്
വാചാലയായ്ക്കൊള്ളട്ടെ
ആരുമറിയാതെ ഞാന്‍ നിന്നോട് പറഞതും
നീ എനിക്കായ് മാത്രം
പറഞുത്തന്ന രഹസ്യങ്ങളും..
.....നിന്റെ കണ്ണൂകളീലെ തിളക്കം കണ്ടല്ല..
പക്ഷെ അറിയില്ല
ഞാനെന്തിനേറെ നിന്നെയിഷ്ട്ടപ്പെടുന്നുവെന്ന്
നേര്‍ത്ത നൂലുകളായ്
പെയ്തിറങ്ങുമ്പോള്‍
നീ എനിക്ക്
അനുഭൂതിയാണ്‍
ദൈവീകമായ.....
അനുഗ്രഹവും ....ആശ്വാസവും.

* * *
നീ മേഘങ്ങളായ് മൂടിനില്‍ക്കവെ
എന്റെ ഹൃദയം വിങ്ങാറുണ്ട്
പേരെടുത്തു പറയാനാവാത്ത വേദന
ബാല്യത്തില്‍ മരണം
വിരഹമായ് കൗമാരതിലും....
മൂടിക്കെട്ടിയ മേഘങ്ങ്ങള്‍
നീയായ് പയ്തിറങ്ങുമ്പോള്‍..
നീ നിന്റെ തന്നെ സാഫല്യമാകുന്നു
നിന്റെ സാഫല്യം എന്റെ പ്രണയവും
നീ മണ്ണീന്നുള്ളം നനക്കുമ്പോള്‍
എന്റെ നീറിവെന്ത...
വേദനകല്‍ മായുന്നു....

* * *
നിന്നെ ഞാന്‍ പ്രണയിച്ചു
നീയെന്നെയറിഞു പെയ്തു
ഞാന്‍ കരയുമ്പോള്‍
നീ പേമാരിയായ്
എന്റെ തേങ്ങല്‍
എന്റേ കാതുകള്‍ക്കുപ്പോലും
നീയന്യമാക്കി..ഒന്നു മാത്രം ചോദിക്കുന്നു
നീ എന്റെ വേദനകള്‍ നിന്റേതാക്കിയൊ
വേദനകള്‍‍ ഒപ്പിയെടുത്ത് നീയെത്താന്‍
ഒരുപാട് വയ്കുന്നു....
എന്റെ വേദനകള്‍
എന്നും എന്റെതു മാത്രമായ്ക്കൊള്ളട്ടെ...
എന്റെ സ്വകാര്യതയില്‍ വിങ്ങിപ്പൊട്ടട്ടെ...
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കും
കാരണം നീ മഴയാണ്‍
നീ തന്നെ കണ്ണീരാണ്‍, സാന്ത്വനവും
നീ പെയ്ത് മടങ്ങിടുമ്പോള്‍
എന്റെ കണ്ണുകളീല്‍ നീ പെയ്യും...
നീ ഒടൂങ്ങരുത്..
എന്റെ കണ്ണൂകളടയും മുമ്പ്.....


* * *
നിയെനിക്ക് സ്വാര്‍ഥതയാണ്‍
നീയെന്റെ താണെന്ന വിശ്വാസവും...,
നീ വാനോടിഴുകി ചേര്‍ന്നാല്‍
അന്ന്,
എന്റെ കണ്ണുകള്‍ അന്ധവും
കാതുകല്‍ മൂകവുമായിരുന്നെങ്കില്‍...
.....................................
മഴ,
നീ എന്റെ പ്രണയം.

മഴയായ്.....

ജനനവും മരണവും
പ്രണയവും വിരഹവും
..ഏതോ
ബന്ധുവിന്റെ മുഖ്ഛായയും
നിന്റെ പ്രതിരൂപമായ് തെളീയുന്നു

* * *
മഴ,
ഇന്നൊരത്ഭുതമാകുന്നു
പ്രതീക്ഷിക്കാത്ത നിമിഷങ്ങളില്‍
പേമാരിയായും
പ്രതീക്ഷിക്കുന്ന നേരം
വരള്‍ച്ചയുടെ പേക്കൂത്തായും.......

മഴത്തുള്ളികളായിരുന്നെങ്കില്‍..........

വേനലിന്റെ വറുതിയിലെപ്പൊഴോ
രാത്രിയുടെ മയക്കത്തില്‍
മണ്ണിനെ ചുംബിച്ചുണര്ന്ന മഴയെ
നോക്കി ഞാന്‍ കൊതിച്ചു
ഏകാന്തതയില്‍ പൊട്ടിപ്പിളരുന്ന
വര്‍ഷമേഘങ്ങളുടെ
മഴത്തുള്ളികളായിരുന്നെങ്കില്‍
മാനതിന്റെ ആദിയില്‍ പങ്കുചേര്‍ന്ന്
ഭൂമിക്കൊരു പുഞിരിയേകാമായിരുന്നു
എന്തിന്‍
എന്നെ പ്പോലെ
മഴയെ പ്രണയിക്കുന്നവരുടെ
പ്രണയിനിയാകാമായിരുന്നില്ലെ എനിക്കെന്നും..........

അടുക്കളപ്പെണ്ണ്

ഞാനും ഒരു അടുക്കളക്കാരിയായ് വിലസുകയാണീപ്പോള്‍ ...നിങല്‍ വിചാരിക്കുന്നുണ്ടാകും അടുക്കളയിലെന്താ ഇത്ര വിലസാന്‍ എന്നു.....ശരിയല്ലെ

അതികം വിഭവസമ്രുദ്ധ്മായ ഭക്ഷണം ഒന്നും ഉണ്ടാക്കാനറീയാതത എന്നെ പ്രിയ പത്നിയായ് സ്വീകരിച്ചത് ഒരു ഭാഗ്യവാനായ ഭക്ഷണപ്രേമിയാണ്‍ അതും ഒരു മധുരപ്രേമി അങനെ ഞാന്‍ അദ്ദേഹത്തിനുള്ള
ഭക്ഷണങള്‍ ഉണ്ടാക്കി പരീക്ഷിചു തുടങി...............സ്വാഭാവികമായും അവയ്ക് നല്ല ഫീട്ബാക്ക് കിട്ടിയാല്‍ പുളിക്കില്ലല്ലൊ....................പുളിക്കില്ലെന്നുമാത്രമല്ല വിലസുകതന്നെ ചെയ്യും.

ഒരു മധുരപ്രേമിയായ ഭര്‍ത്താവിന്നുണ്ടാക്കുന്ന നമ്മുടെ തനതായ തോരനില്‍ അതവ ഉപ്പേരിയില്‍ ഉപ്പിന്‍ പകരം പഞ്ചസാര വീണുപോയാല്‍...........എങനെയുണ്ടാകും.....നിങള്‍ ഒരു ഭാര്യയാണൊ എങ്ക്കില്‍ നിങളൂദെ ഭര്‍ത്താവ് ഇത്തരമൊരു സാഹചര്യതതില്‍ എങനെ പ്രതികരിക്കും...........ഇനി നിങള്‍ ഒരു ഭര്‍ത്താവാണോ എങ്കില്‍ നിങല്‍ നിങലുടെ ഭാര്യയോട് എങനെ പെരുമാരും..........??????

ഞാന്‍ ഒരു ഭാര്യ ,
ഉപ്പേരി അടുപ്പത്ത് കിടന്ന് വേവുന്നു ഉപ്പുപ്പാത്രം കണ്ടപ്പോള്‍ മനസ്സില്‍ വന്നത്......മതുരക്കൊതിയനയ എന്റെ ഭര്‍ത്താവിനെയാണ്‍ ഞാന്‍ സ്വയം ചിരിച്ചുകൊണ്ട് പഞ്ചസാര പാത്രമെടുത്ത് ഒരഞ്ചാറ് ടേബില്‍സ്പൂണ്‍ പഞസാര അതിലേക്ക് ഇട്ടു...........
ഉച്ചക്ക് അദ്ദേഹം വന്നപ്പോള്‍ തന്നെ ഞാന്‍ പറഞു ഇന്നൊരു സ്പെഷല്‍ ഐറ്റം ഉണ്ടെന്നു ആകെ ആകാംക്ഷ ഞാന്‍ ചോദിച്ചു മതുരമാണ്, ചോറിനു കൂടെ വെണോ അതോ കയിഞിട്ടൊ
ചോറിന്നു കൂടെ തന്നെ ഇങോട്ട് പൊരട്ടെ എന്ന് അദ്ദേഹം പരഞ പ്രകാരം ഞാന്‍ വിളംബി
..........അദ്ദേഹത്തിന്റെ കണ്ണൊന്ന് തള്ളി ......വയക്ക് കേള്‍ക്കും തീറ്ച്ച......എന്റെ കാദ് അതിന്നായ് ഞാന്‍ ശരിപ്പെടുതതി വെചു.......
" മ്മ്മ്മ്മ്മ്മ്മ്................നല്ല സ്വാദുണ്ട് ........മ്മ്മ്മ്ം.....നിനക്ക് ഇത്രയൊക്കെ പാചകം അറിയാമൊ.........
എന്നിട്ടാ................"

ശരിക്കും ഞാന്‍ വിലസിയില്ലെ............................
വിലെസിയെന്നു മാത്രമല്ല കസറുകതന്നെ ചെയ്തു.........................
..........."നിനക്ക് പറ്റിയ പണി ഇതുതന്നെ......."
...........നീയിനി ജോലിക്കൊന്നും പൊകെണ്ടെടീ......ഇന്നത്തെ പോലെ എന്നും ലീവെടൂത്ത് ഇവിടെ ഇരുന്നൊ.......അതാ നിനക്ക് നല്ലത്........."
അങനെ ഞനൊരു അടുക്കളക്കാരിയായ്................എന്റെ ഭര്‍തതാവിന്റെ പ്രിയപ്പെട്ട അടുക്കളക്കാരി................................

Wednesday, June 4, 2008

"കൊങ്ങം വെള്ളം"......ദി 'ഉത്സവം' ഓഫ് ചേന്നമംഗല്ലൂര്‍ " -2

മഴക്കാലമായ്, ചേന്നമംഗല്ലൂരിൽ  എല്ലാവരും ഇനി കൊങ്ങംവെള്ളം കുത്തി ഒലിച്ചു വരുന്ന തോടുകളിലും വയലുകളിലും നോക്കി  നില്‍ക്കുന്നുണ്ടാവും.
ഉരുൾ പൊട്ടലുണ്ടായാലും ശക്ത്തിയായ് മഴപെയ്താലും ഈ തോടുകളിലൂടെ വെള്ളം അടിച്ച് കയറും. കുട്ടികളും വയസ്സന്മാരുമൊക്കെ ചൂണ്ടലും വലയുമൊക്കെ ശെരിയാക്കി വെക്കും.
നാടിന്റെ അറ്റത്തായി നില്‍ക്കുന്ന ഒരു ചെറിയ അങ്ങാടിയുണ്ട് ഇവടത്തെ പീടികയിലെ കാക്കമാര്‍ സാധനങ്ങള്‍ മുകളിലേക്ക് കഴറ്റാനുള്ള സംവിധാനം ചെയ്ത് വെക്കും കൂട്ടത്തില്‍ വയലിന്നടുത്ത് വീടുള്ളവരും. അതില്‍ ഞങ്ങളുടെ വീട് ആദ്യം കാലിയാക്കേണ്ട കൂട്ടത്തില്‍ വരും...എന്നാലുണ്ടോ വല്ല കൂസൽ.
തോടുകളിലൂടെ പുഴനിറഞ്ഞൊഴുകുന്ന വെള്ളം പാടങ്ങളിലേക്കും പിന്നെ അതിനോടൊട്ടിനില്‍ക്കുന്ന പറമ്പിലേക്കും കയറും. പിന്നെ റോഡിലേക്കും വീട്ടിലേക്കുമൊക്കെ ആശാനങ്ങ് കേറിവരും...

പാടത്ത് മുട്ടെറ്റം വെള്ളമുള്ളപ്പോല്‍ പോലും മൂപ്പര്‍ക്ക് ഭോറടിക്കില്ല കുട്ടി കുറുമ്പന്മാരും കുരുമ്പികളും കാണും നിറയെ. വെള്ളം കൂടിയാലും അവരവിടെ കാണും, (എന്നെപോലെ ) നീന്തമറിയില്ലെന്ന ചിന്തയൊന്നും കൊങ്ങം വെള്ളം വന്നാല്‍ ആരെയും അലട്ടില്ല. വാഴകൊണ്ടൂണ്ടാക്കിയ 'പാണ്ടി'യും പല നിറത്തിലുള്ള റ്റൂബുകളും കന്നാസുമൊക്കെയായ് എല്ലാവരും ഇറങ്ങും, നാടുമൊത്തം ഒരു വാട്ടര്‍-തീം പാര്‍ക്കാകും.

വീട്ടുമുറ്റത്തേക്ക് കയറാന്‍ ഒരുങ്ങി നില്‍ക്കുന്ന വെള്ളത്തിനെ കയറ്റാന്‍ ഞാന്‍ ഒരുപാട് ചാലുണ്ടാക്കികൊടുത്തിട്ടുണ്ട്. വെള്ളം മുറ്റത്തെത്തിയാല്‍ പറയണ്ട വീടിന്റെ കോലായില്‍ നിന്നും ഒറ്റ ചാട്ടമാണ്...അങ്ങനെ അങ്ങനെ...

മരങ്ങളും ഇടവഴിപാതകളും കടന്ന് വെള്ളം വിശാലമായ കായല്‍ തീര്‍ക്കും. മഴ പെയ്യുമ്പോൾ വെള്ളത്തില്‍ കഴുത്തെറ്റം മുങി നില്‍ക്കാന്‍ എന്ത് രസമാണെന്നറിയോ... ആ നിമിശത്തിന്റെ സൗന്ദര്യവും സന്തോശവും ഒരോ മനുഷ്യനും അറിഞ്ഞിരുന്നെങ്കിൽ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്, കാരണം, പറഞ്ഞറിയിക്കാൻ അറിയില്ല. പ്രക്രതിയുടെ വികൃതിയിലൊരു നിർവൃതി...

ചേന്നമങ്ങല്ലൂരിലെ ഓരോരുത്തര്‍ക്കുമുണ്ടാകും പറയാന്‍ കൊങ്ങം വെള്ളത്തെ പറ്റി...

രാഷ്ടീയവും മറ്റുമായ് പരസ്പരം പാരവെച്ചു കഴിയുന്ന എല്ലാരും അതൊന്നും മനസ്സില്‍ വെക്കാതെ കൊങ്ങം വെള്ളം ഉത്സവമാക്കുനത് ഞാന്‍ കണ്ടിട്ടുണ്ട്.
നാട്ടിലെ പകുതി മുക്കാല്‍ ചെറുപ്പകാരും ഗല്‍ഫിലാണ്...കൊങ്ങം-വെള്ളം കണക്കാക്കി വരുന്നവരാണ് മിക്കവാറൂം പേര്‍.

സ്കൂളീനും ഗതാഗതത്തിനും എല്ലാം അപ്പൊ അവധിയായിരിക്കും നാട്ടില്‍...വലിയ മണൽ തോണികൾ  റോഡിലിറങ്ങും. കുട്ടികളും വയസ്സന്മാരും എല്ലാം കളിച്ചുല്ലസിച്ച് പുഴയായ റോട്ടിൽ കാണും.
വെള്ളം ഇറങ്ങിപോകുന്നത് വിശമത്തോടെ ഞാനുള്‍പ്പെടെ പലരും തോട്ടുവക്കില്‍ നോക്കിനിന്നിട്ടുണ്ട്.

" കൊങ്ങംവെള്ളം  ചേന്നമങ്ങല്ലൂരിന്റെ ഉത്സവം തന്നെ..."

Wednesday, April 30, 2008

"കൊങ്ങം വെള്ളം"......ദി 'ഉത്സവം' ഓഫ് ചേന്നമംഗല്ലൂര്‍

എങ്ങനെ തുടങ്ങണമെന്നറിയില്ല. എന്റെയും എന്റെ പ്രിയപ്പെട്ട നാട്ടുകാരുടെയും സിരകളില്‍ ഒരേ പോലെ ഒഴുകുന്ന ഉന്മാദമാണ്  കൊങ്ങംവെള്ളം. ചേന്നമംഗല്ലുര്‍, എഴുത്തിന്റെ വഴിയില്‍ പോയ ഇവുടുത്തുകാരിൽ പലരും ഒരിക്കലെങ്കിലും എഴുതുകയോ എഴുതണമെന്ന് കരുത്തുകയോ ചെയ്യുന്ന വിഷയം. ഒരിക്കലും നാട്ടിലെ വെള്ളപൊക്കത്തിന്റെ ഹരം അതിന്റെ പൂര്‍ണതയിൽ പകര്‍ത്താനാവില്ലെന്നറിഞ്ഞുകൊണ്ടൊരു പരീക്ഷണമാണ് ഈ കുറിപ്പ്.


ചേന്നമംഗല്ലുര്‍, എന്റെ നാട്,
പ്രകൃതി തന്നെ അതിരുകള്‍ വരച് ബൂഗോളത്തില്‍ ഒപ്പുവെച്ച  ഒരു ചെറിയ ഗ്രാമം. ഇവിടെ പ്രകൃതി അതിരുകള്‍തീര്‍ത്തത് നദികള്‍കൊണ്ടാണ്, ഇരുവഴിഞ്ഞി എന്ന് എല്ലാവരും ഗൗരവമുണ്ടാക്കി പറയും, തേത്തുംകടവ്(തയ്യത്തും കടവ്), തൃക്കേത്ത്, മുസ്ല്ല്യാര്‍കടവ്, എന്നിങ്ങനെ 'ഞ്ഞമ്മളെ' എന്ന് ക്കൂട്ടി നാട്ടുകാര്‍ ഓമനപ്പേരായിവിളിക്കുന്ന കടവുകൾ ഏറെ. ഓരോ പേരിനുമുണ്ട് ഓരോ ചരിത്രം പറയാന്‍, തേത്തുംകടവ് പ്രഥാനകടവായിരുന്നെങ്കില്‍ വേലത്തുംകടവു വേലന്മാരുടെതും തൃക്കേത്ത് നമ്പൂതിരിമാരുടെയും മുസ്ല്ല്യാര്‍കടവ്മുസ്ല്യാരുടെയും സ്വകാര്യ സ്വിമ്മിങ് ഏരിയ ആയിരുന്നത്രേ പിന്നീടീ പേരുകള്‍ നിലനിന്നുപോന്നുവെങ്കിലും ഇരുവഴിഞ്ഞിയുടെ ഒഴുക്കിനൊത്ത് ആചാരങ്ങളില്ലാതായപ്പോ ഇവ നാട്ടിലെ പ്രഥാന വില്ലന്മാരായ വികൃതി കുട്ടികല്‍ ഒന്നടക്കി ഭരിച്ചു.

പുഴ കുഞ്ഞു ശിഖരങ്ങള്‍ തീര്‍ക്കുന്ന പോലെ ചെറുമീനുകളരിക്കുന്ന തോടുകളുണ്ട്, അവ നടവഴിപ്പാതകള്‍ക്കുള്ളിലൂടെ നുഴഞ്ഞുകയറി വലിയ നെൽ  വയലുകളില്‍ വന്നുചേറും. ഓരോ ഋതുക്കളും മാറിവരുമ്പോൾ  വയലുകളുടെ നിറങ്ങളും നനവും മാറിവരും, അതിന്ന് ഞരമ്പുകളായി വേനലിലും പരല്‍മീനുകള്‍ പായുന്ന തോടുകല്‍ വറ്റാതെ നില്‍ക്കും. വയലിന്റെ അറ്റത്ത്  കാലുകുത്തിയാൽ  ആണ്ടുപോയി പുഴയിൽ പൊങ്ങുമെന്ന് പറയപ്പെട്ടിരുന്ന ‘ഞൂനിയും (ചതുപ്പ്)ഉണ്ട്.

നെല്പാടങ്ങള്‍ക്ക് അതികം അകലെ അല്ലാതെ നില്‍ക്കുന്ന കുത്തനെ നില്‍ക്കുന്ന കുന്നുകളുണ്ട്. ചെമ്മണ്‍പാതകള്‍, മുടി നെറുകേ എടുത്ത് വാര്‍ന്ന് നില്‍ക്കുന്ന പൊലെ രണ്ടു ഭാഗ്ങ്ങളിലും പറങ്കിമാവുകല്‍നിറഞ്ഞുനില്‍ക്കുന്ന വഴികൾ. അത് ചെന്നെത്തുക ഒരു കുന്നിന്‍പ്പുറത്താണ്‍. പച്ചപുല്ലുകളും കുറുക്കന്‍പുല്ലും കാക്കപൂവും നിരഞുനില്‍ക്കുന്ന കുന്നിൻ  മൈദാനം, ഇടക്കിടെ പാറക്കെട്ടുകളും  സ്വതത്രമായി മേഞ്ഞുനടക്കുന്ന പശുക്കളുമുണ്ടാകും 

ഇതായിരുന്നു എന്റെ കുട്ടികാലം കണ്ട ചേന്നമംഗല്ലുരിന്റെ ചിത്രം, അന്ന് വേനലിൽ കൊയ്ത്ത് കഴിഞ്ഞ് പാടം വരണ്ടു തുടങ്ങുമ്പോള്‍ അരുകിലായ കുറ്റികാട്ടില്‍ പതിയിരിക്കുന്ന തെച്ചികായകളും കുഞ്ഞി പല തരം പേരറിയാത്ത കുഞ്ഞി പൂക്കളും ഉണ്ടാകും. അവിടെ കളിക്കാൻ  നാട്ടിലെ മുഴുവന്‍ പിള്ളേരും വൈകുന്നേരങ്ങളില്‍ അവിടെ എത്തും. ഒരുപാട് കുട്ടികളുണ്ടാകും, ഒരോരുത്തരും ഇഷ്ട്ടമ്മുള്ള കളികളിൽ ഏർപ്പെട്ടിട്ടുണ്ടാവും. എനിക്കും എന്റെ കൂട്ടുകാരികള്‍ക്കും പ്രധാന പണി തെച്ചിക്കായ പരിക്കലും എണ്ണിനോക്കി  തിന്നുകയും എന്നതുമായിരുന്നു. ചിലപ്പോൾ  ഒരു പടക്കുള്ള ആളുകള്‍ ഉണ്ടാകും എല്ലാരും കൂടി 'രക്ഷ' കളിക്കും. ചിലപ്പൊ കണ്ണാന്‍ഞ്ചുട്ടി മീനുകളെ പിടിക്കും മറ്റു ചിലപ്പൊ വല്യ കാക്കമാരുടെ ക്രിക്കറ്റ്കളി നോക്കിനില്‍ക്കും അതുമല്ലെങ്കില്‍ കളിമണ്ണ് ഉരുട്ടി വീട്ടില്‍ കൊണ്ട്പോയി കൈകൊണ്ട് കുഞ്ഞിപാത്രങ്ങളുണ്ടാക്കും. ചോറും കൂട്ടാനും കളിക്കാന്‍......പിന്നെ ..,അങ്ങനെ പറഞാല്‍ തീരാത്ത കുറെ കളികളും കഥകുളുമുണ്ട് .

വേനല്‍ കഴിഞ്ഞ് കാലം മഴയ്കായ് ഒരുങ്ങുമ്പോളാണ്  "പൂരം", ചേന്നമംഗല്ലുരിന്റെ യതാര്‍ത്ഥ നായകന്‍ എത്തും "കൊങ്ങം വെള്ളം...കൂ യ്..."
അമ്പലോത്സവങ്ങള്‍ നാട്ടില്‍ കുറവാണ്‍ അല്ലെങ്കില്‍ ഇല്ലെന്നു തന്നെ പറയാം, അതിന്നായി അതിര്‍ത്തിനാടുകളിലേക്ക് പോകണം. അതൊക്കെ ആൺകുട്ടികൾക്ക് മാത്രം പറഞ്ഞിട്ടുള്ളതായിരുന്നല്ലോ! പക്ഷെ മഴക്കാലമായാല്‍....മൊത്തത്തിൽ ഉത്സവമല്ലെ നാട്ടില്‍...
(തുടരും)

Thursday, April 17, 2008

ആഴമെന്തെന്നറിയാതെ......

ജനല്പാളികള്‍ക്കുള്ളീലൂടെ മഴക്കുഞ്ഞുങ്ങള്‍ അവളെ കരഞ്ഞുവിളിക്കുന്നുണ്ടായിരുന്നു.അഴിഞ്ഞുകിടക്കുന്ന വസ്ത്രം മാറിലേക്ക് വലിച്ചുടുത്ത് ജനല്‍കമ്പികളില്‍ ചാരിനിന്ന് അവയെ ഒരു നറുപുഞ്ചിരിയോടെ നോക്കിനിന്നു.ആ കണ്ണീരിന്റെ ശ്രുതിയും താളവും തന്നിലേക്കവള്‍ ചേര്‍ത്തു.

ശ്രുതി പിഴക്കുന്നു, ഗന്ധം മാറിവരുന്നു.അവളുടെ കണ്ണുകള്‍ ഉരുണ്ടു മറിഞ്ഞു.
താഴെ ഒരുപാടു താഴെയായ് ഒരു ഗര്‍ത്തം കണ്ടു.ചീഞ്ഞു നാറുന്ന ചോരയും ചലവുമുള്ള ഒരു പടുകുഴി,....
അവള്‍ കണ്ടു പുഴുവരിക്കുന്നപോലെ കുറേ നഗ്നരൂപങ്ങള്‍.

അവളുടെ കണ്ണുകള്‍ എന്തെന്നറിയാതെ അതിലേക്ക് ചൂഴ്ന്നുനോക്കി കാതുകള്‍ക്ക് അകലെയെവിടേയോ ഞരക്കം കേട്ടു മരണത്തിണ്ടെതല്ല അതിലും ദുസ്സഹമായ മറ്റെന്തിന്റെയോ..........കണ്ണുകള്‍ക്ക് കാണാമായിരുന്നു കാഴ്ച്ചക്കടുത്തുള്ള ആ രൂപങ്ങളുടെ ദീനവിലാപം. ഒരു തിരിച്ചുവരവിന്നായ് നീട്ടിയ പൊള്ളിപഴുത്ത കൈകളില്‍ എന്നോ തേച്ചുമിനുക്കിയ സൗന്ദര്യം ഒളികണ്ണിട്ടുനോക്കിയിരുന്നു.കാഴ്ച്ചക്കകലെയായ് ഗര്‍ത്തത്തിന്റെ ആഴങ്ങളില്‍ വൃത്തികെട്ടരൂപങ്ങള്‍ അട്ടഹസിച്ച്ചുകൊണ്ടേയിരിക്കുന്നു.......

അവളുടെ ഹൃദയം അവളുടേ കൈകള്‍ക്കു മുന്നെ സഹായത്തിന്നായ് നീട്ടിനിന്നു,അവളുടെ പാതങ്ങള്‍ പൊള്ളിപഴുത്ത കൈകള്‍ക്കെത്തിപിടിക്കാമെന്നായ്.................കണ്ണൂകള്‍ക്ക് കണാമായിരുന്നു ,കാഴ്ച്ചകളെല്ലാം അടുത്തു വന്നു.അവളുടെ മങ്ങിയ നഗ്നമായ കണ്ണുകള്‍ കരഞ്ഞു.......
പൊഴിഞ്ഞുവീണത് കയ്പ്പാര്‍ന്ന ചൂടുള്ള ചോരയായിരുന്നു......

അവളുടെ പാതങ്ങളെ തൊട്ടുഴിയുന്ന പൊള്ളിപഴുത്ത കൈകള്‍ ദുര്‍ഗന്തമുള്ള പിശാപ്പൂ ചിരിക്കും പോലെ ചിരിചു.....
.............തിരിച്ചുവരവില്ലാത ആഴത്തില് അവര്‍ അട്ടഹസിചു കരയുന്നു,... കരയുകയായിരുന്നു എപ്പൊയും.......
...............കാലുകള്‍ വഴുതി ഗര്‍ത്തത്തിന്റെ ആഴങ്ങളിലുള്ള മതിലുകളുടെ വഴുവഴുപ്പ് അവളറിഞുകൊണ്ടിരുന്നു.
"ഏയ്"
പിന്നില്‍ നിന്നയാള്‍ കാലുകള്‍ നീറായി പോലെ ചുറ്റിവരിഞ്ഞു ആഴമെന്തെന്നറിയാതെ അവള്‍.........

Wednesday, April 16, 2008

നിയോഗത്തിലേക്ക്.......

അറിയില്ല,
ഞാന്‍ പതറുകയാണോ എന്ന്...
പതനത്തിലേക്ക്
എന്റെയക്ഷരങ്ങള്‍ക്ക് ഘനമില്ല
ആകര്‍ഷകമായ മിഴികളില്ല
അതിന്റെ കാഴ്ച്ചകള്‍ മങ്ങും പോലെ..


എന്റെ മഷിത്തുള്ളികള്‍ക്ക്
നിയോഗമായി എതോ അക്ഷരശകലങ്ങള്‍
എവിടെയോ മറഞ്ഞുകിടക്കുന്നപ്പോലെ....
മനസ്സ് മന്ത്രിച്ചുകൊണ്ടേയിരിക്കുന്നു.


എവിടെയോ മറഞ്ഞു നില്‍ക്കുന്നു
ഞാനറിയാതെ എനിക്കായ്....
ഏതോ മനസ്സിന്റെ പഴുപഴുത്ത മുറിവുകളിലോ
അതോ,
പരുന്തുകള്‍
കാവല്‍ നില്‍ക്കുന്ന മാംസകഷണങ്ങളെക്കുറിച്ചോ......

അറിയില്ല അതെന്തെന്ന്....
എങ്കിലും വിശ്വസിക്കുന്നു
അങ്ങനെയെന്തോ ഒന്ന്
കരിയിലകള്‍ക്കുള്ളിലോ മറ്റോ
മറഞ്ഞുകിടക്കുന്നുണ്ടെന്ന്.....


പക്ഷെ,
ആ അക്ഷരങ്ങള്‍ എന്നെ എത്തിപ്പിടിക്കും മുന്നെ
എന്റെ വാക്കുകള്‍ മങ്ങിയാല്‍...
നനുത്ത മണ്‍കൂനകള്‍ പോലും അശ്ലേഷിക്കാതെ
ഒരുപക്ഷെ അത് ജീര്‍ണിചുപോകും..........

അറിയില്ല,
എന്റെ നിയോഗമെന്തെന്ന്,
എന്റെ പേനയുടെ ചലനം നഷിക്കുമോയെന്നും........

തെളിയാത്ത രൂപം

മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ 2006ല്‍ വെളിച്ചം കണ്ട മറ്റൊരു കവിത................


ഒറ്റ്പ്പെടലിന്റെ
കൂറ്ത്ത നഖങ്ങള്‍ക്കിടയില്പ്പെട്ട്
ശ്വസിക്കുന്ന വായുവെപ്പോലും
അറച്ചുപോകുന്ന നേരങ്ങളില്‍
ഞാന്‍ കാണാറുണ്ട്
മുടിനാരിഴകള്‍കൊണ്ട് സ്വയം മറച്ച്
ഇരുട്ടിലേക്ക് ഒതുങ്ങിയ ഒരു രൂപം
മൂറ്ച്ചയുള്ള കുപ്പിച്ചില്ലുകള്‍
ശരീരത്തിലേക്കാഴത്തിലിറങ്ങി നോവിച്ചിട്ടും
ഗദ്ഗദപ്പെടാന്‍ മറന്നുപോയ ഒന്ന്
വ്യക്തമല്ലാത്ത ഒരു രൂപം
പലപ്പോഴുമെന്റെ കണ്ണുകള്‍
അവളിലേക്ക് ചൂഴ്ന്നിറങ്ങിയിട്ടുണ്ട്...
ആ മുഖം
എന്റേതു തന്നയല്ലെ എന്നറിയുവാന്‍.....

Tuesday, March 18, 2008

എന്റെ രഞ്ചു മിസ്സിനെ ആരെങ്കിലും അറിയുമോ........

വീടിന്നടുത്ത സ്കൂള്‍, ബെല്ലടിക്കുമ്പോല്‍ ഓടിയാല്‍ മതി.......നാലാം തരം വരെ അവിടെ, ഓര്‍മയില്‍ സൂക്ക്ഷിക്കാന്‍ ഒരുപാടുണ്ട് .....അക്കൂട്ടതില്‍ പ്രഥമം എന്റെ പ്രിയപ്പെട്ട കുറച്ച് ടീചര്‍മാരാണ്‍ കെ.ജി ക്ലാസില്‍ പടിപ്പിച്ച ജാന്‍സി മിസ്സ്,ഒന്നാം ക്ലാസ്സില്‍ പറ്റിപ്പിച്ച ത്രിശൂര്‍ക്കരി പ്രിന്‍‍സി മിസ്സ്,ജെസിന്ത മിസ്സ്,ഷൈലജ മിസ്സ്...............പിന്നെ എന്റെ പ്രിയപ്പെട്ട രഞ്ചു മിസ്സ്.

എന്റെ ഓര്‍മ ശരിയാണെങ്കില്‍ രഞ്ചു മിസ്സ് ആലുവക്കാരിയായിരുന്നു. അവരെങ്ങനെ കോഴിക്കൊട്ടെ ഈ ചെറിയ ഗ്രാമത്തിലെ ചെറിയ സ്കൂളില്‍ വന്നു എന്നെനിക്കറിയില്ല.

നന്നായി പഠിപ്പിക്കുകയും നൂള്ളുകയും അടിക്കുകയും ഒക്കെ ചെയ്യുമായിരുന്നെങ്കിലും......ഞ്ഞങ്ങള്‍ക്കൊക്കെ വളരെ ഇഷ്ട്ടമായിരിന്നു മിസ്സിനെ...കാരണം വേറെ ഒന്നുമല്ല ഞങ്ങളുടെ കൂടെ കളിക്കുകയും....കളീപ്പിക്കുകയും ഒക്കെ ചെയ്യുമായിരുന്നു.
ഒരു ദിവസം ഞാനോര്‍ക്കുന്നു,girls and boys വേറെവേറെ കളിക്കുകയായിരുന്നു അടികൂടാന്‍ മാത്രമായിരുന്നു ഒരുമിക്കുക.....അന്ന് രഞ്ചു മിസ്സ് മുന്‍‌കൈയെടുത് എല്ലാവര്‍ക്കും ഒരുമിച് കളിക്കാം എന്ന് തീരുമാനത്തിലെത്തി...boys ക്രിക്കറ്റ് കളിക്കാം എന്ന് പറഞ്ഞു girls സമ്മതിച്ചില്ല അവസാനം ഞാനും രഞ്ചുമിസ്സും ബൊയ്സും ക്രിക്കെറ്റ് കളീക്കാന്‍ പോയി എനിക്ക് ക്രിക്കെറ്റ്നോടുള്ള ഇഷ്ട്ടം കൊണ്ടൊന്നുമല്ല അന്ന് ഞാന്‍ പൊയത് രഞ്ചു മിസ്സ്ന്റെ കൂടെ കളിക്കാന്നായിരുന്നു..........

ദിവസങ്ങളൂം മാസങ്ങളും അങ്ങനെ കടന്നു പോയി.....കുറച്ച് നാളായ് മിസ്സിനെ സ്കൂളില്‍ കാണുന്നില്ല.....എല്ലാര്‍ക്കും വിശമമായ്.നമ്മളൊട് പറയാതെ മിസ്സ് പോകുമൊ....പിന്നീടറിയാന്‍ പറ്റി മിസ്സിന്റെ അമ്മ മരിച്ചു എന്ന്....

കുറച്ച് ദിവസത്തിനു ശേഷം ഒരു കാറില്‍കുറച്ച് പേര്‍‌ വന്നിറങ്ങി ......ക്ലാസ് ജനലിലൂടെ ഞ്ഞങ്ങള്‍ എല്ലരും ഏന്തി നോക്കി .....രഞ്ചു മിസ്സും ഇറങ്ങി....ഞങ്ങല്‍ സന്തോഷിച്ചു.....മിസ്സ് ആകെ ക്ഷീണിച്ചിരുന്നു
.റിസയ്ന്‍ ചയ്യാന്‍ വന്നതായിരുന്നു അവര്‍ എന്നറിയാന്‍ പറ്റി

ഞങ്ങളോടാരോടും പറയാതെ മിസ്സ് പൊയി അന്നൊരുപാട് വിശമിച്ചു.......................
പിന്നിട് ഒരു വര്‍ഷത്തിനു ശേഷം ഞാനന്ന് നാലാം ക്ലാസ്സില്‍.... പുതിയ റ്റീച്ചര്‍ സോഷ്യല്‍ ക്ലാസിന്‍ വരുമെന്നറിഞു......
.....................വന്നത് ഞങ്ങളുടെ പ്രിപ്പെട്ട രഞ്ചു മിസ്സയിരുന്നു....
നാലാം ക്ലാസ്സ് കയിഞാല്‍ വേറെ സ്കൂളിലേക്ക് മാറണം.....ആ സ്കൂളും അവിടത്തെ ടീച്ചര്‍മാരെയും രഞ്ചുമിസ്സിനെയും വിട്ടു പോകാന്‍ ഒട്ടും ഇഷ്ട്ടമുണ്ടായിരുന്നില്ല.......'GOOD HOPE' അതായിരുന്നു ഞങ്ങളൂടെ സ്കൂള്‍ നല്ല ആശകളും ആശയങ്ങളും തന്ന സ്കൂള്‍‍ വിടാനായ്.....പക്ഷെ രഞ്ചു മിസ്സ് ഞങ്ങള്‍ക്കുമുമ്പെ പോയി....ഇത്തവണ ഞങ്ങളോട് യാത്ര പറഞു......ഞ്ഞങ്ങള്‍ക്ക് ഉപദേശങ്ങള്‍ തന്നു...നെറുകയില്‍ തലോടി.......മീസ്സിന്റെ അദ്ദ്രസ്സ് തന്ന് എയുത്തയക്കന്‍ പറഞു......................

ആ വര്‍ഷം ഞങ്ങളും(me,naja,salwa,sharmina,safnas,basil,irshad,anoop,shafi,febin)സ്കൂളിന്റെ പടിയിറങ്ങി.

........പുതിയ്യ സ്കൂളീല്‍ ഞങ്ങള്‍‍ വീണ്ടും ഒരുമിച്ചു രണ്ടു മൂന്ന് പേരൊഴികെ ആ വര്‍‌ഷം എനിക്കും ബാസിലിനും മിസ്സിണ്ടെ എഴുത്തുണ്ടായിരുന്നു ബാക്കി എല്ലാവരുമായ് പങ്കുവെക്കാന്‍ പറഞ്ഞു നന്നായി പഠിക്കനം എന്നും കൂടെ കുറെ നെയ്ം സ്ലിപ്സും ഉണ്ടായിരുന്നു....................അന്ന് മറുപടി അയച്ചു...........................

പിന്നീട് എഴുത്തും ഇല്ല മറുപടിയും ഇല്ല.....അദ്ദ്രെസ്സ് ഞങ്ങളുടെ കയ്യില്‍ നിന്ന് നഷ്ട്ടപ്പെടുകയും ചെയ്തു...പഴയ സ്കൂളില്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്കും അറിയില്ല.......................................
..........ഇന്ന് മിസ്സ് എവിടെയായിരിക്കും.....കല്യാണമൊക്കെ കയിഞ്ഞ് കുട്ടികളുമായ് സുഖമായ് എവിടെയെങ്കിലും ഉണ്ടാകും........എന്നെയും എന്റെ കൂട്ടുകാരെയുമെന്നെങ്കിലുമൊക്കെ ഓര്‍ക്കുന്നുണ്ടാകുമായിരിക്കും.........

വെളിച്ചം കണ്ട ആദ്യ കവിത.....



മനസ്സിന്റെ മൗനത്തിലെവിടെയോ
ഉണങ്ങാത്ത മുറിവുകളിലെവിടെയോ
വ്രിത്തികെട്ട ഒരു വേദയായ്
ഇറ്റക്കിടെ അത് പതുങ്ങിനോക്കുന്നു.


ഇലകൊഴിയുന്ന ശിശിരത്തിലും
തണുത്ത രാവുകളുള്ള ഹേമന്തത്തിലും....
ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പോലും
അതെന്നെ ഒറ്റപ്പെടുത്തുന്നു.
ഹൃദയം ഇടുങ്ങിയ പാറക്കെട്ടുകളായ്
എന്നെ ശ്വാസമ്മുട്ടിക്കുന്നു.


പൂര്‍നേന്തുവും മഴയുമെന്നില്‍
ആശ്വാസമാകുന്നില്ല.
തീക്ഷ്ണമായ ആ വികാരത്തില്‍
സ്വയം നിലതെറ്റിവീഴവെയും
ഞാനറിയാതെ എവിടെയോ
ഒരു സുഗന്ധം,മരണത്തിന്റെ
നേര്‍ത്ത സുഖം
ജീവിതമായ കയതോടുള്ള
ഭയം ഉണര്‍ന്നിരിക്കുന്നു.

ഉറവുപൊട്ടുന്ന പനിനീരും
കുഞുകുഞിഷ്ട്ടങ്ങളും
ഞാന്‍ കാണാതെ മറഞു പോയി,ഭയം.


എല്ലാം മറന്ന്,
ഉറക്കമാകുന്ന മരണത്തില്‍
ജീവിക്കവെ
വീണ്ടും
അര്‍ഥമില്ലത്തൊരു സ്വപ്നമായ്
കടുത്ത തനുപ്പിലും
വിണ്ടൂകീറിയ നിലങ്ങളിലേക്ക്
ഞാന്‍ വഴുതു വീഴുന്നു
ഉണരുമ്പോള്‍ ഞാനറിയുന്നു
അതെന്റെ ഉള്‍മനസ്സിന്റെ
വെന്തുനീറുന്ന ഭയമായിരുന്നു എന്ന്.


ഉണരുമ്പോള്‍ കതില്‍ കേള്‍ക്കുന്ന
ദേവാലയ ഗീതവുമിന്നെന്നില്
എന്തിനെന്നറിയാതെ
രക്തഗന്തമുള്ള വികാരമുണര്‍ത്തുന്നു
ഭയം എന്ന വികാരം,
ഇവിടെയും വിജയിക്കുന്നു.

Tuesday, March 11, 2008

മഴയെ പ്രണയിച്ച വേനല്പ്പൂവ്....

കാഴ്ച്ചയില്‍ നീ വെറും മഴനൂലുകള്‍
കൈപിടിയില്‍ ജലകണങ്ങളും
എന്നിട്ടും എന്റെ മസ്തിഷ്ക്കത്തില്‍
നീ പ്രണയം,
അതുകൊണ്ട് വിരഹവും നീ തന്നെ
നീ ഇല്ലാതാകുംതോറും
എന്റെ പ്രാണാക്ഷരങ്ങളും
മൗനനൊമ്പരങ്ങളും
മരണത്തെ പ്രണയിക്കുന്നു........

* * *
നീ പെയ്തിറങ്ങുമ്പോള്‍
എന്റെ നാളങ്ങളോരോന്നും
നിന്നോട് എന്തോ പറയാന്‍ വെമ്പുന്നു.
നിന്റെ മര്‍മരം
എന്നോട് വാചാലമാകുന്നു
മഴ, സാഫല്യമാണ്‍

ഞാനീ ജന്മം...
നിന്റെ ആയുസ്സിന്നായ്
പ്രാര്‍ത്തിച്ചു.....
നിന്റെ മരണം
ഞാനാഗ്രഹിച്ചില്ല..
നീ തോരാതെ പെയ്യുമോ
ഇന്നും എന്നും

* * *
ആകാശത്തിന്റെ ദര്‍പ്പണത്തില്‍
എന്റെ വര്‍ണ്ണം ഇല്ലാതാവും വരെയെങ്കിലും
ഞാന്‍ നിന്നെ ക്കുറിച്ച്...
നിന്റെ നേര്‍ത്ത നൂലുകളെ ക്കുറിച്ച്
വാചാലയായ്ക്കൊള്ളട്ടെ
ആരുമറിയാതെ ഞാന്‍ നിന്നോട് പറഞതും
നീ എനിക്കായ് മാത്രം
പറഞുത്തന്ന രഹസ്യങ്ങളും..
.....നിന്റെ കണ്ണൂകളീലെ തിളക്കം കണ്ടല്ല..
പക്ഷെ അറിയില്ല
ഞാനെന്തിനേറെ നിന്നെയിഷ്ട്ടപ്പെടുന്നുവെന്ന്
നേര്‍ത്ത നൂലുകളായ്
പെയ്തിറങ്ങുമ്പോള്‍
നീ എനിക്ക്
അനുഭൂതിയാണ്‍
ദൈവീകമായ.....
അനുഗ്രഹവും ....ആശ്വാസവും.

* * *
നീ മേഘങ്ങളായ് മൂടിനില്‍ക്കവെ
എന്റെ ഹൃദയം വിങ്ങാറുണ്ട്
പേരെടുത്തു പറയാനാവാത്ത വേദന
ബാല്യത്തില്‍ മരണം
വിരഹമായ് കൗമാരതിലും....
മൂടിക്കെട്ടിയ മേഘങ്ങ്ങള്‍
നീയായ് പയ്തിറങ്ങുമ്പോള്‍..
നീ നിന്റെ തന്നെ സാഫല്യമാകുന്നു
നിന്റെ സാഫല്യം എന്റെ പ്രണയവും
നീ മണ്ണീന്നുള്ളം നനക്കുമ്പോള്‍
എന്റെ നീറിവെന്ത...
വേദനകല്‍ മായുന്നു....

* * *
നിന്നെ ഞാന്‍ പ്രണയിച്ചു
നീയെന്നെയറിഞു പെയ്തു
ഞാന്‍ കരയുമ്പോള്‍
നീ പേമാരിയായ്
എന്റെ തേങ്ങല്‍
എന്റേ കാതുകല്‍ക്കുപ്പോലും
നീയന്യമാക്കി..ൊന്നു മാത്രം ചോദിക്കുന്നു
നീ എന്റെ വേദനകള്‍ നിണ്ടേതാക്കിയൊ
വേദനകല്‍ ഒപ്പിയെടുത്ത് നീയെത്താന്‍
ഒരുപാട് വയ്കുന്നു....
എന്റെ വേദനകള്‍
എന്നും എന്റെതു മാത്രമായ്ക്കൊള്ളട്ടെ...
എന്റെ സ്വകാര്യതയില്‍ വിങ്ങിപ്പൊട്ടട്ടെ...
എങ്കിലും നിന്നെ ഞാന്‍ പ്രണയിക്കും
കാരണം നീ മഴയാണ്‍
നീ തന്നെ കണ്ണീരാണ്‍, സാന്ത്വനവും
നീ പെയ്ത് മടങ്ങിടുമ്പോള്‍
എന്റെ കണ്ണുകളീള്‍ നീ പെയ്യും...
നീ ഒടൂങ്ങരുത്..
എന്റെ കണ്ണൂകളടയും മുമ്പ്.....


* * *
നിയെനിക്ക് സ്വാര്‍ഥതയാണ്‍
നീയെന്റെ താേന്ന വിശ്വാസവും...,
നീ വാനോടിയുകി ചേര്‍ന്നാല്‍
അന്ന്,
എന്റെ കണ്ണുകള്‍ അന്ധവും
കാതുകല്‍ മൂകവുമായിരുന്നെങ്കില്‍...
.....................................
മഴ,
നീ എന്റെ പ്രണയം.

മഴയായ്.....

ജനനവും മരണവും
പ്രണയവും വിരഹവും
..ഏതോ
ബന്ധുവിന്റെ മുഖ്ഛായയും
നിന്റെ പ്രതിരൂപമായ് തെളീയുന്നു

* * *
മഴ,
ഇന്നൊരത്ഭുതമാകുന്നു
പ്രതീക്ഷിക്കാത്ത നിമിഷങ്ങളില്‍
പേമാരിയായും
പ്രതീക്ഷിക്കുന്ന നേരം
വരള്‍ച്ചയുടെ പേക്കൂത്തായും.......

മഴത്തുള്ളികളായിരുന്നെങ്കില്‍..........

വേനലിന്റെ വറുതിയിലെപ്പൊഴോ
രാത്രിയുടെ മയക്കത്തില്‍
മണ്ണിനെ ചുംബിച്ചുണര്ന്ന മഴയെ
നോക്കി ഞാന്‍ കൊതിച്ചു
ഏകാന്തതയില്‍ പൊട്ടിപ്പിളരുന്ന
വര്‍ഷമേഘങ്ങളുടെ
മഴത്തുള്ളികളായിരുന്നെങ്കില്‍
മാനതിന്റെ ആദിയില്‍ പങ്കുചേര്‍ന്ന്
ഭൂമിക്കൊരു പുഞിരിയേകാമായിരുന്നു
എന്തിന്‍
എന്നെ പ്പോലെ
മഴയെ പ്രണയിക്കുന്നവരുടെ
പ്രണയിനിയാകാമായിരുന്നില്ലെ എനിക്കെന്നും..........

Friday, March 7, 2008

പുലര്‍ക്കാല സ്വപ്നം ഫലിക്കുമൊ???

ഇല പൊഴിയുന്ന ശിശിരം
പുലര്‍ക്കാലെ ഞാന്‍ കണ്ട സ്വപ്നത്തില്‍
ഞാനൊരു പൂവായ് വിരിഞ്ഞു
ഇതളുകള്‍ പൊഴിഞ്ഞ്...
കായായ്..കുരുത്തു...
അത് വിളഞ്ഞ് മണ്ണിനെ ചുംബിച്ചു
കിളിര്‍ത്തു ഞാനൊരു....അരുമച്ചെടിയായ്..
അതില്‍,ഞാനൊരു മൊട്ടായ് തുടങ്ങി...
സൂര്യകിരണങല്‍ പിറക്കുവാന്‍ നേരമില്ലിനി
...ഉണരൂ നീയൊരു സുന്ദരപുശ്പമായ്
മൊഴിയുന്നു.....നനുത്ത മഞ്ഞുകണങ്ങളെന്നോട്...
കണ്ണൂതുറക്കവെ ഞാന്‍ കണ്ടു
അലസമായൊരു ജീവിതമെനിക്കുമുന്നില്‍,
ഫലിക്കുമൊ പുലര്‍ക്കാലെ ഞാന്‍ കണ്ട സ്വപ്നം....???!!!